ശ്രീശാന്ത് വീണ്ടും കളിച്ചേക്കും!! എല്ലാം ശരിയാവുന്നു...ബിസിസിഐയ്ക്ക് കോടതി പണി കൊടുത്തു!!

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: ഇന്ത്യയുടെ മുന്‍ മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് ക്രിക്കറ്റിലേക്ക് മടങ്ങിവരാന്‍ അവസരമൊരുങ്ങിയേക്കും. സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ അവസരം തേടി ശ്രീശാന്ത് സമര്‍പ്പിച്ച ഹരജിയില്‍ ബിസിസിഐ അധ്യക്ഷന്‍ വിനോദ് റായിക്കും ഭരണസമിതിക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. വിലക്ക് നീക്കണമെന്ന ശ്രീശാന്തിന്റെ ആവശ്യത്തില്‍ നിലപാട് അറിയിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ജൂണ്‍ 19നു ഹരജി കോടതി വീണ്ടും പരിഗണിക്കും.

ബിജെപിയില്‍ രജനീകാന്തിന് ഉന്നത പദവി നൽകും...!!! പിന്നില്‍ കളിക്കുന്നത് ധനുഷും സൗന്ദര്യയും...!!!

അന്നു ടോളില്‍ വച്ച് അവര്‍...വിവാദ വീഡിയോയെക്കുറിച്ച് സുരഭിയുടെ വെളിപ്പെടുത്തല്‍!!

1

ശ്രീശാന്തിന്റെ വിലക്ക് നീക്കില്ലെന്ന മുന്‍ ഭരണസമിതിയുടെ തീരുമാനം ബിസിസിഐ ഹൈക്കോടതിയെ നേരത്തേ അറിയിച്ചിരുന്നു. ഇത് വ്യക്തമാക്കി ശ്രീശാന്തിനു കത്ത് നല്‍കിയതായും ബിസിസിഐ കോടതിയില്‍ അറിയിച്ചു.

2

സ്‌കോട്ടിഷ് ലീഗില്‍ ഗ്രെന്റോത്ത് ക്ലബ്ബിനു വേണ്ടി കളിക്കാനാണ് ശ്രീശാന്തിനു ഓഫര്‍ ലഭിച്ചിരിക്കുന്നത്. ബിസിസിഐ അന്വേഷണ കമ്മീഷന്റെ റിപോര്‍ട്ടുകള്‍ക്ക് ആധാരമാക്കിയതു ദില്ലി പോലീസ് നല്‍കിയ വിവരങ്ങള്‍ ആണെന്നും പോലീസിന്റെ വാദങ്ങള്‍ തള്ളി കോടതി തന്നെ കുറ്റവിമുക്തനാക്കിയാണെന്നും ശ്രീശാന്ത് ഹരജിയില്‍ വിശദമാക്കിയിരുന്നു.

English summary
Court notice for Bcci in Sreesanth ban issue.
Please Wait while comments are loading...