വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അനുഷ്‌ക ബെംഗളൂരുവിൽ വിരാട് കോലിയെ കണ്ടു, തൊട്ടുപിന്നാലെ കോലി 0, ഇതെന്ത് മറിമായം?

By Desk

ബെംഗളൂരു: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയുടെയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മയുടെയും ഒരുമിച്ചുള്ള ഫോട്ടോ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രചരിക്കുന്നു. ഗുജറാത്ത് ലയണ്‍സിനെതിരായ പ്ലേ ഓഫ് മത്സരത്തിന് മുമ്പാണ് ബെംഗളൂരുവില്‍ വിരാട് കോലിയും അനുഷ്‌ക ശര്‍മയും കണ്ടുമുട്ടിയത് എന്നാണ് വിവരം. ഇരുവര്‍ക്കുമൊപ്പം ഒരു ആരാധകന്‍ എടുത്ത് ട്വിറ്ററിലിട്ട ചിത്രമാണ് പ്രചരിക്കുന്നത്.

<strong>ഡിവില്ലിയേഴ്‌സ് സൂപ്പര്‍മാന്‍, ബാംഗ്ലൂര്‍ ഫൈനലില്‍; ഇതുപോലൊരു നിങ്ങള്‍ കണ്ടിട്ടുണ്ടാകില്ല, ഉറപ്പ്!</strong>ഡിവില്ലിയേഴ്‌സ് സൂപ്പര്‍മാന്‍, ബാംഗ്ലൂര്‍ ഫൈനലില്‍; ഇതുപോലൊരു നിങ്ങള്‍ കണ്ടിട്ടുണ്ടാകില്ല, ഉറപ്പ്!

ഐ പി എല്‍ മത്സരങ്ങളില്‍ മിന്നും ഫോമിലായിരുന്നു വിരാട് കോലി. 14 കളികളില്‍ നിന്നും 919 റണ്‍സാണ് കോലി ഇതുവരെ അടിച്ചുകൂട്ടിയത്. ഇതില്‍ നാലെണ്ണം സെഞ്ചുറികളായിരുന്നു. ഐ പി എല്‍ കഴിഞ്ഞിട്ട് കോലിയെ കണ്ടാല്‍ പോരായിരുന്നോ എന്ന് ആരാധകര്‍ അനുഷ്‌ക ശര്‍മയോട് ചോദിക്കുന്ന ട്രോളുകളും ഒന്നാമത്തെ പ്ലേ ഓഫ് മത്സരത്തിന് മുമ്പായി ആരാധകരുടെ വക സോഷ്യല്‍ മീഡിയയില്‍ ഇഷ്ടം പോലെ ഉണ്ടായിരുന്നു.

anushkavirat

അനുഷ്‌ക അടുത്തുണ്ടെങ്കില്‍ കോലിയുടെ പ്രകടനം താഴേക്ക് പോകുന്നു എന്ന് കരുതുന്ന ഒരുപാട് പേരുണ്ട്. മുമ്പ് ഇംഗ്ലണ്ട് പര്യടനത്തിലെ കോലിയുടെ മോശം ഫോമിന് കാരണം അനുഷ്‌കയുടെ സാന്നിധ്യമാണ് എന്ന് ട്വിറ്ററിലും മറ്റും ആളുകള്‍ പറഞ്ഞിരുന്നു. ഇതിലെ വസ്തുത എന്ത് തന്നെയായാലും ആരാധകരുടെ പേടി ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സത്യമായി എന്ന് വേണം കരുതാന്‍. 159 റണ്‍സ് പിന്തുടരവേ ബാംഗ്ലൂരിന് വേണ്ടി ഓപ്പണിംഗില്‍ ഇറങ്ങിയ കോലി റണ്ണൊന്നുമെടുക്കാതെ പുറത്തായിരുന്നു.

Story first published: Wednesday, May 25, 2016, 9:34 [IST]
Other articles published on May 25, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X