ലണ്ടന്‍ ഭീകരരുടെ ലക്ഷ്യം ഇന്ത്യയും പാകിസ്താനും; ക്രിക്കറ്റ് മാച്ചിന് കരിനിഴല്‍, പൊട്ടിത്തെറിക്കും!!

  • Written By:
Subscribe to Oneindia Malayalam

ലണ്ടന്‍: ബ്രിട്ടീഷ് തലസ്ഥാനത്തുണ്ടായ ഭീകരാക്രമണം ചാംപ്യന്‍സ് ട്രോഫിയെയും ബാധിച്ചു. ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് മാച്ചിനിടെ സ്റ്റേഡിയത്തില്‍ ബോംബ് സ്‌ഫോടനമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരത്തെ തുടര്‍ന്ന് സുരക്ഷ വര്‍ധിപ്പിച്ചു.

മധ്യലണ്ടനില്‍ ശനിയാഴ്ച രാത്രിയുണ്ടായ ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും മൂന്ന് അക്രമികളെ പോലീസ് വധിക്കുകയും ചെയ്തിരുന്നു. രണ്ടിടത്തായുണ്ടായ ആക്രമണത്തിന് ശേഷം കൂടുതല്‍ ആക്രമണ സാധ്യതയുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം.

എഡ്ബാസ്റ്റണ്‍

എഡ്ബാസ്റ്റണ്‍

എഡ്ബാസ്റ്റണ്‍ സ്‌റ്റേഡിയത്തില്‍ ഞായറാഴ്ച വൈകീട്ടാണ് മല്‍സരം. മധ്യ ലണ്ടനില്‍ ആക്രമണം നടന്ന സ്ഥലത്തുനിന്ന് 208 കിലോമീറ്റര്‍ അകലെയാണ് സ്‌റ്റേഡിയം. എന്നാല്‍ ആക്രമണ സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വൃത്തങ്ങള്‍ പറയുന്നത്.

പരിഭ്രാന്തരാകേണ്ട

പരിഭ്രാന്തരാകേണ്ട

ബിസിസിഐയെയും പിസിബിയെയും ബ്രിട്ടന്‍ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ആക്രമണ സാധ്യതയുണ്ടെങ്കിലും കൂടുതല്‍ പരിഭ്രാന്തരാകേണ്ടെന്നാണ് രഹസ്യാന്വേഷണ വൃത്തങ്ങള്‍ നല്‍കിയ വിവരം. രണ്ടാഴ്ചക്കിടെ രണ്ടാം തവണയാണ് ബ്രിട്ടനില്‍ ആക്രമണം ഉണ്ടാകുന്നത്.

കളി മുടങ്ങില്ലെന്ന്

കളി മുടങ്ങില്ലെന്ന്

എന്നാല്‍ കളി മുടങ്ങില്ലെന്നും എല്ലാം ഭംഗിയായി നടക്കുമെന്നും ബിസിസിഐ വൃത്തങ്ങള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സുരക്ഷ സക്തമാണ്. സുരക്ഷാ ക്രമീകരണങ്ങളില്‍ തങ്ങള്‍ തൃപ്തരാണെന്നും ബിസിസിഐ പറയുന്നു.

ഇന്ത്യ-പാകിസ്താന്‍

ഇന്ത്യ-പാകിസ്താന്‍

ക്രിക്കറ്റ് പ്രേമികള്‍ എക്കാലത്തും ആഗ്രഹിക്കുന്നതാണ് ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് മാച്ച്. കളി മാറ്റി വയ്ക്കണമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ചു രണ്ടാഴ്ച മുമ്പ് മാഞ്ചസ്റ്ററില്‍ ആക്രമണമുണ്ടായ പശ്ചാത്തലം കൂടി അവര്‍സൂചിപ്പിക്കുന്നു.

വിവരം ചോര്‍ന്നു

വിവരം ചോര്‍ന്നു

എന്നാല്‍ എഡ്ബാസ്റ്റണില്‍ ആക്രമണ സാധ്യതയുണ്ടെന്ന കാര്യം രണ്ട് ക്രിക്കറ്റ് ബോര്‍ഡുകളോടും പറയുകയല്ലാതെ കൂടുതല്‍ വിശദീകരണം ഉദ്യോഗസ്ഥര്‍ നല്‍കിയിരുന്നില്ല. മാധ്യമങ്ങളോട് വിഷയം സംസാരിക്കരുതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ, വിവരം ഇപ്പോള്‍ ചോര്‍ന്നിരിക്കുകയാണ്.

ജനങ്ങളില്‍ ഭീതി

ജനങ്ങളില്‍ ഭീതി

ജനങ്ങളില്‍ ഭീതി പടര്‍ന്നിട്ടുണ്ട്. ഇത് കളിയെ സാരമായി ബാധിച്ചേക്കും. കാണികള്‍ കുറയുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ഈ സാഹചര്യത്തില്‍ ഐസിസി പ്രത്യേക പ്രസ്താവന ഇറക്കി. എല്ലാ സുരക്ഷാ സംവിധാനങ്ങളും സജീവമാണെന്നും യാതൊരു പേടിയും വേണ്ടെന്നുമാണ് അവര്‍ അറിയിച്ചത്.

മുംബൈ ആക്രമണം

മുംബൈ ആക്രമണം

മുംബൈ ആക്രമണ വേളയില്‍ ഇംഗ്ലണ്ട് ഇന്ത്യയില്‍ കളിക്കാതെ തിരിച്ചുപോയിരുന്നു. സുരക്ഷ പോരെന്ന് സൂചിപ്പിച്ചായിരുന്നു ഈ പിന്‍മാറ്റം. ഇപ്പോള്‍ അവര്‍ ഇന്ത്യയോട് എല്ലാം ശാന്തമാണെന്നാണ് പറയുന്നത്. ആക്രമണത്തിന് ഇരകളായവര്‍ക്കൊപ്പമാണ് തങ്ങളെന്ന് പാകിസ്താന്‍ താരങ്ങള്‍ പ്രതികരിച്ചു.

English summary
In the aftermath of a terrorist incident in Central London Saturday night, where six people were killed and three attackers shot dead by police, security has been beefed up for the Champions Trophy match featuring India and Pakistan on Sunday.
Please Wait while comments are loading...