വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിക്കൊപ്പമുള്ള വിജയത്തിന്റെ രഹസ്യം തുറന്നുപറഞ്ഞ് രവിശാസ്ത്രി

By Anwar Sadath

കൊളംബൊ: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലിയും കോച്ച് രവിശാസ്ത്രിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നേരത്തെതന്നെ പല വാര്‍ത്തകളുമുണ്ടായിരുന്നു. മുന്‍ കോച്ച് അനില്‍ കുംബ്ലെയെ കോലി പുറത്താക്കിയത് രവിശാസ്ത്രിക്കുവേണ്ടിയാണെന്നും ആരോപണമുയര്‍ന്നു. ഇത് ശരിവെക്കുന്ന വിധത്തിലാണ് പിന്നീട് ശാസ്ത്രി കോച്ചായി ചുമതലയേറ്റത്.

കോലിയുമായുള്ള കെമിസ്ട്രിയെക്കുറിച്ച് രവിശാസ്ത്രി ഇപ്പോള്‍ തുറന്നു പറയുകയാണ്. തങ്ങളുടേത് ഒരേ ചിന്താഗതിയാണെന്നും ഇതാണ് കളിവിജയത്തിനും പരസ്പരമുള്ള സഹകരണത്തിനും അടിസ്ഥാനമെന്നും രവിശാസ്ത്രി പറഞ്ഞു. ക്യാപ്റ്റനും മറ്റു കളിക്കാരുമായുള്ള കോച്ചിന്റെ ചിന്താഗതി വളരെ പ്രധാനമാണെന്നും ശാസ്ത്രി ചൂണ്ടിക്കാട്ടി.

ravishashtri

കളിക്കാരുമായുള്ള ബന്ധം കോച്ചെന്ന രീതിയില്‍ താന്‍ വളര്‍ത്തിക്കൊണ്ടുവരുന്നുണ്ട്. കളിക്കളത്തിലും അത് പ്രതിഫലിക്കുന്നു. ക്യാപ്റ്റന്റെയും കോച്ചിന്റെയും ചിന്താഗതി ഒന്നാകുമ്പോള്‍ കളിക്കളത്തില്‍ പദ്ധതി നടപ്പാക്കുന്നതില്‍ കൂടുതല്‍ മികവുണ്ടാകും. ഇത് കളിക്കാരുടെ ആത്മവിശ്വാസം മാത്രമല്ല, അവരുടെ സന്തോഷം കൂടി വര്‍ദ്ധിപ്പിക്കുന്നതാണെന്നും ശാസ്ത്രി പറഞ്ഞു.

അനില്‍ കുംബ്ലെയുടെ വിവാദ പുറത്താകലിനുശേഷം കോച്ചായി ചുമതലയേറ്റ രവി ശാസ്ത്രിക്ക് കീഴില്‍ ഇന്ത്യ തോല്‍വി അറിഞ്ഞിട്ടില്ല. ശ്രീലങ്കയില്‍ മൂന്ന് ടെസ്റ്റ് പരമ്പര തൂത്തുവാരിയ ഇന്ത്യ ഏകദിനത്തില്‍ 4-0 എന്ന നിലയിലാണ്. അവസാനമത്സരം ഞായറാഴ്ച നടക്കാനിരിക്കെ അഞ്ചു മത്സരങ്ങളും ജയിച്ച് ശ്രീലങ്കയെ വെള്ളപൂശാനൊരുങ്ങുകയാണ് ഇന്ത്യ.

Story first published: Sunday, September 3, 2017, 8:28 [IST]
Other articles published on Sep 3, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X