ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര 4-0ന് തൂത്തുവാരുമെന്ന് പ്രവചനം

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ വരാനിരിക്കുന്ന ഇന്ത്യ ഓസ്‌ട്രേലിയ പരമ്പരയിലാണ്. ഇരു ടീമുകളും മികച്ച ഫോമിലാണ്. പരമ്പരയ്ക്ക് മുന്നോടിയായി ആഴ്ചകള്‍ക്ക് മുന്‍പുതന്നെ ഇതേക്കുറിച്ച് മാധ്യമങ്ങളില്‍ സജീവമായ റിപ്പോര്‍ട്ടുകള്‍ എത്തിത്തുടങ്ങിയിരുന്നു. ഇംഗ്ലണ്ടിനെ 4-0 എന്ന മാര്‍ജിനില്‍ തോല്‍പ്പിച്ചുവിട്ട ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയയുടെ പ്രതിരോധം എതുവിധത്തിലായിരിക്കുമെന്നതാണ് പ്രധാന ചര്‍ച്ചാവിഷയം.

ഇന്ത്യന്‍ പിച്ചുകളില്‍ പരമ്പര ജയിക്കുകയെന്നത് ഓസ്‌ട്രേലിയയെ സംബന്ധിച്ചിടത്തോളം ബാലികേറാമലയാണ്. ഇന്ത്യയില്‍ ഓസ്‌ട്രേലിയയ്ക്ക് ഒരു സാധ്യതയുമില്ലെന്നാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും വിലയിരുത്തുന്നത്. 4-0 എന്ന മാര്‍ജിനില്‍ ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പര നേടുമെന്ന് ഗാംഗുലി പ്രവചിക്കുന്നു.

india-australia-series

ഇന്ത്യയില്‍വെച്ച് ഇന്ത്യയെ തോല്‍ക്കുക എളുപ്പമല്ലെന്ന് ഗാംഗുലി പറഞ്ഞു. 2001ല്‍ ഇന്ത്യ സന്ദര്‍ശിച്ച ഓസ്‌ട്രേലിയന്‍ ടീമിനേക്കാളും മെച്ചമല്ല ഇപ്പോഴത്തെ ടീം. സ്റ്റീ വോ, ഷെയ്ന്‍ വോണ്‍, മഗ്രാത്ത്, ഗില്ലസ്പി തുടങ്ങിയ പ്രമുഖര്‍ അന്ന് ടീമിലുണ്ടായിരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് മുന്‍പും താന്‍ ഇതേ കാര്യം തന്നെ പറഞ്ഞിരുന്നു. അന്ന് 5-0ത്തിന് ജയിക്കുമെന്നാണ് പറഞ്ഞത്. ആ പരമ്പര 4-0ത്തിന് ഇന്ത്യ സ്വന്തമാക്കി. ഓസ്‌ട്രേലിയയ്ക്കും അതിലപ്പുറം ഇന്ത്യയില്‍ കഴിയില്ലെന്ന് ഗാംഗുലി പറയുന്നു.

വിരാട് കോലി മികച്ച ഫോമിലാണ്. ഇന്ത്യന്‍ ടീമിനെ നയിക്കുന്നതിലും കോലി മികവ് പ്രകടിപ്പിച്ചുകഴിഞ്ഞു. കോലിയുടെ പ്രകടനം അവശ്വസനീയമാണ്. കോലിക്ക് വലിയ വിജയങ്ങള്‍ സ്വന്തമാക്കാന്‍ കഴിയുമെന്ന് താന്‍ നേരത്തെ പറഞ്ഞിരുന്നതായും ഒരു പരിപാടിയില്‍ പങ്കെടുക്കവെ ഗാംഗുലി പറഞ്ഞു.

English summary
Sourav Ganguly predicts India will sweep Test series 4-0 against Australia
Please Wait while comments are loading...