റിക്കി പോണ്ടിംഗിന്റെ ഓൾടൈം ഐപിഎൽ ഇലവനിൽ സച്ചിൻ, ഡിവില്ലിയേഴ്സ്, മക്കുല്ലം ഇല്ല.. ബിഗ് സർപ്രൈസ്!!

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: കൊൽക്കത്തയ്ക്കും മുംബൈയ്ക്കും വേണ്ടി ഐ പി എല്ലിൽ കളിച്ചിട്ടുണ്ട് റിക്കി പോണ്ടിംഗ്. പക്ഷേ വലിയ വിജയമൊന്നും ആയില്ല. ഒരു സീസണിൽ മുംബൈയുടെ കോച്ചുമായി. ഇപ്പോഴിതാ പോണ്ടിംഗ് തന്റെ ഓൾടൈം ഐ പി എൽ ഇവലൻ പ്രഖ്യാപിക്കുകയാണ്. നാല് ഫോറിൻ കളിക്കാരും ഏഴ് ഇന്ത്യൻ കളിക്കാരുമാണ് ടീമിൽ.‌

ദി നായർ ഷോ... പുനെയ്ക്ക് ഡെൽഹി പണി പാലുംവെള്ളത്തിൽ കൊടുത്തു.. ഒരൊറ്റ തോൽവി കൂടി, പുനെ പുറത്ത്!!!

3 പ്ലേ ഓഫ് സ്ഥാനങ്ങൾക്ക് 4 ടീമുകൾ കട്ടക്ക് കട്ട.. ആരും കടക്കാം... ഐപിഎല്ലിൽ ഇനി തീപാറും കളികൾ!!

സർപ്രൈസ് എന്ന് പറയട്ടെ, ഇതിഹാസ താരം സച്ചിൻ പോണ്ടിംഗിന്റെ ടീമിലില്ല. സച്ചിൻ പോട്ടെ, എ ബി ഡിവില്ലിയേഴ്സും മക്കുല്ലവും ടീമിൽ ഇല്ല എന്ന് വന്നാലോ. ഇവർക്കൊപ്പം ഗാംഗുലിയും സഹീർ ഖാനും ഷെയ്ൻ വോണും മുരളിയും ഇല്ല. എം എസ് ധോണി നയിക്കുന്ന ടീമിൽ ആരൊക്കെയുണ്ട് എന്ന് നോക്കൂ...

ക്രിസ് ഗെയ്ൽ

ക്രിസ് ഗെയ്ൽ

100 കളികളിൽ നിന്നായി 3578 റൺസെടുത്ത ക്രിസ് ഗെയ്ലാണ് റിക്കി പോണ്ടിംഗിന്റെ ടീമിലെ ഓപ്പണര്‍. കൊൽക്കത്തയ്ക്കും ബാംഗ്ലൂരിനും വേണ്ടിയാണ് ഗെയ്‍ൽ ഐ പി എല്ലിൽ കളിച്ചിട്ടുള്ളത്.

ഡേവിഡ് വാർണർ

ഡേവിഡ് വാർണർ

ഇടംകൈയൻ ക്രിസ് ഗെയ്ലിന് ഓപ്പണിങ് പങ്കാളിയും ഇടംകൈയൻ തന്നെ. ഹൈദരാബാദ് ക്യാപ്റ്റൻ ഡേവിഡ് വാർണർ. 112 കളികളിലായി 3908 റൺസ് സമ്പാദ്യമാണ് വാർണറിന് ഐ പി എല്ലിൽ ഉള്ളത്.

വിരാട് കോലി

വിരാട് കോലി

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയാണ് മൂന്നാം നമ്പറിൽ. എന്നാൽ ടീമിന് ക്യാപ്റ്റൻ കോലിയല്ല. ഐ പി എല്ലിൽ ബാംഗ്ലൂരിന്റെ ക്യാപ്റ്റനായ കോലി 148 കളികളിലായി 4360 റൺസടിച്ചിട്ടുണ്ട്.

രോഹിത് ശർമ

രോഹിത് ശർമ

മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമയാണ് അടുത്തത്. മുമ്പ് ഡെക്കാൻ ചാർജേഴ്സിന്റെ താരമായിരുന്നു. 155 മത്സരങ്ങളിൽ നിന്നായി 4129 റൺസടിച്ചിട്ടുണ്ട് രോഹിത് ശർമ.

സുരേഷ് റെയ്ന

സുരേഷ് റെയ്ന

ഐ പി എൽ ഓൾടൈം റൺ സ്കോറർമാരുടെ കൂട്ടത്തിൽ ഒന്നാമനായ സുരേഷ് റെയ്നയാണ് അഞ്ചാമത്. 160 കളിയിൽ 4538 റൺസാണ് റെയ്നയുടെ നേട്ടം. മുമ്പ് ചെന്നൈ താരമായിരുന്ന റെയ്ന ഇപ്പോൾ ഗുജറാത്തിന്റെ ക്യാപ്റ്റനാണ്.

എം എസ് ധോണി

എം എസ് ധോണി

രണ്ട് വട്ടം ഐ പി എൽ കപ്പുയർത്തിയ എം എസ് ധോണിയാണ് വിക്കറ്റ് കീപ്പറും ടീമിന്റെ ക്യാപ്റ്റനും. 155 കളിയിൽ 3506 റൺസടിച്ചിട്ടുണ്ട് ധോണി.

ഡ്വെയ്ൻ ബ്രാവോ

ഡ്വെയ്ൻ ബ്രാവോ

106 കളിയിൽ 1262 റൺസും 122 വിക്കറ്റും - രണ്ട് തവണ പർപ്പിൾ ക്യാപ്പുടമയായ ബ്രാവോയാണ് ടീമിലെ ഫാസ്റ്റ് ബൗളർ ഓള്‍റൗണ്ടർ.

ഹർഭജൻ സിംഗ്

ഹർഭജൻ സിംഗ്

136 കളിയിൽ 127 വിക്കറ്റ് വീഴ്ത്തിയ ഹര്‍ഭജൻ സിംഗാണ് ടീമിലെ പ്രധാന സ്പിന്നര്‍, അശ്വിനെ മറികടന്നാണ് ഭാജി ടീമിലെത്തിയത്.

അമിത് മിശ്ര

അമിത് മിശ്ര

ഭാജിക്ക് കൂട്ടായി ഒരു ലെഗ് സ്പിന്നറും ടീമിലുണ്ട്. അമിത് മിശ്ര. 124 കളിയിൽ 134 വിക്കറ്റാണ് മിശ്രാജിയുടെ സമ്പാദ്യം.

ലസിത് മലിംഗ

ലസിത് മലിംഗ

ഐ പി എല്ലിലെ ഓൾടൈം വിക്കറ്റ് വേട്ടക്കാരിൽ ഒരാളായ ലസിത് മലിംഗയ്ക്കാണ് ഫാസ്റ്റ് ബൗളിംഗിന്റെ ചുമതല. 107 കളിയിൽ 154 വിക്കറ്റുണ്ട് മലിംഗയുടെ പേരിൽ.

ആശിഷ് നെഹ്റ

ആശിഷ് നെഹ്റ

88 കളികളിൽ 106 വിക്കറ്റെടുത്ത നെഹ്റയാണ് പതിനൊന്നാമന്‍. ഭുവനേശ്വർ, ജസ്പ്രീത് ഭുമ്ര, സഹീർഖാൻ തുടങ്ങിയ ബൗളർമാരെ ഒഴിവാക്കിയാണ് പോണ്ടിംഗ് നെഹ്റയെ ടീമിലെടുത്തിരിക്കുന്നത്.

English summary
Ricky Ponting has picked his all-time "Best XI" of the Indian Premier League (IPL). The tournament is in its 10th year.
Please Wait while comments are loading...