അഭ്യൂഹങ്ങള്‍ക്ക് വിരാമം...രവിശാസ്ത്രി ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച്!!

Subscribe to Oneindia Malayalam

ദില്ലി: അഭ്യൂഹങ്ങള്‍ക്ക് വിരാമം കുറിച്ചു കൊണ്ട് അനില്‍ കുംബ്ലെ രാജി വെച്ച ഒഴിവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചായി രവി ശാസ്ത്രിയെ നിയമിച്ചേക്കുമെന്ന് സൂചന.  2019 ലെ ലോകകപ്പ് വരെയായിരിക്കും ചുമതലയെന്നാണ് റിപ്പോര്‍ട്ടുകള്‍. സൗരവ് ഗാംഗുലി,സച്ചിന്‍ തെന്‍ഡുല്‍ക്കര്‍,വിവിഎസ് ലക്ഷ്മണ്‍ എന്നിവരടങ്ങുന്ന മൂന്നംഗ കമ്മിറ്റിയാണ് രവി ശാസ്ത്രിയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചായി തിരഞ്ഞെടുത്തത്. ടീം ഡയറക്ടറായിരുന്ന അവസരത്തില്‍ രവി ശാസ്ത്രിയുടെ നേതൃത്വ മികവ് ഇന്ത്യന്‍ ടീമിന് ഏറെ ഗുണകരമായിരുന്നു.

ആറു പേരാണ് അഭിമുഖത്തിനെത്തിയത്. കോച്ച് ആകാനുള്ള താത്പര്യം അറിയിച്ചതു മുതല്‍ രവി ശാസ്ത്രിക്കു തന്നെയായിരുന്നു സാധ്യത കല്‍പിക്കപ്പെട്ടിരുന്നത്. രവിശാസ്ത്രി, വിരേന്ദര്‍ സെവാഗ്, ടോം മൂഡി, റിച്ചാഡ് പൈബസ്, ദോഡ ഗണേഷ്, ലാല്‍ചന്ദ് രജ്പുത്, ലാന്‍സ് ക്ലൂസ്നര്‍, രാകേഷ് ശര്‍മഫില്‍ സിമ്മണ്‍സ്, ഉപേന്ദ്രനാഥ് ബ്രഹ്മചാരി എന്നിവരായിരുന്നു സിവി അയച്ചിരുന്നത്. ഇതില്‍ 6 പേരെ മാത്രമേ അഭിമുഖത്തിനു ക്ഷണിക്കൂ എന്ന് ഞായറാഴ്ച കമ്മിറ്റി വ്യക്തമാക്കിയിരുന്നു.

ravi-shastri

ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചിനെ തിരഞ്ഞെടുക്കുന്നതില്‍ അധികം കാലതാമസം ഉണ്ടാകരുതെന്നു ചൂണ്ടിക്കാട്ടി ബിസിസിഐയ്ക്ക് സുപ്രീം കോടതി നിയമിച്ച കമ്മിറ്റി അന്ത്യശാസനം നല്‍കിയിരുന്നു. മുന്‍പ് വാക്‌പോര് ഉണ്ടായതിനാല്‍ രവി ശാസ്ത്രിയെ ഗാംഗുലി പിന്തുണക്കില്ല എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

English summary
Ravi Shastri appointed Team India's new head coach till 2019 World Cup
Please Wait while comments are loading...