1472 ദിവസങ്ങൾക്ക് ശേഷം ഒരു സെഞ്ചുറി.. ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര കളിക്കാന്‍ രോഹിത് ശർമ വേണോ?

  • Posted By:
Subscribe to Oneindia Malayalam

അഞ്ച് ബൗളര്‍മാർ, അഞ്ച് ബാറ്റ്സ്മാൻമാർ, ഒരു വിക്കറ്റ് കീപ്പർ - ഇതാണ് ഇന്ത്യയുടെ ലൈനപ്പെങ്കിൽ രോഹിത് ശര്‍മ ടെസ്റ്റ് കളിക്കാൻ ഒരു സാധ്യതയും ഇല്ല. ധവാൻ/രാഹുൽ, വിജയ്, പൂജാര, കോലി, രഹാനെ - ഇതാകും ഇന്ത്യയുടെ ഫസ്റ്റ് ചോയിസ് ബാറ്റിംഗ് നിര. ‌അഥവാ ബൗളര്‍മാരുടെ എണ്ണം ഒന്ന് കുറഞ്ഞാലും ഹർദീക് പാണ്ഡ്യ വരുന്നതോടെ ആ സ്ഥാനവും പോകും. അപ്പോഴും രോഹിത് ശര്‍മ അവസാന ഇലവനിൽ ഉണ്ടാകാൻ സാധ്യത കുറവ്.

ബാറ്റിംഗും ബൗളിംഗും പൊരിച്ചു.. രണ്ടാം ടെസ്റ്റിൽ ഇന്ത്യ ശ്രീലങ്കയെ ഇന്നിംഗ്സിനും 239 റൺസിനും തോൽപ്പിച്ചു!!

എന്നാൽ, ഏറെ നാളുകൾക്ക് ശേഷം കിട്ടിയ അവസരം സെഞ്ചുറിയോടെ മുതലാക്കിയ രോഹിതിനെ എങ്ങനെ തഴയും എന്നത് വേറൊരു ചോദ്യം. രഹാനെയൊക്കെ സ്കോർ ചെയ്യാൻ പെടാപ്പാട് പെടുമ്പോൾ രോഹിതിനെ ഒഴിവാക്കി കളിക്കാനിറങ്ങുന്നത് ബുദ്ധിപരമാകുമോ. എന്തൊക്കെയാണ് ദക്ഷിണാഫ്രിക്കയിൽ രോഹിത് ശർമ കളിക്കാനുള്ള സാധ്യതകൾ, കാണാം...

രോഹിത് ശർമ കളിക്കുമോ

രോഹിത് ശർമ കളിക്കുമോ

ഏതാനും വർഷങ്ങളായി മികച്ച ഫോമിലാണ് രോഹിത് ശർമ. ടെസ്റ്റ് ടീമിലെ പ്ലെയിങ് ഇലവനിൽ നിന്നും രോഹിതിന് സ്ഥാനം നഷ്ടപ്പെട്ടത് പോലും സ്വന്തം കുറ്റം കൊണ്ടല്ല. പരിക്കും ഇന്ത്യ ടീം കോംപിനേഷനിൽ വരുത്തിയ മാറ്റങ്ങളുമാണ് അതിന് കാരണം. അവസാനമായി കളിച്ച പരമ്പരയിൽ മികച്ച പ്രകടനമാണ് രോഹിത് പുറത്തെടുത്തത്. നാഗ്പൂർ ടെസ്റ്റിൽ കോലി തന്നിൽ അർപ്പിച്ച വിശ്വാസത്തിനുള്ള പ്രതിഫലമായിരുന്നു രോഹിതിന്റെ സെഞ്ചുറി.

കാര്യങ്ങൾ എളുപ്പമല്ല

കാര്യങ്ങൾ എളുപ്പമല്ല

നാല് വർഷത്തിന് ശേഷമാണ് രോഹിത് ശർമ ടെസ്റ്റിൽ ഒരു സെഞ്ചുറി നേടുന്നത്. കൃത്യമായി പറഞ്ഞാൽ 1472 ദിവസങ്ങൾക്ക് ശേഷം. ഇങ്ങനെയൊക്കെയാണ് കാര്യങ്ങൾ എങ്കിലും ഇന്ത്യ അഞ്ച് ബാറ്റ്സ്മാൻ - അഞ്ച് ബൗളർ - കീപ്പർ സ്ട്രാറ്റജിയിൽ ഊന്നിയാണ് മുന്നോട്ട് പോകുന്നതെങ്കിൽ രോഹിതിന് അവസാന ഇലവനിൽ ഇടം കിട്ടാൻ പ്രയാസമാണ്. ഹർദീക് പാണ്ഡ്യ അഞ്ചാം ബൗളറായി വന്നാലും സ്ഥിതി ഇത് തന്നെ.

രഹാനെയ്ക്ക് പകരം രോഹിത് ശർമ?

രഹാനെയ്ക്ക് പകരം രോഹിത് ശർമ?

അഞ്ച് ബാറ്റ്സ്മാൻമാർ എന്ന ഫോർമുലയിൽ ഇന്ത്യ മുന്നോട്ട് പോകുകയാണെങ്കിൽ രോഹിത് ശർമ കളിക്കാൻ സാധ്യത കുറവാണ് എന്ന് പറഞ്ഞല്ലോ, ഫോമിലല്ലാത്ത അജിൻക്യ രഹാനെയ്ക്ക് പകരം രോഹിത് ശർമ കളിക്കുക എന്നൊരു സാധ്യതയുണ്ട്. എന്നാൽ ടെസ്റ്റ് സ്പെഷലിസ്റ്റ് പട്ടമുള്ള രഹാനെ ഫോമിലല്ലെങ്കിലും ടെസ്റ്റ് ടീമിൽ തുടരാനാണ് സാധ്യത.

ഈ ടീമായാൽ പൊളിക്കും

ഈ ടീമായാൽ പൊളിക്കും

ധവാൻ, വിജയ്, പൂജാര, കോലി, രഹാനെ, രോഹിത്, സാഹ, അശ്വിൻ, ഭുവനേശ്വർ, ഉമേഷ്/ഇഷാന്ത്, ഷമി - ഇങ്ങനെ ഒരു ടീമാണ് ഇറങ്ങുന്നതെങ്കിൽ ദക്ഷിണാഫ്രിക്കയിൽ മെച്ചമുണ്ടാകും എന്നാണ് രോഹിത് ശർമ ആരാധകർ കരുതുന്നത്. ദക്ഷിണാഫ്രിക്കയിൽ രണ്ട് സ്പിന്നർമാർ ആവശ്യമില്ല എന്നതാണ് ന്യായം. എന്നാലും ജഡേജ, ഹർദീക് പാണ്ഡ്യ എന്നിങ്ങനെ രണ്ട് പേരെയും ഒഴിവാക്കി രോഹിത് ടീമിലെത്തുമോ. സാധ്യത കുറവാണ്.

എന്തുകൊണ്ട് രോഹിത് ശർമ

എന്തുകൊണ്ട് രോഹിത് ശർമ

ബൗണ്‍സി വിക്കറ്റുകളിൽ കളിക്കുന്നതിൽ പൊതുവെ ഇന്ത്യൻ ബാറ്റ്സ്മാൻമാർക്ക് പരിമിതിയുണ്ട്. ടെസ്റ്റ് സ്പെഷലിസ്റ്റുകളായ പൂജാരയും രഹാനെയും പോലും ബൗണ്‍സി വിക്കറ്റുകളിൽ അത്ര വിജയമല്ല. എന്നാൽ രോഹിത് ശർമയ്ക്ക് ബൗൺസ് ഒരു വിഷയമേ അല്ല. സ്വിംഗാണ് രോഹിതിന് പ്രശ്നം. ദക്ഷിണാഫ്രിക്കൻ വിക്കറ്റുകളാകട്ടെ സ്വിംഗിനെക്കാൾ ബൗൺസിനെയാണ് പിന്തുണക്കുന്നത്. അതുകൊണ്ട് തന്നെ രോഹിത് മികച്ച പ്രകടനം പുറത്തെടുക്കാനും സാധ്യതയുണ്ട്.

ടെസ്റ്റിലെ പ്രകടനം ഇങ്ങനെ

ടെസ്റ്റിലെ പ്രകടനം ഇങ്ങനെ

2016ൽ അവസാന ടെസ്റ്റ് കളിച്ച രോഹിതിന് പിന്നീട് നടന്ന ഒരു കളിയിലും പ്ലെയിങ് ഇലവനിൽ ഇടം കിട്ടിയില്ല. കിട്ടിയപ്പോൾ സെഞ്ചുറിയും അടിച്ചു. 2013ല്‍ ഒരു സെഞ്ചുറിയോടെ അരങ്ങേറിയ രോഹിതിന് ഇക്കാലം വരെ 22 ടെസ്റ്റുകളെ കളിക്കാൻ പറ്റിയുള്ളൂ. 40 ശരാശരിയിൽ 1286 റൺസാണ് രോഹിതിന്റെ സമ്പാദ്യം. ഏകദിനത്തെ അപേക്ഷിച്ച് കുറവാണെങ്കിലും ഇതത്ര മോശം പ്രകടനമെന്നൊന്നും പറയാൻ പറ്റില്ല.

English summary
Rohit Sharma notches up third Test ton after 1472 days
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്