ഇന്ത്യ വൈറ്റ്‌വാഷിനൊരുങ്ങുന്നു; ബൗളിങ് കോച്ചിനെ മാറ്റി ശ്രീലങ്കയുടെ പരീക്ഷണം

  • Posted By:
Subscribe to Oneindia Malayalam

കൊളംബെ: മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 2-0 എന്ന നിലയില്‍ മുന്നിട്ടുനില്‍ക്കെ അവസാന ടെസ്റ്റിന് മുന്‍പ് കോച്ചിനെ മാറ്റി ശ്രീലങ്കയുടെ പരീക്ഷണം. മുഖ്യ ബൗളിങ് കോച്ച് ചമ്പക രമണ്യകയെ മാറ്റി മുന്‍താരം രുമേഷ് രത്‌നായകയെയാണ് കോച്ചായി നിയമിച്ചിരിക്കുന്നത്. പുതിയ കോച്ചിനെ നിയമിച്ചകാര്യം ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ആണ് അറിയിച്ചത്.

ഇപ്പോഴത്തെ കോച്ചിന് ദേശീയ ഫാസ്റ്റ് ബൗളിങ് പരിശീനത്തിന്റെ ചുമതലയിലേക്കാണ് മാറുക. പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ ചമ്പക രമണ്യകയ്ക്ക് കഴിയുമെന്ന് ശ്രീലങ്കന്‍ ബോര്‍ഡ് അറിയിച്ചു. ഇന്ത്യയ്‌ക്കെതിരെ 1985-1986 സീസണില്‍ മികച്ച പ്രകടനം നടത്തിയാണ് രുമേഷ് ശ്രദ്ധേയനായത്. ഒരു ടെസ്റ്റില്‍ 9 വിക്കറ്റ് നേടിയ ഇദ്ദേഹം ശ്രീലങ്കയുടെ ആദ്യ ടെസ്റ്റ് സീരീസ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

rumeshratnayake

എന്നാല്‍, പരിക്കില്‍ വലഞ്ഞതാരത്തിന് അധികകാലം ക്രിക്കറ്റില്‍ തുടരാനായില്ല. ശ്രീലങ്കയ്ക്കുവേണ്ടി 23 ടെസ്റ്റുകളും 70 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട് രുമേഷ്. മോശം ഫോമില്‍ കളിക്കുന്ന ശ്രീലങ്കന്‍ ബൗളര്‍മാരെ നിലവാരമുള്ളവരാക്കുകയെന്നതായും ഇദ്ദേഹത്തിന്റെ പ്രധാന വെല്ലുവിളി. ഇന്ത്യയ്‌ക്കെതിരായ രണ്ടുമത്സരങ്ങിലും വന്‍ മാര്‍ജിനില്‍ തോറ്റ ശ്രീലങ്കയ്‌ക്കെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. ആദ്യ ടെസ്റ്റില്‍ 304 റണ്‍സിനും രണ്ടാം ടെസ്റ്റ് ഒരിന്നിങ്‌സിനും 53 റണ്‍സിനുമായിരുന്നു ഇന്ത്യ ജയിച്ചത്. മൂന്നാം ടെസ്റ്റ് ഓഗസ്ത് 12 ശനിയാഴ്ച തുടങ്ങും.


English summary
Sri Lanka appoint Rumesh Ratnayake as head fast bowling coach
Please Wait while comments are loading...