ലോക ഒന്നാംനമ്പര്‍ ബൗളര്‍; രവീന്ദ്ര ജഡേജ നന്ദി പറയുന്നത് ഇന്ത്യന്‍ ടീമിലെ രണ്ടുപേര്‍ക്ക്

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ബൗളിങ്ങിലും ഓണ്‍റൗണ്ടര്‍ എന്ന നിലയിലും ലോക ഒന്നാം നമ്പറായ രവീന്ദ്ര ജഡേജ തന്റെ നേട്ടങ്ങള്‍ക്ക് നന്ദി പറയുന്നത് ഇന്ത്യന്‍ ടീമിലെ രണ്ടുപേരോടാണ്. മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയോടും ഇപ്പോഴത്തെ ക്യാപ്റ്റന്‍ വിരാട് കോലിയോടും. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതോടെയാണ് ജഡേജ ലോക ഒന്നാം നമ്പറായത്.

രണ്ടാം ടെസ്റ്റില്‍ പിഴ ലഭിച്ചതിനെ തുടര്‍ന്ന് മൂന്നാം ടെസ്റ്റില്‍ ജഡേജയ്ക്ക് വിലക്കുണ്ട്. ജഡേജയ്ക്കു പകരം അക്‌സര്‍ പട്ടേലാണ് ടീമിനൊപ്പം ചേരുന്നത്. ഇതിന് പിന്നാലെയാണ് ജഡേജ ക്യാപ്റ്റന്മാരുടെ പിന്തുണയെക്കുറിച്ച് ട്വീറ്റ് ചെയ്തത്. എംഎസ് ധോണി, വിരാട് കോലി, കുടുംബം, ബിസിസിഐ, ടീം ഇന്ത്യ എന്നിങ്ങനെയാണ് ജഡേജയുടെ ടാഗ്.

 ravindrajadeja-

എംഎസ് ധോണിയുടെ കാലത്താണ് ജഡജയ്ക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യം അവസരം തെളിയുന്നത്. ധോണിയുടെ വിശ്വസ്ത ബൗളറായി മാറിയ ജഡേജ ലോകോത്തര പ്രകടനം നടത്താന്‍ പ്രചോദനമായത് ധോണിയുടെ പിന്തുണയോടുകൂടിയാണ്. 2012-2013 സീസണില്‍ ഓസീസിനെതിരായ ബോര്‍ഡര്‍ ഗാവാസ്‌കര്‍ ട്രോഫി ജഡേജയ്ക്ക് വഴിത്തിരിവായി.

മൂന്ന് ടെസ്റ്റ്് പരമ്പരയില്‍ 24 വിക്കറ്റുകളാണ് ജഡേജ നേടിയത്. അഞ്ചു തവണ ഓസീസ് ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലാര്‍ക്കിനെ പുറത്താക്കി ജഡേജ തന്റെ ബൗളിങ് മികവ് പരമ്പരയില്‍ തെളിയിച്ചു. പിന്നീട് ഇന്ത്യയില്‍ പരമ്പരയ്‌ക്കെത്തിയ ടീമുകള്‍ക്കെതിരെയെല്ലാം ജഡേജയുടെ ഇടംകൈ സ്പിന്‍ വിക്കറ്റുകള്‍ കൊയ്തു. ഇതാദ്യമായി രണ്ട് ലോക ഒന്നാം നമ്പര്‍ ഒരുമിച്ചെത്തുമ്പോള്‍ ജഡേജ അര്‍ഹിച്ച ബഹുമതിയാണ് നേടിയിരിക്കുന്നത്.

English summary
Ravindra Jadeja thanks Virat Kohli, MS Dhoni for becoming No. 1 all-rounder
Please Wait while comments are loading...