ഋഷഭ് പന്ത്, ധോണിയുടെ യഥാര്‍ഥ പിന്‍ഗാമി വരുന്നു

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ധോണി എന്ന ക്രിക്കറ്ററുടെ വളര്‍ച്ച ഭയരഹിതനായ ബാറ്റ്‌സ്മാന്‍ എന്ന നിലയിലായിരുന്നു. ചെറുപ്രായംതൊട്ട് ഏത് വെല്ലുവിളിയും ഏറ്റെടുക്കാനും ഹാര്‍ഡ് ബോളില്‍ ഏതുതരം ഷോട്ട് കളിക്കാനും ഭയമില്ലാത്തത് ധോണിയെ വ്യത്യസ്തനാക്കി. ധോണി അന്താരാഷ്ട്ര ക്രിക്കറ്റിന്റെ അവസാനപടിയില്‍ എത്തിനില്‍ക്കെ ധോണിക്ക് യഥാര്‍ഥ പിന്‍ഗാമിയെത്തിയിരിക്കുകയാണ്.

വിക്കറ്റ് കീപ്പിങ്ങിലും വമ്പന്‍ ഷോട്ടുകളിലും തനതായ വൈവിധ്യവുമായി ഋഷഭ് പന്ത് അന്താരാഷ്ട്ര ശ്രദ്ധനേടുമ്പോള്‍ ധോണിയുടെ വരവുമായി താരതമ്യം ചെയ്യുകയാണ് ക്രിക്കറ്റ് വിദഗ്ധര്‍. സഞ്ജു സാംസണും സാഹയുമൊക്കെ ധോണിയുടെ വിടവ് നികത്താന്‍ കെല്‍പ്പുള്ളവരാണെങ്കിലും സ്ഥിരതയാര്‍ന്ന പ്രകടനത്തിന്റെ അഭാവം ഇന്ത്യന്‍ സെലക്ടര്‍മാരെ ഋഷഭിലേക്കാണ് എത്തിക്കുന്നത്.

rishabhpant

കഴിഞ്ഞദിവസം ഗുജറാത്ത് ലയണ്‍സിനെതിരായ ഐപിഎല്‍ മത്സരത്തില്‍ ദില്ലി ഡെയര്‍ ഡെവിള്‍സിനുവേണ്ടി ഋഷഭ് നടത്തിയ ബാറ്റഇങ് പ്രകടനം ഈ യുവതാരത്തിന്റെ മികവ് വിളിച്ചോതുന്നു. മൂന്നു റണ്‍സിന് സെഞ്ച്വറി നഷ്ടപ്പെട്ടെങ്കിലും ഗുജറാത്ത് ലയണ്‍സിന്റെ ക്യാപ്റ്റന്‍ റെയ്‌നയുടെ പ്രശംസയേറ്റുവാങ്ങിയാണ് ഋഷഭ് കളം വിട്ടത്.

msdhoni

ഇന്ത്യയുടെ ഏകദിന ടി20 ടീമുകളില്‍ ഋഷഭിന്റെ കാലമാണ് ഇനി വരാനിരിക്കുന്നത്. വമ്പന്‍ ഷോട്ടുകളുതിര്‍ക്കാനുള്ള കഴിവ്, വിക്കറ്റ് കീപ്പിങ്ങിലെ ചടുലത തുടങ്ങിയവയെല്ലാം ഋഷഭിനെ ധോണിയുടെ പകരക്കാരനാക്കുന്നു. വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ഋഷഭിന് ഏറെക്കുറെ സ്ഥാനം ഉറപ്പാണ്. ധോണി ടീമില്‍ ഉള്‍പ്പെട്ടാലും ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ ഋഷഭിന് അവസരം നല്‍കാന്‍ സെലക്ടര്‍മാര്‍ തയ്യാറായേക്കുമെന്നാണ് സൂചന.

English summary
Delhi Daredevils’ IPL 2017 hero Rishabh Pant was fearless in huge chase
Please Wait while comments are loading...