ഗാംഗുലിയുമായി അടിപിടിയിലാണോ?; രവിശാസ്ത്രി പറയുന്നു

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ കോച്ച് ആയി ചുമതലയേല്‍ക്കാനൊരുങ്ങുകയാണ് മുന്‍ ഓള്‍റൗണ്ടറും ക്യാപ്റ്റനുമായ രവിശാസ്ത്രി. കഴിഞ്ഞദിവസമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍ എന്നിവരടങ്ങിയ പാനല്‍ ശാസ്ത്രിയെ കോച്ചായി നിയമിക്കാന്‍ ബിസിസിഐയോട് നിര്‍ദ്ദേശിച്ചത്. കഴിഞ്ഞതവണ കുംബ്ലെയ്ക്ക് മുന്നില്‍ വീണ ശാസ്ത്രിക്ക് ഇക്കുറി എതിരാളികളായി കാര്യമായി ആരും ഉണ്ടായിരുന്നില്ല. തന്നെ തഴിഞ്ഞതിനെതിരെ രവിശാസ്ത്രി നേരത്തെ ഗാംഗുലിയുമായി വാക്‌പോര് നടത്തുകയും ചെയ്തിരുന്നു.

എന്നാല്‍, ഗാംഗുലിയുമായി അടിപിടിയില്ലെന്നാണ് കോച്ച് ആയി തെരഞ്ഞെടുത്തതിന് ശേഷം രവിശാസ്ത്രിയുടെ പ്രതികരണം. ഗാംഗുലി അഭിമുഖത്തിനിടെ മികച്ച ചോദ്യങ്ങളാണ് ചോദിച്ചത്. ടീമില്‍ വ്യക്തി താത്പര്യങ്ങള്‍ക്ക് മുന്‍ഗണനയുണ്ടാകില്ല. ടീമിന്റെ വിജയവും ഒത്തൊരുമയുമാണ് പ്രധാനമെന്നും അമ്പത്തിയഞ്ചുകാരനായ ശാസ്ത്രി പറഞ്ഞു.

shastri

അടുത്ത വര്‍ഷങ്ങള്‍ക്കുള്ളില്‍ വിരാട് കോലിയും ഇന്ത്യന്‍ ടീമും കൂടുതല്‍ ഉയരങ്ങളിലെത്തും. വിരാട് കോലി അദ്ദേഹത്തിന്റെ മുഴുവന്‍ കഴിവും പുറത്തെടുത്തിട്ടില്ലെന്നാണ് തന്റെ കാഴ്ചപ്പാട്. അടുത്ത അഞ്ച് ആറ് വര്‍ഷങ്ങള്‍ക്കുള്ളില്‍ ടീം ഇന്ത്യയെ എല്ലാ ഫോര്‍മാറ്റിലും ഒന്നാമതെത്തിക്കാന്‍ കോലിക്കുക കഴിയുമെന്നും മുന്‍ ഡയറക്ടര്‍ പറഞ്ഞു.

കോച്ചിങ് സ്ഥാനത്തേക്ക് സഹീര്‍ ഖാനും രാഹുല്‍ ദ്രാവിഡും എത്തിയതിനെക്കുറിച്ചും ശാസ്ത്രി പ്രതികരിച്ചു. ഇവരുടെ സാന്നിധ്യം വിലമതിക്കാനാകാത്തതാണ്. ടീം ഡയറക്ടറായിരിക്കുമ്പോള്‍ ഇവര്‍ ടീമിനുവേണ്ടി ഉപദേശങ്ങള്‍ നല്‍കാറുണ്ടെന്നും ശാസ്ത്രി ഓര്‍മിപ്പിച്ചു.

English summary
Ravi Shastri says no fight with Sourav Ganguly, Indian cricket top priority
Please Wait while comments are loading...