119 പന്തിൽ വെറും 91.. രോഹിത് ശർമ തുഴഞ്ഞതോ.. പാകിസ്താനെതിരെ രോഹിതിന്റെ ഇന്നിംഗ്സിന്റെ വില അറിയാമോ??

  • Posted By:
Subscribe to Oneindia Malayalam

എഡ്ജ്ബാസ്റ്റണിൽ പാകിസ്താനെ ഇന്ത്യ നാണംകെടുത്തി വിട്ടപ്പോഴും രോഹിത് ശർമയ്ക്ക് ട്രോൾ. ഇന്നിംഗ്സിന്റെ മധ്യത്തിൽ തുഴഞ്ഞുനിന്നു എന്നാണ് ട്രോൾ ചെയ്യുന്നവർ പറയുന്നത്. സംഭവം ശരിയാണ്, 48 ഓവറിൽ 319ലെത്തിയ ഇന്ത്യൻ ഇന്നിംഗ്സിൽ 100ൽ താഴെ സ്ട്രൈക്ക് റേറ്റിൽ കളിച്ച ഏക ബാറ്റ്സ്മാന്‍ രോഹിത് ശർമയാണ്. ഏറ്റവും കൂടുതൽ പന്തുകൾ നേരിട്ടതും രോഹിത് തന്നെ.

ധോണിയെ ഇറക്കിയില്ല, കോലി ഹാർഡ് ഹിറ്റ് പാണ്ഡ്യയെ വിട്ടു, ഹാട്രിക് സിക്സ്.. സോഷ്യൽ മീഡിയ വിടുമോ? ധോണിക്ക് പൂരട്രോൾ!!!

പാകിസ്താനല്ല ഇത് തോല്‍വിസ്ഥാൻ... ഇന്ത്യയോട് തോറ്റ് തുന്നം പാടിയ പാകിസ്താനെ വലിച്ചുകീറി സോഷ്യൽ മീഡിയ ട്രോൾ!!!

കാൻസറ് വന്നിട്ട് തോറ്റിട്ടില്ല പിന്നാണ് ഇത്തിരിപ്പോന്ന പനി! യുവരാജ് സിംഗ്, ദി ബിഗ് മാച്ച് പ്ലെയര്‍!! വിന്റേജ് യുവി കൊലമാസ്സ്!!!

ഇതെങ്ങനെ സംഭവിച്ചു. മഴ മൂലം ഏത് നിമിഷവും കളി തടസ്സപ്പെടും എന്ന നിലയിലായിരുന്നു ഇന്ത്യൻ ഇന്നിംഗ്സിന്റെ പോക്ക്. അങ്ങനെ വന്നാൽ വിക്കറ്റ് കയ്യിലിരിക്കുന്നത് ഇന്ത്യയ്ക്ക് ഗുണം ചെയ്യും. അതിന് വേണ്ടിയുള്ള കരുതലായിരുന്നത്രെ രോഹിതിന്റെ മെല്ലപ്പോക്ക്. മാത്രമല്ല, രോഹിതും ധവാനും ചേർന്ന് നൽകിയ സോളിഡ് തുടക്കത്തിൽപ്പിടിച്ച് വലിച്ചടിക്കാനും പിന്നാലെ വന്നവർക്ക് കഴിഞ്ഞു.. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും രോഹിതിന് കിട്ടുന്ന ട്രോളിന് ഒരു കുറവും ഇല്ല.

കാത്തിരുന്ന് എത്തിയ സഖാവിന്റെ ബോക്‌സ് ഓഫീസ് നേട്ടം!!! ഞെട്ടും, നിവിന്‍ മാത്രമല്ല ആരാധകരും???

എന്തൊരു തുഴച്ചിൽ

എന്തൊരു തുഴച്ചിൽ

നിങ്ങളിതെന്തൊരു തുഴച്ചിലാണ് തുഴയുന്നത് രോഹിതേട്ടാ.... എന്നാണ് ചോദ്യം.

റണ്ണൗട്ടാക്കിയോ

റണ്ണൗട്ടാക്കിയോ

രോഹിത് ശർമയുടെ തുഴച്ചില്‍ കണ്ട് മതിയായ കോലി ബോധപൂർവ്വം രോഹിതിനെ റണ്ണൗട്ടാക്കിയതാണോ

സ്ട്രൈക്ക് റേറ്റ്

സ്ട്രൈക്ക് റേറ്റ്

പാണ്ഡ്യ 333, കോലി 119, ധവാൻ 104, യുവരാജ് 165 ... രോഹിത് ശർമ മാത്രം വെറും 76 എന്താല്ലേ

ടെസ്റ്റ് പ്ലെയറല്ലേ

ടെസ്റ്റ് പ്ലെയറല്ലേ

ഇനി പറ ഞാൻ നല്ല ടെസ്റ്റ് പ്ലേയറല്ലേ എന്നെ ടെസ്റ്റിൽ എടുത്തൂടേ

ഇതൊന്നും അറിയില്ലേ

ഇതൊന്നും അറിയില്ലേ

മഴ വന്ന് കളി മുടങ്ങിയാൽ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം മെച്ചം കിട്ടാനാണത്രെ രോഹിത് മുട്ടിയത്

പറഞ്ഞുകൊടുക്കൂ

പറഞ്ഞുകൊടുക്കൂ

ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം വിക്കറ്റ് കയ്യിലുള്ള ടീമിനാണ് മുൻതൂക്കം. അതാണത്രെ രോഹിത്ചെയ്തത്.

സെഞ്ചുറി അടിക്കല്ലേ

സെഞ്ചുറി അടിക്കല്ലേ

രോഹിത് ശർമ സെഞ്ചുറി അടിച്ചാൽ ഇന്ത്യ തോൽക്കും എന്ന് വിശ്വസിക്കുന്ന ഒരു ഇന്ത്യൻ ആരാധകൻ.

English summary
Champions Trophy 2017: Social media troll Rohit Sharma slow down against Pakistan.
Please Wait while comments are loading...