ഇന്ത്യന്‍ കോച്ചാകാന്‍ രവിശാസ്ത്രി അപേക്ഷിക്കും; കോലിയുടെ പദ്ധതി വിജയിക്കുന്നു

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചിന്റെ സ്ഥാനത്തേക്ക് രവിശാസ്ത്രിയെ കൊണ്ടുവരാനുള്ള ക്യാപ്റ്റന്‍ വിരാട് കോലിയുടെ പദ്ധതി വിജയത്തിലേക്ക്. അനില്‍ കുംബ്ലെയെ പുറത്താക്കിയ കോലി രവിശാസ്ത്രി കോച്ചാകുന്നതാണ് താത്പര്യമെന്ന് നേരത്തെ ബിസിസിഐയെ അറിയിച്ചിരുന്നു. എന്നാല്‍, ശാസ്ത്രി കോച്ചിന്റെ സ്ഥാനത്തിനായി അപേക്ഷിച്ചിരുന്നില്ല.

കോലിയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് ശാസ്ത്രി കോച്ചിന്റെ സ്ഥാനത്തേക്ക് അപേക്ഷിക്കാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. അനില്‍ കുംബ്ലെയ്ക്ക് മുന്‍പ് ഇന്ത്യന്‍ ടീമിന്റെ താത്കാലിക പരിശീലകനായി ശാസ്ത്രി ജോലി ചെയ്തിരുന്നു. പിന്നീട് കോച്ചിന്റെ സ്ഥാനത്തേക്ക് അപേക്ഷിച്ചിരുന്നെങ്കിലും കുംബ്ലെയ്ക്കാണ് നറുക്കുവീണത്.

ravi-shastri

കുംബ്ലെയെ തെരഞ്ഞെടുത്തത് അന്ന് വിവാദമാകുകയും ചെയ്തു. തന്നെ പരിഗണിച്ചില്ലെന്ന ശാസ്ത്രിയുടെ ആരോപണമാണ് വിവാദത്തിനിടയാക്കിയത്. മൂന്നംഗ പാനലിലെ ഗാംഗുലിയുമായി ഇതുസംബന്ധിച്ച് പരസ്യമായ വാഗ്വാദം നടന്നിരുന്നു. രവി ശാസ്ത്രി വീണ്ടും അപേക്ഷിക്കുമ്പോള്‍ പാനലിലുള്ള ഗാംഗുലി എന്ത് തീരുമാനിക്കുമെന്നത് നിര്‍ണായകമാണ്.

ജൂലൈ അവസാനം നടക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ സീരീസിന് മുന്‍പ് കോച്ചിനെ തീരുമാനിക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. ലണ്ടനിലുള്ള ശാസ്ത്രി ജൂലൈ മൂന്നാംവാരം ഇന്ത്യയില്‍ തിരിച്ചെത്തും. വിരേന്ദര്‍ സെവാഗ്, ടോം മൂഡി, ലാല്ചന്ദ് രജ്പുത് എന്നിവരാണ് കോച്ചിന്റെ സ്ഥാനത്തേക്ക് അപേക്ഷിച്ചിട്ടുള്ളത്.


English summary
Ravi Shastri to apply for Indian cricket team coach’s post, favourite for top job
Please Wait while comments are loading...