കോലിയോട് സച്ചിന് കുശുമ്പോ, ആരു പറഞ്ഞു? റെക്കോഡ് പ്രകടനത്തെക്കുറിച്ച് സച്ചിന്‍റെ അഭിപ്രായം!!

  • Written By:
Subscribe to Oneindia Malayalam

ഹൈദരാബാദ്: തുടര്‍ച്ചയായ നാലു ടെസ്റ്റ് പരമ്പരകളില്‍ ഡബിള്‍ സെഞ്ച്വറിയടിച്ച് ലോകറെക്കോഡിട്ട ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പ്രശംസ. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സച്ചിന്‍ കോലിയെ പ്രശംസിച്ചത്. നാലാം ടെസ്റ്റ് ഡബിളിലൂടെ ഓസ്‌ട്രേലിയയുടെ ഇതിഹാസ താരം ഡോണ്‍ ബ്രാഡ്മാനെയും ഇന്ത്യയുടെ മുന്‍ സൂപ്പര്‍ താരം രാഹുല്‍ ദ്രാവിഡിനെയും കോലി പിന്തള്ളിയിരുന്നു.

sachin

റെക്കോഡ് നേട്ടത്തില്‍ കോലിയെ അഭിനന്ദിച്ച സച്ചിന്‍ ബാറ്റിലെ മധുരമുള്ള ആ ഭാഗം (സ്വീറ്റ് സ്‌പോട്ട്) അങ്ങനെ തന്നെ എക്കാലവും നില്‍ക്കട്ടെയെന്നും ആശംസിച്ചു. നിങ്ങള്‍ എത്ര മികച്ച ഫോമിലാണെന്ന് ബാറ്റിലെ മധുരമുള്ള ഭാഗം വിളിച്ചോതുന്നു. ഇതിനായി സ്‌കോര്‍ സ്‌കോര്‍ബോര്‍ഡുകള്‍ നോക്കേണ്ട കാര്യമില്ല. ദൈവം എക്കാലവും നിങ്ങളുടെ ബാറ്റ് അങ്ങനെ തന്നെ നിര്‍ത്തട്ടെയെന്ന് ആശംസിക്കുന്നു- സച്ചിന്‍ ട്വീറ്റ് ചെയ്തു.

kohli

സച്ചിന്‍ മാത്രമല്ല വീരേന്ദര്‍ സെവാഗ്, വിവിഎസ് ലക്ഷ്മണ്‍, യുവരാജ് സിങ് എന്നിവരും ട്വിറ്ററിലൂടെ കോലിയുടെ അഭിനന്ദിച്ചു.നേരത്തേ മറ്റൊരു ഇതിഹാസതാരം സുനില്‍ ഗവാസ്‌കറും കോലിയെ പ്രശംസ കൊണ്ട് മൂടിയിരുന്നു. ക്രിക്കറ്റിലെ സകല റെക്കോഡുകളും കോലി തകര്‍ക്കുമെന്നാണ് ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടത്.

English summary
Sachin Tendulkar paid a glowing tribute to Virat Kohli after the India cricket team skipper scored his fourth Test century during the one-off match against Bangladesh in Hyderabad .
Please Wait while comments are loading...