എമിറേറ്റ്‌സിന് പറ്റിയ അക്കിടി, ധോണിക്കു പകരം സുശാന്ത്, സെവാഗ് വെറുതെവിടുമോ?

  • Written By:
Subscribe to Oneindia Malayalam

ന്യൂഡല്‍ഹി: കളിക്കളത്തില്‍ നിന്നു വിടവാങ്ങിയെങ്കിലും ഇന്ത്യയുടെ വെടിക്കെട്ട് ഓപണര്‍ വീരേന്ദര്‍ സെവാഗ് ഇപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്.
ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളിലൂടെ സെവാഗ് സജീവമാണ്. പുതിയൊരു ട്രോളുമായി സെവാഗ് രംഗത്തെത്തിക്കഴിഞ്ഞു.

ഇന്ത്യയുടെ ഏകദിന, ട്വന്റി ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം മഹേന്ദ്രസിങ് ധോണി ഒഴിഞ്ഞ ശേഷം എമിറേറ്റ്‌സ് 24/7 എന്ന ന്യൂസ് പോര്‍ട്ടലിനു പറ്റിയ പിശകാണ് തമാശയ്ക്കു വഴിവച്ചത്.

ധോണിയുടെ ചിത്രം മാറി

ധോണിക്കു പകം വിരാട് കോലി ഇന്ത്യയുടെ ക്യാപ്റ്റനായിരിക്കുന്നു എന്ന കുറിപ്പിനൊപ്പം രണ്ടു ചിത്രങ്ങളും അവര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ഒന്നു കോലിയുടേതാണെങ്കില്‍ മറ്റൊന്ന് എം എസ് ധോണിയെന്ന ബോളിവുഡ് സിനിമയില്‍ ധോണിയായി അഭിനയിച്ച സുശാന്ത് സിങ് രാജ്പുതിന്റേതാണ്. ഇതിലാണ് സെവാഗ് കയറിപ്പിടിച്ചത്.

സെവാഗിനും പിഴവ് പറ്റി

എമിറേറ്റ്‌സ് 24/7നു പിഴവ് പറ്റിയതു പോലെ സെവാഗിനും ചെറിയൊരു അബദ്ധം പറ്റി. എമിറേറ്റ്‌സ് എയര്‍ലൈന്‍സാണ് ഇത്തരമൊരു പോസ്റ്റ് ട്വിറ്ററില്‍ ഇട്ടതെന്നു കരുതിയായിരുന്നു സെവാഗിന്റെ ട്രോള്‍. തന്റെ സാമ്യമുള്ള ഒരാളുടെ ചിത്രം പോസ്റ്റ് ചെയ്ത സെവാഗ് ഇങ്ങനെ കമന്റിടുകയും ചെയ്തു. നിങ്ങള്‍ക്കൊപ്പം അധികം വൈകാതെ ഞാന്‍ യാത്ര ചെയ്യും. ഞാനാണെന്നു കരുതി പകരം ഇയാളെ വിമാനത്തില്‍ കയറ്റില്ലെന്നു പ്രതീക്ഷിക്കുന്നു.

നിരവധി ട്രോളുകള്‍

സെവാഗിന്റെ ഈ കമന്റിന് നിരവധി ട്രോളുകള്‍ വന്നു കഴിഞ്ഞു. നേരത്തേ ബാറ്റിങിലൂടെ എല്ലാവരെയും രസിപ്പിച്ച താങ്കള്‍ ഇപ്പോള്‍ ട്രോളുകളിലൂടെയും ഇതു തുടരുന്നതില്‍ സന്തോഷമുണ്ടെന്ന് പലരും കുറിച്ചു.

 എമിറ്റേറ്‌സ് എയര്‍ലൈന്‍സ് മറുപടി

സെവാഗിന്റെ ട്രോളിനു എമിറേറ്റ്‌സ് എയര്‍ലൈന്‍സ് മറുപടിയുമായി രംഗത്തുവന്നു. സെവാഗ് നിങ്ങള്‍ വിഷമിക്കേണ്ട. ഞങ്ങള്‍ക്കൊപ്പം അടുത്ത ഫ്‌ളൈറ്റില്‍ താങ്കളെ പ്രതീക്ഷിക്കുന്നുവെന്ന് അവര്‍ ട്വീറ്റ് ചെയ്തു.

English summary
Swashbuckling Tweeter and former opening bat Virender Sehwag had Twitter in splits yesterday again after his comment on a news story in Emirates247.com which mistook Bollywood actor Sushant Singh Rajput for Mahendra Singh Dhoni.
Please Wait while comments are loading...