ശ്രീശാന്തിനെ വിലക്കിയതായി ബിസിസിഐ! പകരം ചോദിക്കുമെന്ന് ശ്രീശാന്തും...കളി കാര്യമാകുന്നു...

  • By: Afeef
Subscribe to Oneindia Malayalam
കൊച്ചി: ശ്രീശാന്തിനെ ക്രിക്കറ്റില്‍ നിന്ന് വിലക്കിയതായി ബിസിസിഐ അറിയിച്ചു. ഫെബ്രുവരി 15 ബുധനാഴ്ച വൈകീട്ടോടെയാണ് ശ്രീശാന്തിനെ ക്രിക്കറ്റില്‍ നിന്ന് വിലക്കിക്കൊണ്ടുള്ള അറിയിപ്പ് കേരള ക്രിക്കറ്റ് അസോസിയേഷന് ലഭിച്ചത്. ബിസിസിഐയില്‍ നിന്ന് ലഭിച്ച ഒദ്യോഗിക അറിയിപ്പ് കെസിഎ ശ്രീശാന്തിനും കൈമാറിയിട്ടുണ്ട്.

ക്രിക്കറ്റില്‍ നിന്ന് വിലക്കിയതായി ബിസിസിഐ അറിയിപ്പ് വന്നതിന് പിന്നാലെ ബോര്‍ഡിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ശ്രീശാന്തും വ്യക്തമാക്കി. തന്റെ ക്രിക്കറ്റ് കരിയറിലെ വിലപ്പെട്ട നാല് വര്‍ഷങ്ങള്‍ നഷ്ടപ്പെട്ടതിന് കാരണം ബിസിസിഐയാണ്. കോടതി കുറ്റവിമുക്തനാക്കിയിട്ടും എന്തു കൊണ്ടാണ് ബിസിസിഐ തനിക്കെതിരെ വിലക്കേര്‍പ്പെടുത്തുന്നതെന്നും, ഇതിനെതിരെ താല്‍ക്കാലിക ഭരണ സമിതി അധ്യക്ഷനായ വിനോദ് റായിക്ക് അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു.

കെസിഎക്ക് കത്തയച്ചു...

കെസിഎക്ക് കത്തയച്ചു...

ഫെബ്രുവരി 15 ബുധനാഴ്ചയോടെയാണ് ശ്രീശാന്തിനെ ക്രിക്കറ്റില്‍ നിന്ന് വിലക്കിക്കൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് കേരള ക്രിക്കറ്റ് അസോസിയേഷന് ലഭിച്ചത്. അറിയിപ്പ് കെഎസിഎ ശ്രീശാന്തിന് കൈമാറുകയും ചെയ്തു. വിലക്കിയതായി ബിസിസിഐയില്‍ നിന്ന് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു ശ്രീശാന്ത് ഇതുവരെ പറഞ്ഞിരുന്നത്.

ക്രിക്കറ്റ് ക്ലബിനെ വിലക്കേണ്ടി വരും...

ക്രിക്കറ്റ് ക്ലബിനെ വിലക്കേണ്ടി വരും...

2013ല്‍ ശ്രീശാന്തിനെ വിലക്കിക്കൊണ്ട് അയച്ച കത്തിന്റെ അതേ പകര്‍പ്പാണ് ബിസിസിഐ വീണ്ടും അയച്ചിരിക്കുന്നത്. ശ്രീശാന്ത് കളിക്കാനുദ്ദേശിക്കുന്ന ജില്ലാ ക്രിക്കറ്റ് ലീഗ് മാറ്റിവെയ്ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കെസിഎ അല്ലെന്നും, എന്നാല്‍ വിലക്ക് നിലനില്‍ക്കേ ശ്രീശാന്തിനെ കളിപ്പിച്ചാല്‍ എറണാകുളം ക്രിക്കറ്റ് ക്ലബിനെ വിലക്കേണ്ടി വരുമെന്നും കെസിഎ അധികൃതര്‍ അറിയിച്ചു.

അപ്പീല്‍ നല്‍കി...

അപ്പീല്‍ നല്‍കി...

എന്നാല്‍ ബിസിസിഐയുടെ വിലക്കിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് ശ്രീശാന്തിന്റെ തീരമാനം. കോടതി കുറ്റവിമുക്തനാക്കിയ തന്നെ വിലക്കാന്‍ ബിസിസിഐയ്ക്ക് എങ്ങനെ കഴിയുമെന്നാണ് അദ്ദേഹം ചോദിക്കുന്നത്. വിലക്കിനെതിരെ ബിസിസിഐയുടെ താല്‍ക്കാലിക ഭരണസമിതി അധ്യക്ഷനായ വിനോദ് റായിക്ക് അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു.

ക്രിക്കറ്റ് ക്ലബിന് വേണ്ടി കളിക്കുമോ?

ക്രിക്കറ്റ് ക്ലബിന് വേണ്ടി കളിക്കുമോ?

ബിസിസിഐയുടെ നടപടി അറിയിക്കാന്‍ വൈകിയത് കാരണം തന്റെ വിലപ്പെട്ട നാല് വര്‍ഷങ്ങളാണ് നഷ്ടപ്പെട്ടതെന്ന് ശ്രീശാന്ത് പറഞ്ഞു. വിലക്ക് ബിസിസിഐ ഔദ്യോഗികമായി അറിയിച്ചതിന്റെ പശ്ചാത്തലത്തില്‍ എറണാകുളം ക്രിക്കറ്റ് ക്ലബിന് വേണ്ടി ഞായറാഴ്ച ശ്രീശാന്ത് കളിക്കാനിറങ്ങുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

English summary
Sreesanth may drag BCCI to court over life ban from cricket.
Please Wait while comments are loading...