ധോണിയെക്കാള്‍ മികച്ചവന്‍ കോലിയോ?; പുതിയ വിവാദത്തിന് തുടക്കമിട്ട് രവിശാസ്ത്രി

  • Posted By:
Subscribe to Oneindia Malayalam

കൊളംബൊ: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍ ആരാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരം മാത്രമേയുള്ളൂ, എംഎസ് ധോണി. ഐസിസിയുടെ എല്ലാ ട്രോഫികളും ഇന്ത്യയ്ക്ക് സമ്മാനിച്ച മറ്റൊരു ക്യാപ്റ്റന്‍ ഇല്ല. ലോകത്തെ മറ്റൊരു ക്യാപ്റ്റനും നേടാനാകാത്ത നേട്ടങ്ങളാണ് ധോണി തന്റെ കരിയറില്‍ സ്വന്തമാക്കിയത്.

ധോണിക്കു പിന്നാലെ ഇന്ത്യയുടെ ക്യാപ്റ്റന്‍ പദവിയിലെത്തിയ വിരാട് കോലിയിലാണ് ഇനിയുള്ള ഇന്ത്യന്‍ പ്രതീക്ഷ. ധോണിയെ മറികടക്കാന്‍ കോലിക്ക് കഴിയുമെന്നാണ് പുതിയ കോച്ച് രവിശാസ്ത്രി പറയുന്നത്. മികച്ച ബാറ്റ്‌സ്മാന്‍ ആയ കോലി ഇതിനോടകംതന്നെ തന്റെ ക്യാപ്റ്റന്‍സി പ്രതിഭയും തെളിയിച്ചിട്ടുണ്ട്.

4-msdhoni-0

തന്റെ 35 വര്‍ഷത്തെ ക്രിക്കറ്റ് ജീവിതത്തില്‍ ടെണ്ടുല്‍ക്കര്‍ കഴിഞ്ഞാല്‍ മറ്റൊരു താരത്തെ ഇത്രയും മനോഹരമായി കളിക്കുന്നത് കണ്ടിട്ടില്ലെന്ന് രവിശാസ്ത്രി പറയുന്നു. കരിയറിന്റെ പാതിവഴി പിന്നിടുമ്പോഴേക്കും ഒട്ടേറെ റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ കോലി എവിടെ ചെന്നാണ് അവസാനിപ്പിക്കുക എന്നതില്‍ അത്ഭുതമുണ്ടെന്നും ഒരു മാധ്യമത്തോട് രവിശാസ്ത്രി പറഞ്ഞു.

Who Is Better Captain, Dhoni Or Kohli

ഇന്ത്യയുടെ രണ്ട് ലോകകപ്പുകളില്‍ കോലി പങ്കാളിയായിട്ടുണ്ട്. ലോകകപ്പിലും, ടി20 ലോകകപ്പിലും. മറ്റൊരു ടി20 ലോകകപ്പില്‍ റണ്ണര്‍ അപ്പായി. ലോകപ്പിലും രണ്ട് ചി20 ലോകകപ്പിലും സെമിയില്‍ കളിച്ചു. കോലി ഏകദിന ക്രിക്കറ്റിലെ റെക്കോര്‍ഡുകള്‍ മറികടക്കുന്നതിനെക്കുറിച്ച് ആളുകള്‍ സംസാരിക്കുന്നു. കോലി ഏറ്റവും മികച്ചവനായാല്‍ അത്ഭുതപ്പെടാനില്ലെന്നും ശാസ്ത്രി പറഞ്ഞു.

English summary
Ravi Shastri sparks new debate - Is Virat Kohli greater than MS Dhoni
Please Wait while comments are loading...