സൗരവ് ഗാംഗുലിക്ക് വധഭീഷണി; സുരക്ഷ ശക്തമാക്കും

  • Posted By:
Subscribe to Oneindia Malayalam

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിക്ക് വധഭീഷണിയുമായി കത്ത്. ഈ മാസം അഞ്ചിനാണ് വധ ഭീഷണി ഉണ്ടായതെന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുകൂടിയായ ഗാംഗുലി പറഞ്ഞു. സംഭവം കൊല്‍ക്കത്ത പോലീസിനെ അറിയിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ല.

പശ്ചിമ ബംഗാളിലെ മിഡ്‌നാപൂര്‍ ജില്ലയില്‍ വിദ്യാസാഗര്‍ സര്‍വകലാശാലയും ജില്ലാ സ്‌പോര്‍ട്‌സ് അസോസിയേഷനും ഒരു പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. ഈ പരിപാടിയില്‍ പങ്കെടുത്താല്‍ വധിക്കുമെന്നാണ് ഭീഷണി. ജനുവരി 19നാണ് പരിപാടി നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. അതേസമയം, പരിപാടിയില്‍ പങ്കെടുക്കുമോ എന്ന കാര്യം ഗാംഗുലി സ്ഥിരീകരിച്ചിട്ടില്ല.

sourav-ganguly

ലോധ കമ്മറ്റി ശുപാര്‍ശകള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കായി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ (സിഎബി) വര്‍ക്കിംഗ് കമ്മറ്റി യോഗം ചേര്‍ന്നിരുന്ു. ഇതനുശേഷം നടന്ന പത്രസമ്മേളനത്തിലാണ് ഗാംഗുലി ഇക്കാര്യം വ്യക്തമാക്കിയത്. ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് ഗാംഗുലിയെ പരിഗണിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനിടയിലാണ് വധഭീഷണി. സൗരവ് ഗാംഗുലി പരിപാടിയില്‍ പങ്കെടുക്കുകയാണെങ്കില്‍ പോലീസ് സുരക്ഷ നല്‍കിയേക്കും.


English summary
Saurav Ganguly gets a death threat
Please Wait while comments are loading...