ഭാര്യയ്ക്കും മകൾക്കും പിന്നാലെ രാവണനും സീതയും ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിക്ക് അസൽ പണി കൊടുത്തു!!

  • By: Kishor
Subscribe to Oneindia Malayalam

മോഡൽ കൂടിയായ ഭാര്യയുടെ തട്ടമിടാത്ത ഒരു പടം പോസ്റ്റ് ചെയ്താൽ, കുട്ടിയുടെ ഫോട്ടോ ഫേസ്ബുക്കിലിട്ടാൽ.. ഇങ്ങനെ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് പണി കൊടുക്കാൻ കാത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ എന്ന് തോന്നും. എന്നാൽ ഇത്തവണ ബന്ധുക്കളാരുമല്ല കേട്ടോ ഷമിക്ക് പണിയായത്. അത് സാക്ഷാൽ ശ്രീരാമനും സീതയും രാവണമനുമാണ്. അക്കഥ ഇങ്ങനെ...

അവളുടെ തടിച്ച തുടയും നിതംബവും.. ഭാര്യയുടെ ശരീര സൗന്ദര്യത്തെപ്പറ്റി ഫോട്ടോ അടക്കം പോസ്റ്റിട്ട യുവാവിന് ഇൻസ്റ്റഗ്രാം കൊടുത്ത പണി!!

അയാം ദി ആൻസര്‍ ... ലൈവ് ചർച്ചയിൽ ഉത്തരം നോക്കിവായിക്കുന്ന പിണറായി.. ഡബിൾ ചങ്കിന്റെ ഇംഗ്ലീഷിന് സോഷ്യൽ മീഡിയയിൽ അറഞ്ചം പുറഞ്ചം ട്രോൾ!!

രാവണന്റെ രാജ്യത്തിൽ

രാവണന്റെ രാജ്യത്തിൽ

രാവണന്റെ രാജ്യമായ ശ്രീലങ്കയിൽ പര്യടനം നടത്തുകയാണല്ലോ ഇപ്പോൾ ഇന്ത്യൻ ടീം. ഇവിടേക്കാണ് സീതയെ തട്ടിക്കൊണ്ടുവന്നതെന്നാണല്ലോ വിശ്വാസം. സീതയെ പാർപ്പിച്ചു എന്ന് കരുതപ്പെടുന്ന അശോകവനവും രാവണന്‍ കോട്ടയുമെല്ലാം ഇന്ത്യൻ ക്രിക്കറ്റ് ടീമംഗങ്ങൾ അടുത്തിടെ സന്ദർശിച്ചിരുന്നു.

മുഹമ്മദ് ഷമിയും കുടുംബവും

മുഹമ്മദ് ഷമിയും കുടുംബവും

ശ്രീലങ്കയിൽ കളിക്കുന്ന ഇന്ത്യൻ ടീമിനൊപ്പം ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിയുമുണ്ട്. ഷമിയും അശോകവനത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. രാവണൻ സീതയെ പാർപ്പിച്ച അശോകവനി എന്നാണ് ഷമി കാപ്ഷൻ കൊടുത്തത്.

എതിർപ്പ് ഇങ്ങനെയും

എതിർപ്പ് ഇങ്ങനെയും

ചരിത്രപരമായ സ്ഥലങ്ങളും ടൂറിസ്റ്റ് സ്ഥലങ്ങളും സന്ദര്‍ശിക്കുന്നത് ഒക്കെ കൊള്ളാം, ഇന്ന് വെള്ളിയാഴ്ചയാണ് എന്ന് ഓർമ വേണം എന്നായിരുന്നു ഒരാളുടെ ഉപദേശം.

സീത ദേവി എന്ന്

സീത ദേവി എന്ന്

രാമായണത്തിലെ സീതയെ സീത എന്ന് മാത്രം വിളിച്ചതിലാണ് ചിലർക്ക് എതിർപ്പ്. മാ സീത അല്ലെങ്കിൽ സീത ദേവി എന്ന് വിളിക്കണമായിരുന്നു എന്ന് ഒരാളുടെ വക ഉപദേശം.

ഹിന്ദുവാണോ

ഹിന്ദുവാണോ

മുഹമ്മദ് ഷമി ഇന്ത്യക്കാരനാണെന്ന് തെളിയിച്ചു എന്ന് ഒരാള്‍. തന്റെ പൂർവികർ ഹിന്ദുക്കളാണെന്ന് ഷമിക്ക് അറിയാമെന്ന് മറ്റൊരാൾ ഇങ്ങനെ പോകുനനു പ്രതികരണങ്ങൾ.

അശോക വതിക എന്ന അശോകവനം

അശോക വതിക എന്ന അശോകവനം

ശ്രീലങ്കയിലെ നുവാര എലിയ ജില്ലയിലാണ് അശോക വതിക എന്നറിയപ്പെടുന്ന അശോകവനം. ഇന്ത്യന്‍ ടീം അംഗങ്ങള്‍ കുടുംബ സമേതമാണ് ഇവിടെയെത്തിയത്. ഉമേഷ് യാദവ്, വൃദ്ധിമാന്‍ സാഹ, ഇഷാന്ത് ശര്‍മ തുടങ്ങിയവര്‍ കുടുംബ സമേതം അശോക വനത്തിലെത്തി.

ചിത്രങ്ങൾ പങ്കുവെച്ചു

കുടുംബ ചിത്രങ്ങള്‍ താരങ്ങൾ സോഷ്യല്‍ മീഡിയവഴി പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. സീതയെ പാര്‍പ്പിച്ചതെന്ന് കരുതുന്ന സീത അമ്മന്‍ ക്ഷേത്രത്തിലും ഇന്ത്യന്‍ ടീം അംഗങ്ങളെത്തി. കുല്‍ദീപ് യാദവും കെഎല്‍ രാഹുലും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. മൂന്നാം ടെസ്റ്റിന് മുന്നോടിയായി ലഭിച്ച അവധി ദിവസങ്ങളിലായിരുന്നു സന്ദര്‍ശനം.

English summary
Mohammed Shami trolled on twitter for posting pictures of ashok vatika from Sri Lanka.
Please Wait while comments are loading...