കൈയ്യില്‍ ചില്ലറയില്ല ഭായി, കിട്ടിയ ഒരു ലക്ഷത്തില്‍ നിന്ന് കുറച്ച് ചില്ലറ തായോ എന്ന് ജഡേജയോട് സേവാഗ്

  • By: Rohini
Subscribe to Oneindia Malayalam

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ട് പിന്‍വലിച്ച്, പുതിയ അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകളിറക്കി. ഇപ്പോള്‍ പ്രധാന പ്രശ്‌നം ചില്ലറ ക്ഷാമമാണ്.

വീരേന്ദ്ര സേവാഗും ചില്ലറ ക്ഷാമത്തെ നേരിട്ട് കൊണ്ടിരിയ്ക്കുകയാണ്. അതിനെ വളരെ രസകരമായി ട്വിറ്ററിലൂടെ അവതരിപ്പിയ്ക്കുകയും ചെയ്തിരിയ്ക്കുന്നു താരം.

virender-sehwag

മൊഹാലി ടെസ്റ്റില്‍ മാന്‍ ഓഫ് ദ മാച്ചായ രവീന്ദ്ര ജഡേജയ്ക്ക് ഒരു ലക്ഷം രൂപ പുരസ്‌കാരമായി ലഭിച്ചിരുന്നു. അതില്‍ നിന്ന് കുറച്ച് ചില്ലറ തരുമോ എന്നാണ് സേവാഗ് ചോദിച്ചിരിയ്ക്കുന്നത്.

2000 ന്റെ നോട്ടിന് എന്റെ കൈയ്യില്‍ ചില്ലറ ഇല്ല.. താങ്കള്‍ക്ക് ഒരു ലക്ഷം രൂപ കിട്ടിയില്ലേ. അതില്‍ നിന്ന് കുറച്ച് ചില്ലറ തന്റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാമോ ഭായി എന്ന് ജഡേജയോട് സേവാഗ് ചോദിച്ചു.

English summary
In cash crisis, Virender Sehwag asks Ravindra Jadeja to lend him some of his MoM award money
Please Wait while comments are loading...