ജഡേജയ്ക്ക് സസ്‌പെന്‍ഷന്‍; മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തിരിച്ചടി

  • Posted By:
Subscribe to Oneindia Malayalam

കൊളംബൊ: ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിന് മുന്‍പേ ഇന്ത്യയക്ക് തിരിച്ചടി. സ്പിന്നര്‍ ജഡേജയ്ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചതോടെ മൂന്നാം ടെസ്റ്റില്‍ കളിക്കാന്‍ കഴിയില്ല. കൊളംബൊയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ജഡേജയുടെ ഓള്‍റൗണ്ട് മികവിലായിരുന്നു ഇന്ത്യ ജയം നേടിയത്. ജഡേജയ്ക്ക് പകരം കുല്‍ദീപ് യാദവ് ആയിരിക്കും മൂന്നാം ടെസ്റ്റില്‍ കളിക്കുക.

കഴിഞ്ഞ ഇരുപത്തിനാല് മാസത്തിനുള്ളില്‍ ആറ് ഡീമെറിറ്റ് പോയിന്റുകള്‍ ലഭിച്ചതാണ് ജഡേജയ്ക്ക് വിനയായത്. ശ്രീലങ്കയ്ക്കെതിരായ പരമ്പര കളിക്കാന്‍ വരുമ്പോള്‍ തന്നെ മൂന്ന് ഡി മെറിറ്റ് പോയിന്റുകളുണ്ടായിരുന്നു ജഡേജയ്ക്ക് രണ്ടാം മത്സരത്തില്‍ മൂന്ന് പോയന്റുകള്‍ കൂടി കിട്ടയതോടെയാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്.

 ravindrajadej

2016 ഒക്ടോബറില്‍ ന്യൂസീലന്‍ഡിനെതിരെ ഇന്‍ഡോറില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ പിച്ചില്‍ ഓടിയതിന് ജഡേജയ്ക്ക് മൂന്ന് പോയന്റുകള്‍ പിഴയായി ലഭിച്ചിരുന്നു. രണ്ടാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്സില്‍ ലങ്കന്‍ ബാറ്റ്സ്മാന്‍ കരുണരത്നെയ്ക്കെതിരെ അപകടകരമായ രീതിയില്‍ പന്തെറിഞ്ഞെന്ന കുറ്റത്തിനാണ് മറ്റൊരു മൂന്നു പോയന്റുകള്‍കൂടി നല്‍കിയത്.

അമ്പയര്‍മാരായ റോഡ് ടക്കറും ബ്രൂസ് ഓക്സെന്‍ഫോര്‍ഡും ജഡേജയുടെ പന്തേറ് അപകടകരമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് മാച്ച് റഫറി റിച്ചി റിച്ചാര്‍ഡ്സനാണ് ശിക്ഷ വിധിച്ചത്. സസ്പെന്‍ഷന് പുറമെ മാച്ച് ഫീസിന്റെ അമ്പത് ശതമാനം ജഡേജ പിഴയായി നല്‍കുകയും വേണം. ഓഗസ്ത് 12നാണ് മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് തുടങ്ങുന്നത്.

English summary
India vs Sri Lanka; Ravindra Jadeja suspended for Pallekele Test
Please Wait while comments are loading...