ചാമ്പ്യൻസ് ട്രോഫിയുടെ കാമുകൻ.. സൗരവ് ഗാംഗുലിയെ പിന്നിലാക്കി ശിഖർ ധവാൻ, സച്ചിൻ പരിസരത്ത് പോലുമില്ല!!

  • Posted By:
Subscribe to Oneindia Malayalam

ലണ്ടൻ: എല്ലാ കളികളും ചാമ്പ്യൻസ് ട്രോഫിയാണെന്ന് ശിഖർ ധവാനെ വിശ്വസിപ്പിച്ചാൽ പോരേ.. അല്ലെങ്കിൽ എല്ലാ സ്റ്റേഡിയങ്ങളും ഇംഗ്ലണ്ടിലാണെന്ന്.. ഇംഗ്ലണ്ടിനോടും ചാമ്പ്യൻസ് ട്രോഫിയോടും ശിഖർ ധവാനുള്ള പ്രണയം കണ്ട് സോഷ്യൽ മീഡിയയിലെ കളി പ്രേമികൾ ചോദിക്കുകയാണ്. വെറുതെയല്ല, അമ്മാതിരി കളിയല്ലേ ഐ സി സി ചാമ്പ്യൻസ് ട്രോഫിയിൽ ശിഖർ ധവാൻ പുറത്തെടുക്കുന്നത്. ഇപ്പോഴിതാ ഗാംഗുലിയെ പിന്നിലാക്കി ആ റെക്കോര്‍ഡും...

ധോണി, ലാറ, സച്ചിൻ, ഗാംഗുലി, ഡിവില്ലിയേഴ്സ്... എല്ലാവരെയും പിന്നിലാക്കി കിംഗ് കോലി, ഏതാണാ റെക്കോർഡ്?

കട്ട്, പുൾ, ഡ്രൈവ്.. ഓൾ ക്ലാസ്! രോഹിതും കോലിയും അടിച്ച് ബംഗ്ലാദേശിന്റെ അണ്ണാക്കിൽ കയറ്റിയത് ഇങ്ങനെ!! സെമിഫൈനൽ ഹൈലൈറ്റ്സ് കാണാം!!

ശിഖർ ധവാൻ ഇത് വരെ

ശിഖർ ധവാൻ ഇത് വരെ

രണ്ടേ രണ്ട് ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് മാത്രമേ ധവാൻ ഇത് വരെ കളിച്ചിട്ടുള്ളൂ. മൂന്ന് സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറിയും അടക്കം 680 റൺസാണ് ശിഖർ ധവാന്റെ ചാമ്പ്യൻസ് ട്രോഫി അക്കൗണ്ടിൽ ഉള്ളത്. ചാന്പ്യൻസ് ട്രോഫി എന്ന് കേട്ടാൽ ധവാൻ ഫോമാകും എന്ന് ആരാധകർ.

പിന്നിലാക്കിയത് ഇവരെ

പിന്നിലാക്കിയത് ഇവരെ

665 റൺസെടുത്ത സൗരവ് ഗാംഗുലിയായിരുന്നു ഇത് വരെ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ സ്റ്റാർ. രാഹുൽ ദ്രാവിഡും 600ൽ കൂടുതൽ റൺസെടുത്തു. 627. സച്ചിന് പക്ഷേ ചാമ്പ്യൻസ് ട്രോഫിയിൽ 441 റൺസ് മാത്രമേ ഉള്ലൂ.

മറ്റൊരു തകർപ്പൻ റെക്കോർഡ്

മറ്റൊരു തകർപ്പൻ റെക്കോർഡ്

ഐ സി സി ഈവന്റുകളിൽ ഏറ്റവും വേഗത്തിൽ ആയിരം റൺസ് എന്ന റെക്കോർഡും ശിഖർ ധവാൻ സ്വന്തമാക്കി. സച്ചിൻ 18 ഇന്നിംഗ്സിൽ ആയിരത്തിലെത്തിയപ്പോൾ സൗരവ് ഗാംഗുലി 20 കളിയിൽ ആയിരം റൺസടിച്ചിരുന്നു.

ഇത്തവണയും ഫോമിൽ

ഇത്തവണയും ഫോമിൽ

കഴിഞ്ഞ ഐ സി സി ചാമ്പ്യൻസ് ട്രോഫിയിൽ നിർത്തിയേടത്ത് നിന്നാണ് ധവാൻ ഇത്തവണ തുടങ്ങിയത്. നാല് ഇന്നിംഗ്സിലായി 317 റൺസ്. ഒരു സെഞ്ചുറിയും രണ്ട് ഫിഫ്റ്റിയും ഒരു 46ഉം. ടൂർണമെന്റിലെ ടോപ് റണ്‍ സ്കോററും ധവാനാണ്.

തൊട്ടുപിന്നാലെ രോഹിത് ശർമ

തൊട്ടുപിന്നാലെ രോഹിത് ശർമ

ശിഖർ ധവാന്റെ ഓപ്പണിങ് പാർട്ണറായ രോഹിത് ശർമയും ഇത്തവണ ഗോൾഡൻ ബാറ്റിന് വേണ്ടി മത്സരിക്കുന്നുണ്ട്. നാല് ഇന്നിംഗ്സിലും ഓപ്പൺ ചെയ്ത ശർമയ്ക്ക് 304 റൺസാണ് ഉള്ളത്. രണ്ടാം സ്ഥാനത്തുള്ള ശർമയും ഒരു സെഞ്ചുറിയും രണ്ട് ഫിഫ്റ്റിയും അടിച്ചു. രണ്ടുപേർക്കും ഓരോ കളി ബാക്കിയുണ്ട്.

പിന്നാലെ ഇവർ

പിന്നാലെ ഇവർ

ബംഗ്ലാദേശിന്റെ തമീം ഇഖ്ബാൽ (293), ഇംഗ്ലണ്ടിന്റെ ജോ റൂട്ട് 9258) ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി (253) എന്നിവരാണ് ചാമ്പ്യൻസ് ട്രോഫി 2017ലെ മൂന്നും നാലും അഞ്ചും സ്ഥാനത്തുള്ള ടോപ് സ്കോറർമാർ. വില്യംസൻ, മോർഗൻ എന്നിവരും 200ൽ കൂടുതൽ റൺസടിച്ചു. 253 റൺസുള്ള വിരാട് കോലിക്കാണ് ഏറ്റവും മികച്ച ശരാശരി.

English summary
Swashbuckling opening batsman Shikhar Dhawan became India's highest run-getter in the ICC Champions Trophy, surpassing former skipper Sourav Ganguly's haul of 665 runs.
Please Wait while comments are loading...