ഒന്‍പതാം പരമ്പര വിജയത്തിനായി ഇന്ത്യ; ടെസ്റ്റിന് മുന്‍പ് ശ്രീലങ്കയ്ക്ക് തിരിച്ചടി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: തുടര്‍ച്ചയായ ഒന്‍പതാം പരമ്പര വിജയത്തിനായി വിരാട് കോലിയുടെ സംഘം ദില്ലി ഫിറോഷ് ഷാ കോട്‌ലാ മൈതാനത്തിറങ്ങുമ്പോള്‍ കളിക്കുമുന്നേ ശ്രീലങ്കയ്ക്ക് തിരിച്ചടി. സ്പിന്‍ ബൗളര്‍മാരെ തുണയ്ക്കുന്ന പിച്ചില്‍ മുഖ്യ സ്പിന്നര്‍ രംഗണ ഹെറാത്തിനെ ഒഴിവാക്കിയാണ് ശ്രീലങ്ക കളിക്കാനിറങ്ങുക.

വാഹന നികുതി വെട്ടിപ്പ്; സുരേഷ് ഗോപിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

പരിക്കാണ് ഹെറാത്തിന് തിരിച്ചടിയായത്. മത്സരം ജയിച്ച് പരമ്പര സമനിലയിലാക്കാനുള്ള ശ്രീലങ്കയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ് പരിചയ സമ്പന്നനായ സ്പിന്നറുടെ അഭാവം. ആദ്യ രണ്ടു മത്സരങ്ങളില്‍ ഹെറാത്തിന് തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കിലും മൂന്നാം ടെസ്റ്റില്‍ തിരിച്ചുവരാമെന്ന ഹെറാത്തിന്റെ മോഹം ഇതോടെ അവസാനിച്ചു.

renganaherath

ഹെറാത്തിന്റെ നഷ്ടം ശ്രീലങ്കയ്ക്ക് വലുതാണെന്ന് ക്യാപ്റ്റന്‍ ചന്‍ഡിമാല്‍ പറഞ്ഞു. ദില്ലിയിലെ പിച്ചില്‍ സ്പിന്നര്‍മാര്‍ക്ക് വിക്കറ്റ് നേടാന്‍ സാധ്യതയേറെയാണ്. ഇന്ത്യയെ സമ്മര്‍ദ്ദിലാക്കാന്‍ ഹെറാത്തിന് കഴിയുമായിരുന്നെന്നും ചന്‍ഡിമാല്‍ പറഞ്ഞു. മൂന്നാം മത്സരത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്നും ക്യാപ്റ്റന്‍ സൂചന നല്‍കി.

ആദ്യ ടെസ്റ്റ് സമനിലയിലായപ്പോള്‍ രണ്ടാം ടെസ്റ്റില്‍ കൂറ്റന്‍ വിജയം നേടിയ ഇന്ത്യ ഇപ്പോള്‍ 1-0 എന്ന മാര്‍ജിനില്‍ പരമ്പരയില്‍ മുന്നിലാണ്. ദില്ലി ടെസ്റ്റ് സമനിലയിലാവുകയോ ജയിക്കുകയോ ചെയ്താല്‍ ക്യാപ്റ്റന്‍ കോലിക്ക് മറ്റൊരു പരമ്പര വിജയം കൂടി സ്വന്തമാക്കാം.

English summary
Rangana Herath Ruled Out of Third Test Against India at Kotla
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്