ട്രോളാന്‍ വീരനായ സേവാഗിന് ആരാധകരുടെ പൊങ്കാല...കാഴ്ചപരിമിതരുടെ ക്രിക്കറ്റിനെ പരിഹസിച്ചെന്ന്...

  • By: Afeef
Subscribe to Oneindia Malayalam

ദില്ലി: കാഴ്ചപരിമിതരുടെ ട്വന്റി 20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്ത വിരേന്ദര്‍ സേവാഗിന് ആരാധകരുടെ വിമര്‍ശനം. അഭിനന്ദന ട്വീറ്റില്‍ Other Men In Blue എന്ന ഹാഷ് ടാഗ് ഉപയോഗിച്ചതാണ് ക്രിക്കറ്റ് ആരാധകരെ ചൊടിപ്പിച്ചത്. ആരാധകര്‍ക്ക് പിന്നാലെ കാഴ്ചപരിമിതരുടെ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനും സേവാഗിന്റെ ട്വീറ്റിനെതിരെ രംഗത്തെത്തി.

എല്ലാവരും ഒരേ നീല ജഴ്‌സിയാണ് ധരിക്കുന്നത്, പ്രതിനിധീകരിക്കുന്നതും ഒരേ രാജ്യത്തെയും, എന്നിട്ടും ഞങ്ങളെ മറ്റുള്ളവര്‍ എന്ന് വേര്‍ത്തിരിച്ച് പറഞ്ഞത് നിരാശയുണ്ടാക്കിയെന്നാണ് ക്യാപ്റ്റന്‍ അജയ് റെഡ്ഡി പ്രതികരിച്ചു. സേവാഗ് ഞങ്ങളെ അഭിനന്ദിച്ചതില്‍ സന്തോഷമുണ്ട്, എന്നാല്‍ ഞങ്ങള്‍ മറ്റുള്ളവര്‍ അല്ലെന്നും, ടീം ഇന്ത്യയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തനിക്കെതിരെ വിമര്‍ശനം ഉന്നയിച്ചവര്‍ക്ക് സേവാഗ് മറുപടിയും നല്‍കി. ആരെയും പരിഹസിച്ചിട്ടില്ലെന്നും, കാഴ്ചപരിമിതരുടെ ക്രിക്കറ്റിന്റെ ഔദ്യോഗിക ഹാഷ് ടാഗ് ഉപയോഗിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് സേവാഗിന്റെ വിശദീകരണം.

പക്ഷേ...

പക്ഷേ...

കാഴ്ചപരിമിതരുടെ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് വിരേന്ദര്‍ സേവാഗ് ട്വീറ്റ് ചെയ്തതോടെയാണ് വിവാദങ്ങളുടെ തുടക്കം. ട്വീറ്റില്‍ കാഴ്ചപരിമിതരുടെ ടീമിനെ അതര്‍ മെന്‍ ഇന്‍ ഇന്‍ ബ്ലൂ എന്ന് വിശേഷിപ്പിച്ചതാണ് ആരാധകരെ ചൊടിപ്പിച്ചത്.

കോലിയുടെ ടീമിനെ ഇങ്ങനെ വിളിക്കില്ലല്ലോ...

കോലിയുടെ ടീമിനെ ഇങ്ങനെ വിളിക്കില്ലല്ലോ...

ട്വീറ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സേവാഗിനെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തി. വിരാട് കോലിയുടെ ടീമിനെ ഇങ്ങനെ വിളിക്കില്ലല്ലോ എന്നും, എല്ലാവരും അണിയുന്നത് ഇന്ത്യയുടെ നീല ജഴ്‌സിയാണെന്ന് സേവാഗ് മനസ്സിലാക്കണമെന്നുമെല്ലാമാണ് ക്രിക്കറ്റ് ആരാധകര്‍ പറയുന്നത്.

നിരാശയുണ്ടെന്ന്...

നിരാശയുണ്ടെന്ന്...

സേവാഗിന്റെ ട്വീറ്റില്‍ കാഴ്ചപരിമിതരുടെ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ അജയ് റെഡ്ഡിയും നിരാശ പ്രകടിപ്പിച്ചു. തങ്ങളെ പ്രത്യേകം മാറ്റിനിര്‍ത്തിയതില്‍ നിരാശയുണ്ടെന്നും, തങ്ങളും ടീം ഇന്ത്യയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എല്ലാം പഠിച്ചിട്ട് വിമര്‍ശിക്കു...

എല്ലാം പഠിച്ചിട്ട് വിമര്‍ശിക്കു...

എന്നാല്‍ ട്വീറ്റ് വിവാദമായതോടെ സംഭവത്തില്‍ മറുപടിയുമായി സേവാഗ് രംഗത്തെത്തി. വിമര്‍ശിക്കുന്നതിന് മുന്‍പ് എല്ലാം പഠിക്കണമെന്നും, കാഴ്ചപരിമിതരുടെ ക്രിക്കറ്റിന്റെ ഔദ്യോഗിക ഹാഷ് ടാഗ് മാത്രമേ ഉപയോഗിച്ചുട്ടുള്ളുവെന്നുമാണ് സേവാഗിന്റെ വിശദീകരണം.

English summary
Sehwag hits out at troll who criticised him for calling India's blind cricket team 'other Men in Blue'.
Please Wait while comments are loading...