രാജ്യദ്രോഹക്കുറ്റം കുടുംബം തകര്‍ക്കും; അപേക്ഷയുമായി പാക് വിജയം ആഘോഷിച്ചവരുടെ ബന്ധുക്കള്‍

  • Posted By:
Subscribe to Oneindia Malayalam

ബുര്‍ഹാന്‍പൂര്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യയെ തോല്‍പിച്ച പാക്കിസ്ഥാനുവേണ്ടി ജയ് മുഴക്കിയവര്‍ക്കുവേണ്ടി ബന്ധുക്കള്‍ രംഗത്തെത്തി. തങ്ങളുടെ കുട്ടികള്‍ നിരപരാധികളാണെന്നും അവരെ കുടുക്കിയതിന് പിന്നില്‍ ഗൂഢാലോചനയാണെന്നും ബന്ധുക്കള്‍ പറഞ്ഞു. യൂസഫ് തദ്വി എന്നയാളുടെ രണ്ട് മരുമക്കള്‍ ഉള്‍പ്പെടെ പതിനഞ്ചുപേരെയാണ് സംഭവത്തില്‍ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റവും ചുമത്തി.

മധ്യപ്രദേശിലെ ബുര്‍ഹാന്‍പൂര്‍ ജില്ലയിലാണ് സംഭവം. പ്രദേശവാസിയായ സുഭാഷ് ലക്ഷ്മണമണ്‍ കോലിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. എന്നാല്‍, കേസ് കെട്ടിച്ചമച്ചതാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ബിജെപിക്ക് വോട്ട് ചെയ്യാത്തതിനെ തുടര്‍ന്നാണ് തങ്ങളോട് പകപോക്കുന്നത്. രാജ്യദ്രോഹക്കുറ്റം ചുമത്തിയാല്‍ തങ്ങളുടെ കുടുംബം തകരുമെന്നും യൂസഫ് തദ്വി പറഞ്ഞു.

kashmir

പ്രദേശത്തെ ഹിന്ദു മുസ്ലീം ഐക്യം തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നില്‍. എല്ലാവരും ഐക്യത്തോടെ കഴിയുന്ന സ്ഥലത്ത് ഇപ്പോള്‍ വേര്‍തിരിവുണ്ടായിരിക്കുന്നു. മുസ്ലീം കുടുംബങ്ങളെല്ലാം കുട്ടികളെ ദൂരെ സ്ഥലത്ത് അയച്ചിരിക്കുകയാണ്. അവരും അറസ്റ്റ് ചെയ്യപ്പെടുമെന്നാണ് ഭയം. ഇതിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും യൂസഫ് ആവശ്യപ്പെട്ടു.

നേരത്തെയും രാജ്യത്തിന്റെ പലഭാഗത്തും പാക് പിന്തുണയുടെ പേരില്‍ രാജ്യദ്രോഹം ചുമത്തപ്പെട്ടിരുന്നു. കുറ്റം തെളിയിക്കപ്പെട്ടാല്‍ ജീവിതാവസാനം വരെ ജയിലില്‍ കഴിയാവുന്ന ശിക്ഷ ലഭിച്ചേക്കാം. കൂടാതെ രാജ്യത്തുള്ള അനുകൂല്യങ്ങളൊന്നും ഇവര്‍ക്ക് ലഭിക്കുകയുമില്ല. ഇവരുടെ കുടുംബങ്ങള്‍ മറ്റുള്ളവരില്‍നിന്നും ഒറ്റപ്പെടുന്നതും സാധാരണമാണ്.


English summary
Sedition charge will ruin us, say families of 15 held for ‘celebrating’ Pakistan win
Please Wait while comments are loading...