സച്ചിന്‍ വളരെ റൊമാന്റിക്കാണ്!! മാസ്റ്റര്‍ ബ്ലാസ്റ്ററുടെ കാണാത്ത മുഖം ഉടന്‍... ആരാധകര്‍ പ്രതീക്ഷയില്‍

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: ഗ്രൗണ്ടില്‍ ബാറ്റ് കൊണ്ടു വിസ്മയം തീര്‍ക്കുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഇതുവരെ കാണാത്ത മുഖം ഉടന്‍ പുറത്തുവരും. സച്ചിന്‍ എ ബില്ല്യണ്‍ ഡ്രീംസെന്ന പേരില്‍ താരത്തിന്റെ ജീവിതം പ്രമേയമാക്കിയുള്ള ചിത്രത്തിലാണ് റൊമാന്റിക് സച്ചിനെ കാണാനാവുക. മെയ് 26നാണ് ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം പ്രേക്ഷകര്‍ക്കു മുന്നിലെത്തുക.

sachin

സച്ചിന്‍ തന്നെയാണ് തന്റെ റൊമാന്റിക്കായ മറ്റൊരു മുഖം സിനിമയില്‍ കാണാമെന്ന് ആരാധകര്‍ക്ക് ഉറപ്പുനല്‍കിയത്. ഭാര്യ അഞ്ജലി എന്റെ ജീവിതത്തിലെ നിര്‍ണായക വ്യക്തിയാണ്. ഒരിക്കല്‍പ്പോലും എന്റെ കരിയറില്‍ അവര്‍ ഇടപെട്ടിട്ടില്ല. കരിയറില്‍ എനിക്കു എപ്പോഴും താങ്ങായി നിര്‍ത്തിയത് അഞ്ജലിയാണ്.എന്റെ ജീവിതത്തിലെ സ്വകാര്യമായ പല കാര്യങ്ങളും നിങ്ങള്‍ക്കു സിനിമയില്‍ കാണാനാവുമെന്നും സച്ചിന്‍ പറഞ്ഞു.

sachin

മാസ്റ്റര്‍ ബ്ലാസ്റ്ററുടെ കുട്ടിക്കാലം മുതല്‍ വിരമിക്കല്‍ വരെയുള്ള പ്രധാന സംഭവങ്ങള്‍ സിനിമയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ജെയിംസ് എര്‍സിന്‍ സംവിധാനം ചെയ്ത സിനിമയ്ക്കു സംഗീതം നല്‍കിയത് ഓസ്‌കര്‍ ജേതാവായ എആര്‍ റഹ്മാനാണ്.

കൊച്ചി ഒബറോണ്‍ മാളില്‍ വന്‍ തീപ്പിടുത്തം,നാലാം നില കത്തിനശിച്ചു,ആളുകളെ ഒഴിപ്പിച്ചു

ചിദംബരം അപ്പനല്ല, പൊന്നപ്പനാണ്; മകന്‍ കാര്‍ത്തിക്ക് വേണ്ടി ചെയ്തത്... അഴിയെണ്ണും?

തന്റെ പ്രേമം വിട്ടുകൊടുത്തിന് നിവിന്‍ പോളി സ്വന്തമാക്കിയത് ?, എന്നിട്ട് എന്ത് സംഭവിച്ചു ?

ചിത്രത്തിന്റെ ട്രെയിലർ കാണാം

English summary
Sachin Tendulkar says he’ll reveal several unknown facets of his cricket career in his upcoming biopic, Sachin: A Billion Dreams. The docu-feature film is set to release on May 26.
Please Wait while comments are loading...