നൂറുകൾ കൊണ്ട് ആറാട്ട്.. ചാമ്പ്യൻസ് ട്രോഫി ചരിത്രം തിരുത്തി രോഹിതും ധവാനും..

  • Posted By:
Subscribe to Oneindia Malayalam

ലണ്ടൻ: രോഹിത് ശർമയുടെയും ശിഖർ ധവാന്റെയും പ്രകടനങ്ങൾ തനിക്ക് ആത്മവിശ്വാസം തരുന്നു എന്നാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി പറയുന്നത്. എങ്ങനെ പറയാതിരിക്കും. അതുമാതിരി കളിയല്ലേ ധവാനും രോഹിതും ഈ ചാമ്പ്യൻസ് ട്രോഫിയിൽ പുറത്തെടുക്കുന്നത്.

റെക്കോർഡുകൾ കൊണ്ടാണ് കളി

റെക്കോർഡുകൾ കൊണ്ടാണ് കളി

സ്വപ്നം പോലത്തെ ബാറ്റിംഗ് കാഴ്ചവെക്കുന്ന ഇരുവരും ചേർന്ന് ചാമ്പ്യൻസ് ട്രോഫി റെക്കോർഡിന് ഉടമകളുമായി. ഈ പോക്ക് പോയാൽ ലോകത്തെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ടായ സച്ചിൻ തെണ്ടുൽക്കർ - സൗരവ് ഗാംഗുലി സഖ്യം പോലും ഇവർക്ക് പിന്നിലാകും. കാണൂ രോഹിത് - ധവാൻ സഖ്യത്തിന്റെ കളികൾ.

നൂറുകൾ കൊണ്ട് ആറാട്ട്..

നൂറുകൾ കൊണ്ട് ആറാട്ട്..

വെറും 58 മത്സരങ്ങളിൽ മാത്രമേ രോഹിത് ശർമയും ശിഖർ ധവാനും ഇന്ത്യയ്ക്ക് വേണ്ടി ഒരുമിച്ച് ഓപ്പണ്‍ ചെയ്തിട്ടുള്ളൂ. 58 ഇന്നിംഗ്സുകളിൽ നിന്നായി അമ്പതിനോടടുത്ത ശരാശരിയിൽ 2834 റൺസാണ് ഇവരുടെ സമ്പാദ്യം. ഇതിനോടകം പത്ത് തവണ ഇവരുടെ കൂട്ടുകെട്ട് 100 കടന്നു. ഓപ്പണിങ് കൂട്ടുകെട്ട് സെഞ്ചുറി കടത്തിയവരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ധവാനും രോഹിതും.

ചാമ്പ്യൻസ് ട്രോഫിയിലെ റെക്കോർഡ്

ചാമ്പ്യൻസ് ട്രോഫിയിലെ റെക്കോർഡ്

ഐ സി സി ചാമ്പ്യൻസ് ട്രോഫിയിൽ ഏറ്റവും കൂടുതൽ റൺസെടുത്തതിന്റെ റെക്കോർഡും ഈ ഇന്ത്യൻ ജോഡിക്കാണ്. ഒമ്പത് കളിയിൽ നിന്നായി 766 റൺസാണ് ശിഖർ ധവാനും രോഹിത് ശർമയും കൂടി അടിച്ചത്. ശരാശരി 88.77. ക്രിസ് ഗെയ്ൽ - ചന്ദർപോൾ സഖ്യത്തിന്റെ 635 റൺസാണ് ഇന്ത്യൻ ജോഡി മറികടന്നത്.

ഇത്തവണ രണ്ട് സെഞ്ചുറി കൂട്ടുകെട്ട്

ഇത്തവണ രണ്ട് സെഞ്ചുറി കൂട്ടുകെട്ട്

ഐ സി സി ചാമ്പ്യൻസ് ട്രോഫി 2017ൽ മാത്രം രണ്ട് തവണയാണ് ശിഖർ ധവാനും രോഹിത് ശർമയും സെഞ്ചുറി കടന്നത്. പാകിസ്താനും ശ്രീലങ്കയ്ക്കും എതിരെ. നാല് കളികളിൽ നിന്നായി 384 റൺസാണ് ധവാനും രോഹിതും കൂടി അടിച്ചെടുത്തത്. ഇനിയും ഒരു കളിയും കൂടി ബാക്കി.

സച്ചിനും ഗാംഗുലിക്കും വെല്ലുവിളി

സച്ചിനും ഗാംഗുലിക്കും വെല്ലുവിളി

136 കളികളിൽ നിന്നായി 6609 റൺസെടുത്ത സച്ചിൻ - ഗാംഗുലി സഖ്യത്തിന്റെ പേരിലാണ് ഓപ്പണിങിലെ റെക്കോർഡ്. പിന്നാലെ ഗിൽക്രിസ്റ്റും ഹെയ്ഡനും. നാലാമതായി സച്ചിനും സേവാഗും ഉണ്ട്. വെറും 58 കളികൾ മാത്രം കളിച്ച രോഹിതും ധവാനും റൺസ് പട്ടികയിൽ പതിമൂന്നാം സ്ഥാനത്താണെങ്കിലും സെഞ്ചുറി ലിസ്റ്റിൽ അഞ്ചാമതുണ്ട്.

English summary
Rohit Sharma and Shikhar Dhawan become most successful opening pair in ICC
Please Wait while comments are loading...