ചാമ്പ്യൻസ് ട്രോഫി ലോക ഡ്രീം ഇലവൻ.. ഗാംഗുലി ക്യാപ്റ്റൻ! സച്ചിനും സേവാഗും ധോണിയും യുവിയും ടീമിലില്ല!!

  • Posted By:
Subscribe to Oneindia Malayalam

സിഡ്നി: സച്ചിൻ തെണ്ടുൽക്കർ ഇല്ലാതെ ഒരു ലോക ഏകദിന ഇലവൻ. അതും സൗരവ് ഗാംഗുലി ക്യാപ്റ്റനായി. സച്ചിൻ മാത്രമല്ല, സേവാഗും ധോണിയും യുവരാജ് സിംഗും സഹീർ ഖാനും ഒന്നുമില്ല. പിന്നെയോ ഇന്ത്യയിൽ നിന്നും ഗാംഗുലിയല്ലാതെ മറ്റൊരാളുണ്ട്, അത് സസ്പെൻസ്. ക്രിക്കറ്റ് ഓസ്ട്രേലിയയാണ് ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പായി ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിലെ ഡ്രീം ഇലവൻ പ്രഖ്യാപിച്ചിരിക്കുന്നത്.

Read Alao: കൊച്ചി ടസ്കേഴ്സ് ഐപിഎല്ലിലേക്ക് തിരിച്ചുവരുന്നു?? മഹേള, സ്മിത്ത്, ശ്രീശാന്ത്, മക്കുല്ലം... കൊച്ചിയുടെ കളിക്കാർ എവിടെയാണിപ്പോൾ!!!

എന്തുകൊണ്ട് ഗാംഗുലി

എന്തുകൊണ്ട് ഗാംഗുലി

എന്തുകൊണ്ടാണ് ചാമ്പ്യൻസ് ട്രോഫി ടീമിന് ഗാംഗുലി ക്യാപ്റ്റൻ എന്നാണോ സംശയം. ഇതാ ഉത്തരം ഗാംഗുലിക്ക് കീഴിൽ രണ്ട് തവണയാണ് ഇന്ത്യ ചാമ്പ്യൻസ് ട്രോഫിയിൽ ചാമ്പ്യന്മാരായിട്ടുള്ളത്. 2002ലും 2013ലും. 2002ൽ ശ്രീലങ്കയ്ക്കൊപ്പം സംയുക്ത ചാമ്പ്യന്മാരായിരുന്നു ഇന്ത്യ.

ഓപ്പണര്‍മാർ

ഓപ്പണര്‍മാർ

വെസ്റ്റ് ഇൻഡീസിന്റെ ക്രിസ് ഗെയ്ലാണ് ഒരു ഓപ്പണർ. 17 കളിയിൽ 791 റൺസ്. 17 വിക്കറ്റ്. മറുവശത്ത് ദക്ഷിണാഫ്രിക്കയുടെ ഹെർഷെലെ ഗിബ്സ്. 10 കളിയിൽ 460 റൺസ്.

ഗാംഗുലി വൺഡൗൺ

ഗാംഗുലി വൺഡൗൺ

നമ്പർ ത്രീയിൽ ക്യാപ്റ്റൻ സൗരവ് ഗാംഗുലി കളിക്കും. 13 കളികളിലായി 665 റൺസുണ്ട് ഗാംഗുലിക്ക്. 2000ത്തിൽ സെമിയിലും ഫൈനലിലും ഗാംഗുലി സെഞ്ചുറി അടിച്ചിരുന്നു. ഫൈനലിൽ പക്ഷേ ഇന്ത്യ ന്യൂസിലൻഡിനോട് തോറ്റുപോയി.

കാലിസ്, മാർട്ടിൻ

കാലിസ്, മാർട്ടിൻ

ദക്ഷിണാഫ്രിക്കയുടെ ജാക്ക് കാലിസ് നാലാം നമ്പറിൽ. 20 വിക്കറ്റും 653 റൺസും. 1998 ലെ സെമിഫൈനലിലും ഫൈനലിലും മാൻ ഓഫ് ദ മാച്ചായിരുന്നു കാലിസ്, അഞ്ചാമനായി ക്രീസിലെത്തുക 12 കളിയിൽ 492 റൺസടിച്ച ഡാമിയൻ മാർട്ടിനാണ്.

വിക്കറ്റ് കീപ്പറാണ് ദ്രാവിഡ്

വിക്കറ്റ് കീപ്പറാണ് ദ്രാവിഡ്

19 ചാമ്പ്യൻസ് ട്രോഫി മത്സരങ്ങളിൽ നിന്നായി 627 റൺസെടുത്ത ദ്രാവിഡാണ് ഇന്ത്യയിൽ നിന്നുള്ള രണ്ടാമത്തെ താരം. 2002 എഡിഷനിൽ ഇന്ത്യക്ക് വേണ്ടി കളിച്ച് മാരക സ്റ്റംപിങുകൾ ചെയ്ത ദ്രാവിഡ് തന്നെയാണ് ടീമിലെ കീപ്പറും.

ഷെയ്ൻ വാട്സൻ, വെട്ടോറി

ഷെയ്ൻ വാട്സൻ, വെട്ടോറി

17 വിക്കറ്റും 453 റൺസുമുള്ള ഷെയ്ൻ വാട്സനാണ് ടീമിലെ മറ്റൊരു ഓൾറൗണ്ടർ. 2006ലും 2009ലും കപ്പടിച്ച ഓസീസ് ടീമിന്റെ ഭാഗമാണ് വാട്ടോ. 17 കളിയിൽ 18 വിക്കറ്റുള്ള ഇടംകൈ സ്പിന്നർ വെട്ടോറിയാണ് അടുത്തത്.

മിൽസ്, മുരളി, മഗ്രാത്ത്

മിൽസ്, മുരളി, മഗ്രാത്ത്

കൈൽ മിൽസ്, ഗ്ലെൻ മഗ്രാത്ത് എന്നിവരാണ് ടീമിലെ ഫാസ്റ്റ് ബൗളർമാർ. 12 കളിയിൽ മക്ഗ്രാത്തിന് 21 വിക്കറ്റുണ്ട്. 17 കളിയിൽ 24 വിക്കറ്റെടുത്ത ഓഫ് സ്പിന്നർ മുരളിയും ടീമിലുണ്ട്. വോണിനെ തഴഞ്ഞാണ് ക്രിക്കറ്റ് ഓസ്ട്രേലിയ മുരളിയെ ടീമിൽ എടുത്തത് എന്നതും രസകരം.

English summary
With the ICC Champions Trophy 2017 set to begin in England next month, the "Greatest XI" in the history of the tournament has been revealed
Please Wait while comments are loading...