ധോണിയെ ആക്ഷേപിച്ച് പൂനെ ടീമിന്റെ ഉടമ വീണ്ടും രംഗത്തെത്തി

  • Posted By:
Subscribe to Oneindia Malayalam

പൂണെ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയെ ആക്ഷേപിച്ച് ഐപിഎല്‍ പൂനെ ടീമിന്റെ സഹഉടമ വീണ്ടും രംഗത്തെത്തി. ഇത്തവണ നേരിട്ടല്ലാതെയാണ് മുന്‍ ക്യാപ്റ്റനെ പൂണെ ടീമിന്റെ ഉടമ സഞ്ജീവ് ഗോയങ്കയുടെ സഹോദരന്‍ ഹര്‍ഷ ഗോയങ്കെ ചെറുതാക്കിയത്. ടീമിലെ മറ്റ് അംഗങ്ങളെയെല്ലാം പുകഴ്ത്തിയപ്പോള്‍ ധോണിയെക്കുറിച്ച് ഒരുവാക്കുപോലും സഞ്ജീവ് മിണ്ടിയില്ല.

കഴിഞ്ഞദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ടീം നേടിയ വിജയത്തെ ഗോയങ്കെ അഭിനന്ദിച്ചു. 52 പന്തില്‍ 93 റണ്‍സ് നേടിയ ത്രിപതിയെയും സ്റ്റോക്ക്‌സ്, സ്മിത്ത്, താഹിര്‍ എന്നിവരെയും ഗോയങ്കെ പേരെടുത്ത് പറഞ്ഞ് പുകഴ്ത്തി. കഴിഞ്ഞ രണ്ട് ഇന്നിങ്‌സുകളുടെ പ്രകടനത്തിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്തുകാണിച്ച് മനോജ് തിവാരി, രഹാനെ, ക്രിസ്റ്റിയന്‍ എന്നിവരെയും ഹര്‍ഷ അഭിനന്ദിച്ചു.

msdhoni

എന്നാല്‍, സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരെ അവസാന മൂന്ന് ഓവറില്‍ 47 റണ്‍സ് ആവശ്യമായ സന്ദര്‍ഭത്തില്‍ ടീമിനെ വിജയത്തിലേക്കെത്തിച്ച ധോണിയെക്കുറിച്ച് ഹര്‍ഷ് മിണ്ടിയില്ല. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ പൂണെ ജയം ആഘോഷിച്ചപ്പോള്‍ ധോണിയെ വിമര്‍ശിച്ച് ഹര്‍ഷ് രംഗത്തെത്തിയിരുന്നു. ധോണിയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും മാറ്റിയത് ശരിയാണെന്ന് തെളിയിക്കുന്നതാണ് പ്രകടനമെന്നായിരുന്നു ഹര്‍ഷിന്റെ പരിഹാസം. ഇതിന് പിന്നാലെ ധോണിയുടെ ആരാധകര്‍ ഹര്‍ഷിനെതിരെ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

English summary
Rising Pune Supergiant owner’s brother takes indirect dig at MS Dhoni once again
Please Wait while comments are loading...