തുടക്കം തന്നെ കല്ലുകടി; സഹീര്‍ ഖാനെ വേണ്ടെന്ന് പുതിയ കോച്ച് രവിശാസ്ത്രി

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ച് ആയി ചുമതലയേറ്റ രവിശാസ്ത്രി ബൗളിങ് കോച്ച് സഹീര്‍ ഖാനെ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് രാഹുല്‍ ദ്രാവിഡിനേയും സഹീര്‍ ഖാനേയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കണ്‍സല്‍ട്ടന്റുകളാക്കാനുള്ള തീരുമാനത്തില്‍ അന്തിമ തീരുമാനമായില്ല.

അതേസമയം, പ്രധാന പരിശീലകനായുള്ള രവി ശാസ്ത്രിയുടെ നിയമനത്തിന് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക സമിതി അംഗീകാരം നല്‍കി. ജൂലൈ 22 മുതലാണ് നിയമനം. ബൗളിങ് കോച്ച് ആയി സഹീര്‍ ഖാനെയും നേരത്തെ തെരഞ്ഞെടുത്തിരുന്നു. എന്നാല്‍, ബൗളിങ് കോച്ചായി സഹീര്‍ ഖാന് പരിചയമില്ലെന്ന് രവിശാസ്ത്രി പറയുന്നു.

ravishashtri

പുതിയ പരിശീലകന്റെ സപ്പോര്‍ട്ടിങ് സ്റ്റാഫുകളുടെ നിയമനം കോച്ചിന്റെ അധികാരത്തിലായിരിക്കണം. സഹീര്‍ ഖാന്റെ നിയമനം തന്റെ അധികാരപരിധിയിലേക്ക് ഇടപെട്ടുവെന്നായിരുന്നു രവി ശാസ്ത്രിയുടെ ആക്ഷേപം. എന്നാല്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ്.ലക്ഷ്മണ്‍ എന്നിവരടങ്ങുന്ന സമിതി തങ്ങളുടെ തീരുമാനം ശരിവെക്കുകയാണ്.

zaheer

ദ്രാവിഡിനെയും സഹീറിനെയും മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിക്കു മേല്‍ അടിച്ചേല്‍പിച്ചുവെന്ന പ്രചാരണം ശരിയല്ലെന്നും തങ്ങളുള്‍പ്പെട്ട ഉപദേശക സമിതി അധികാരപരിധി ലംഘിച്ചുവെന്ന വാദം അടിസ്ഥാനരഹിതമാണെന്നും ചൂണ്ടിക്കാട്ടി ഇവര്‍ കത്തയച്ചു.

English summary
Ravi Shastri's appointment approved but no decision on Rahul Dravid, Zaheer Khan
Please Wait while comments are loading...