ആണുങ്ങൾ സ്റ്റംപ്സിന് ഇടയിൽ ബോൾ എറിയുന്നത് മാത്രമല്ല ക്രിക്കറ്റ്.. തോറ്റാലും വനിതാ ടീമിന് കയ്യടിയേ!!!

  • By: Kishor
Subscribe to Oneindia Malayalam

ഇഷ്ടപ്പെട്ട ടീമിന്റെ ഒരു തോൽവി, അതും ലോകകപ്പ് ഫൈനലിൽ - എത്രമാത്രം അത് ആരാധകരെ വേദനിപ്പിക്കില്ല.. വനിതാ ലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റ കാര്യമാണ് പറയുന്നത്. എന്നാൽ തോൽവിയിലും ഇന്ത്യൻ വനിതകൾക്ക് കട്ട സപ്പോർട്ടാണ് സോഷ്യൽ മീഡിയയിൽ.

ജനപ്രിയ നായകൻ ദീലിപിന് ജയിലിലും രക്ഷിയില്ല.. സഹതടവുകാര്‍ അടക്കം ട്രോളോട് ട്രോളാണ്.. പിന്നെ സോഷ്യൽ മീഡിയ വിടുമോ!!

പുരുഷ താരങ്ങൾ മാത്രം കുത്തകയാക്കി വെച്ചിരിക്കുന്ന ക്രിക്കറ്റിൽ ഹർമന്‍പ്രീത് കൗറും മിതാലി രാജും സ്മൃതി മന്ദാനയും പുനം റൗത്തും ഒക്കെ താരങ്ങളാകുമ്പോൾ ആരാധകർ വെറുതെ ഇരിക്കുന്നത് എങ്ങനെ.. കാണാം, ഫൈനല്‍ വരെ എത്തിയ ഇന്ത്യയുടെ ചുണക്കുട്ടികൾക്ക് സോഷ്യൽ നൽകുന്ന പിന്തുണ..

ബോധ്യപ്പെടുത്തലാണ് - രശ്മി നായർ

ബോധ്യപ്പെടുത്തലാണ് - രശ്മി നായർ

ഈ ക്രിക്കറ്റ് എന്നത് ആണുങ്ങള്‍ സ്റ്റംപ്സിനിടയില്‍ ബോള്‍ എറിയുന്ന കളി മാത്രമല്ല എന്ന് കുറെ പേര്‍ക്ക് ബോധ്യപെടുത്തികൊടുത്തു എന്നതാണ് പെണ്ണുങ്ങളെ നിങ്ങള്‍ ജയിക്കാതെ പോയ ആ കപ്പിനെക്കാള്‍ ആയിരം മടങ്ങ്‌ തിളക്കമുള്ള വിജയം. - രശ്മി നായർ ഫേസ്ബുക്കിൽ എഴുതിയത് ഇങ്ങനെ.

പെൺപുലികൾക്ക് കട്ടസപ്പോർട്ട്

പെൺപുലികൾക്ക് കട്ടസപ്പോർട്ട്

ക്രിക്കറ്റ്കളത്തിനകത്തും പെണ്‍കുട്ടികള്‍ ഉണ്ടെന്ന് അറിയിച്ചത് ഈ ലോകകപ്പ് ആണെന്ന് തോന്നുന്നു. പുരുഷ ടീമിന് കൊടുക്കുന്ന പരിഗണനയുടെ 10 ശതമാനം എങ്കിലും ഇവർക്ക് കിട്ടിയിരുന്നെങ്കിൽ ആ കപ്പ് ഇപ്പൊ നുമ്മടെ കയ്യിൽ ഇരുന്നേനെ. - ഈ അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ പൊതുവേ ഉയർന്നു കേൾക്കുന്നത്.

ഇത് ഒന്നാന്തരം കളി - ലല്ലു

ഇത് ഒന്നാന്തരം കളി - ലല്ലു

മിഥാലീ ഡിയർ... ഹൃദയം പറിഞ്ഞ് പോകുന്നത് പോലുള്ള ആ കാഴ്ച്ച പോസ്റ്റാക്കാൻ തോന്നുന്നില്ല ... നിങ്ങളൊരു സംഭവമാണ്... ഒരു ലോകകപ്പ് തോൽവി കൊണ്ടൊന്നും നിങ്ങൾക്ക് ഒന്നും സംഭവിക്കില്ല... എല്ലാ കളികളും ജയിക്കാൻ പറ്റില്ല... ചില കളികൾ അങ്ങനാണ് .. അത് പോട്ടെ... ജയിക്കാനാകുമായിരുന്ന കളിയായിരുന്നു .. എല്ലാവരും കഴിയുന്നത് പോലെ കളിച്ചു .. ഈയടുത്ത കാലത്ത് ഇതുപോലെ നഖം കടിച്ച് കണ്ട ഒരു മാച്ച് വേറെയില്ല... ഒന്നാന്തരം കളി...

കപ്പിനും ചുണ്ടിനും ഇടയിൽ

കപ്പിനും ചുണ്ടിനും ഇടയിൽ

ഇന്ത്യൻ വനിതാ ക്രിക്കറ്റ് പ്ലേയേഴ്സ് കപ്പിനും ചുണ്ടിനും ഇടയിൽ നിങ്ങൾ തോറ്റെങ്കിലും ഇന്ത്യക്കാരുടെ ഹൃദയം കീഴടക്കുന്നതിൽ നിങ്ങൾ വിജയിച്ചു. അടുത്ത തവണ കപ്പ് എടുക്കാൻ നിങ്ങൾക്ക് കയിയട്ടെ... അഭിനന്ദനങ്ങൾ മിതാലി രാജിനും ടീമിനും. - ഫൈനലിൽ തോറ്റെങ്കിലും ഇന്ത്യൻ വനിതകൾ ഹൃദയം കീഴടക്കിയാണ് തിരിച്ചുവരുന്നത്.

കളിയിലും ആണും പെണ്ണും

കളിയിലും ആണും പെണ്ണും

വോ, ആണുങ്ങളായിരുന്നേ ഇപ്പം മല മറിച്ചേനേ എന്ന വിലയിരുത്തലൊന്നും വന്നില്ലേ ശകുന്തളേ. - ഫീലിങ് ഫാബുലസ് എന്ന് പറഞ്ഞുകൊണ്ട് ഷാഹിന നഫീസ. ആണുങ്ങളായിരുന്നെങ്കിൽ ജയിച്ചേനെ എന്നും പെണ്ണുങ്ങളായത് കൊണ്ടാണ് എന്ന് തോറ്റത് എന്ന് പറയുന്നവരും മറിച്ച് പറയുന്നവരും ഒക്കെ ചർച്ചകൾക്ക് എത്തുന്നുണ്ട്.

വനിതാ ക്രിക്കറ്റ് പഴയപോലെ ആയിരിക്കില്ല

വനിതാ ക്രിക്കറ്റ് പഴയപോലെ ആയിരിക്കില്ല

ഈ വേൾഡ് കപ്പിന് ശേഷം വനിതാ ക്രിക്കറ്റ് പഴയപോലെ ആയിരിക്കില്ല എന്നത് ഉറപ്പാണ്. മിഥാലിയ്ക്കും ഗോസ്വാമിയ്ക്കും അപ്പുറം ഹർമൻപ്രീതും വേദ കൃഷ്ണമൂർത്തിയും ദീപ്തി ശർമയും സ്‌മൃതി മന്ഥാനയും എല്ലാ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്ക് പരിചിതമുഖങ്ങളായി കഴിഞ്ഞു. ബിഗ്ബാഷിന്റെ വഴിയേ വനിതകളുടെ ഐപിൽ പോലുള്ള ആശയങ്ങളുമായി ബിസിസിഐ മുന്നോട്ടു വന്നാൽ അത് വളരെയേറെ ഗുണം ചെയ്യും.

മിതാലി രാജിന് നന്ദി

മിതാലി രാജിന് നന്ദി

മിതാലി ഈ കിരീടം കൈയ്യിലേന്തിയിരുന്നെങ്കിൽ അതിലും വലിയ സന്തോഷം നമ്മുക്ക് വേറെയുണ്ടാവില്ലായിരുന്നു. കാരണം മിതാലി രാജ് എന്ന ഇന്ത്യൻ വനിത ക്രിക്കറ്ററുടെ ഒറ്റയാൾ പോരാട്ടത്തിന്റെ കഥ. അത്ര വലുതാണ്.ഒരുപാട് റെക്കോർഡുകൾ സ്വന്തമാക്കി അതിലുപരി ഇന്ത്യൻ വനിത ടീമിന്റെ വളർച്ചയ്ക്ക് കാരണമായതും ഈ പ്രതിഭയുടെ പോരാട്ടം തന്നെ. നന്ദി മിതാലി ഒരുപാട് നന്ദി

ഇത് നിങ്ങളുടെ വിജയം

ഇത് നിങ്ങളുടെ വിജയം

ക്രിക്കറ്റ് എന്നത് പുരുഷന്മാർക്ക് മാത്രം ഉള്ളതാണെന്നും അവരെ മാത്രം ആരാധിക്കുകയും ചെയ്യുന്ന ഒരു രാജ്യത്ത് നിന്ന് നിങ്ങൾ നേടിയത് വിജയതിനെക്കാൾ അപ്പുറമാണ്... സച്ചിനെയും ധോണിയെയും കോഹ്ലിയെയും ഒക്കെ പറഞ്ഞു നടന്ന എന്നെ പോലുള്ളവർ മിതാലിയും സ്‌മൃതിയും കൗറും ജൂലാൻ ഗോസ്വമിയും എന്നൊക്കെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെ വിജയം തന്നെയാ.

English summary
Social media reaction as England women beat India women in World CUp Cricket final.
Please Wait while comments are loading...