വിൻഡീസിനെ 63 റൺസിന് പൊളിച്ചടുക്കി അഫ്ഗാനിസ്ഥാൻ... ഐപിഎൽ വണ്ടർബോയ് റഷീദ് ഖാന് 7 വിക്കറ്റ്, കിടുവേ!!!

  • Posted By:
Subscribe to Oneindia Malayalam

സെന്റ് ലൂസിയ: ഐ സി സി ചാമ്പ്യൻസ് ട്രോഫിയിൽ ന്യൂസിലൻഡിനെ ബംഗ്ലാദേശ് തോൽപ്പിച്ച് പുറത്താക്കിയതിന് പിന്നാലെ അഫ്ഗാനിസ്ഥാൻ വക വെസ്റ്റ് ഇൻഡീസിന് ഷോക്ക്. പരമ്പരയിലെ ആദ്യ ഏകദിനത്തിൽ 63 റൺസിനാണ് അഫ്ഗാനിസ്ഥാൻ വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ചു വിട്ടത്. സ്കോർ അഫ്ഗാനിസ്ഥാൻ 50 ഓവറിൽ ആറ് വിക്കറ്റിന് 212. വെസ്റ്റ് ഇൻഡീസ് 44.4 ഓവറിൽ 149 റൺസിന് ഓളൗട്ട്.

rashid-khan

ഐ പി എല്‍ വണ്ടർ ബോയ് റഷീദ് ഖാനാണ് ഏഴ് വിക്കറ്റുമായി വെസ്റ്റ് ഇൻഡീസിന്റെ അന്തകനായത്. 8.4 ഓവറിൽ വെറും 18 റൺസ് വഴങ്ങിയാണ് റഷീദ് ഖാൻ വെസ്റ്റ് ഇൻസിന്‌‍‍റെ ഏഴ് വിക്കറ്റുകൾ വീഴ്ത്തിയത്. റഷീദ് ഖാൻ തന്നെയാണ് മാൻ ഓഫ് ദ മാച്ച്. താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസ് റഷീദ് ഖാൻറെ മാരക ബൗളിംഗിന് മുന്നിൽ ഓളൗട്ടായിപ്പോയി. 35 റൺസെടുത്ത ജേസൺ മുഹമ്മദാണ് അവരുടെ ടോപ് സ്കോറർ.

ഇന്ത്യ ശ്രീലങ്കയോട് തോൽക്കാനുള്ള 7 കാരണങ്ങൾ... ഇത് ഏഴും ശ്രദ്ധിച്ചില്ലെങ്കിൽ ദക്ഷിണാഫ്രിക്കയോടും പണികിട്ടും!!

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ ആറ് വിക്കറ്റിനാണ് 212 റൺസെടുത്തത്. 81 റൺസെടുത്ത ജാവേദ് അഹ്മദിയാണ് അവരുടെ ടോപ് സ്കോറർ. അവസാന ഓവറുകളിൽ വെടിക്കെട്ട് നടത്തിയ ഗുൽബദീൻ നായിക് 28 പന്തിൽ 41 റൺസടിച്ചു. പരമ്പരയിൽ ഇനി രണ്ട് കളികൾ കൂടി ബാക്കിയുണ്ട്. ഏകദിന പരമ്പരയ്ക്ക് മുമ്പ് നടന്ന ട്വന്റി 20 പരമ്പര വെസ്റ്റ് ഇൻഡീസ് ജയിച്ചിരുന്നു.

English summary
Rashid Khan takes a seven-for as Afghanistan beatn West Indies.
Please Wait while comments are loading...