ഐസിസി ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യയോട് കളിച്ചാല്‍ പാക്കിസ്ഥാന്‍ തോല്‍ക്കുമെന്ന് ഗാംഗുലി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഒരിക്കല്‍ക്കൂടി ഇന്ത്യ പാക്കിസ്ഥാന്‍ മത്സരം ഉണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പാക്കിസ്ഥാനെ തോല്‍പ്പിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ജൂണ്‍ നാലിന് നടക്കുന്ന മത്സരത്തില്‍ പാക്കിസ്ഥാനുമായി ഇന്ത്യ ഏറ്റുമുട്ടും. എന്നാല്‍, സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ മാത്രമേ ഇന്ത്യ പാക്കിസ്ഥാനെതിരെ കളിക്കുകയുള്ളൂവെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്.

ലോകകപ്പിലും, ടി20 മത്സരങ്ങളിലുമായി പാക്കിസ്ഥാനെതിരെ 11-0 എന്ന തരത്തില്‍ ഇന്ത്യയ്ക്ക് റെക്കോര്‍ഡുണ്ട്. ലോകകപ്പ് ടൂര്‍ണമെന്റുകളില്‍ ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ലെന്നത് പാക് ക്രിക്കറ്റിന് നാണക്കേടാണ്. ചാമ്പ്യന്‍സ് ട്രോഫിയില്‍ പാക്കിസ്ഥാന് 2-1 മാര്‍ജിനില്‍ നേരിയ മുന്‍തൂക്കമുണ്ട്. എന്നാല്‍, ഇന്ത്യയ്ക്ക് പാക്കിസ്ഥാനെ തോല്‍പ്പിക്കാനാകുമെന്ന് ഗാംഗുലി പറഞ്ഞു.

sourav-ganguly

കഴിഞ്ഞ 8-10 വര്‍ഷങ്ങളായി ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റില്‍ വളരെ വ്യത്യാസമുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിന് വ്യക്തമായ മുന്‍തൂക്കമാണ് കഴിഞ്ഞവര്‍ഷങ്ങളിലുള്ളത്. ഈ മേല്‍ക്കൈ ഇന്ത്യയ്ക്ക് ചാമ്പ്യന്‍സ് ട്രോഫിയിലും തുടരാന്‍ സാധിക്കുമെന്നും ഗാംഗുലി വ്യക്തമാക്കി. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ കളിച്ചേക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ കഴിഞ്ഞദിവസമാണ് ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്.


English summary
Sourav Ganguly says ICC Champions Trophy: India will once again beat Pakistan
Please Wait while comments are loading...