യുവരാജ് സിംഗിന് പകരം റിഷഭ് പന്ത് അരങ്ങേറുമ്പോൾ.. വിരാട് കോലിയുടെ ക്യാപ്റ്റൻസി മാസ്റ്റര്‍സ്ട്രോക്ക്??

  • Posted By:
Subscribe to Oneindia Malayalam

പോർട്ട് ഓഫ് സ്പെയിൻ: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ എന്തായാലും അത് സംഭവിക്കും എന്ന കാര്യം ഉറപ്പ്. 19 കാരൻ റിഷഭ് പന്ത് ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറുന്ന കാര്യത്തെക്കുറിച്ചാണ് പറയുന്നത്. അതിനി എം എസ് ധോണിയുടെ ചെലവിലാണോ അതോ യുവരാജ് സിംഗിന്റെ ചെലവിലാണോ എന്ന കാര്യം മാത്രം അറിഞ്ഞാൽ മതി. ഫോമൗട്ടിന്റെ കാര്യത്തിൽ രണ്ടുപേരും പരസ്പരം മത്സരിക്കുന്നത് കൊണ്ട് ഇവരിൽ ആരാണ് ആദ്യം പുറത്ത് പോകുക എന്ന കാര്യം ഉറപ്പില്ല.

rishabh-pant

ചാമ്പ്യൻസ് ട്രോഫിയിലും തുടർന്ന് നടക്കുന്ന ഏകദിന പരമ്പരയിലും യുവരാജും ധോണിയും തീരെ ഫോമിലല്ല. മധ്യനിരയിൽ കടുത്ത പരീക്ഷണങ്ങൾ വേണ്ടിവരും എന്ന് ചുരുക്കം. അത് തുടങ്ങിവെക്കാനുള്ള ഏറ്റവും പറ്റിയ സമയമാണ് ഇപ്പോൾ. 35 കഴിഞ്ഞ യുവരാജും ധോണിയും ഫോമിലാകുന്നത് കാത്തിരിക്കുന്നതിനെക്കാൾ പുതിയ താരങ്ങളെ പരീക്ഷിക്കുകയാണ് വേണ്ടത്. ഇതിഹാസ താരവും അണ്ടർ 19 കോച്ചുമായ രാഹുൽ ദ്രാവിഡിനും യുവരാജിന്റെയും ധോണിയുടെയും കാര്യത്തിൽ തൃപ്തിയില്ല.

ഇത് മാത്രമല്ല, ധോണി കളി നിർത്തുന്നതോടെ ഇന്ത്യയ്ക്ക് പുതിയൊരു വിക്കറ്റ് കീപ്പറെ കിട്ടിയേ പറ്റൂ. വൃദ്ധിമാൻ സാഹ ലിമിറ്റഡ് ഓവറിൽ പോരാത്തത് കൊണ്ടും ദിനേശ് കാർത്തികിനും ധോണിയെപ്പോലെ പ്രായമായി വരുന്നു എന്നതു കൊണ്ടും എന്തുകൊണ്ടും റിഷഭ് പന്തിന് ടീമിലെക്കാൻ പറ്റിയ സാഹചര്യമാണ്. ധോണിയെപ്പോലെ തന്നെ കൂറ്റനടികൾക്ക് പ്രാപ്തിയുള്ള ഒരു കീപ്പറെ 2019 ലോകകപ്പിൽ ഫീൽഡിലിറക്കുന്നത് ഇന്ത്യയ്ക്കും ഗുണം ചെയ്യും. ഒരു പക്ഷേ ക്യാപ്റ്റനെന്ന നിലയിൽ വിരാട് കോലിയുടെ ആദ്യത്തെ മാസ്റ്റർ സ്ട്രോക്കായി പന്ത് മാറാനും സാധ്യതകളേറെ.

English summary
Rishabh Pant to replace Yuvraj Singh in 3rd ODI, is it a Virat Kohli masterstroke?
Please Wait while comments are loading...