വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയോടുള്ള തോല്‍വി; ശ്രീലങ്കന്‍ ടീം പൊട്ടിത്തെറിയുടെ വക്കിലെന്ന് സൂചന

By Anwar Sadath

കൊളംബൊ: ടെസ്റ്റ് പരമ്പരയ്ക്കുശേഷം ഏകദിന പരമ്പരയിലും ഇന്ത്യയോട് പിടിച്ചുനില്‍ക്കാന്‍ കഴിയാത്തത് ശ്രീലങ്കന്‍ ടീമിനെ തകര്‍ച്ചയിലേക്ക് നയിക്കുന്നതായി സൂചന. ടീമില്‍ രണ്ട് കോച്ചുകളുണ്ടെന്നും ഇവര്‍ തമ്മില്‍ അസ്വാരസ്യം തുടങ്ങിയതുമായാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സൗത്ത് ആഫ്രിക്കന്‍ മുന്‍ താരം നിക് പോത്താസും, മുന്‍ ശ്രീലങ്കന്‍ താരം അനുഷ്‌ക ഗുരുസിന്‍ഹയും തമ്മിലാണ് പടലപ്പിണക്കം.

ഇന്ത്യയോട് തോറ്റതിനെ തുടര്‍ന്ന് ആരാധകര്‍ കഴിഞ്ഞദിവസം ടീം ബസ് തടയുകയും കൂവി വിളിക്കുകയും ചെയ്തിരുന്നു. സ്വതവേ ശാന്തരായി കാണപ്പെടുന്ന ശ്രീലങ്കന്‍ ആരാധകര്‍ ഇത്തരത്തില്‍ പെരുമാറിയത് ടീമിന്റെ ആത്മവിശ്വാസത്തെ ബാധിച്ചുകഴിഞ്ഞു. തുടര്‍തോല്‍വികളെക്കാള്‍ തോറ്റ രീതിയാണ് ആരാധകരെ പ്രകോപിതരാക്കുന്നത്.

sri-lanka

ആരാധകരുടെ വിഷമം മനസിലാക്കുന്നതായി കോച്ച് നിക് പറഞ്ഞു. എന്നാല്‍, വിഷയത്തില്‍ ആരെയും കുറ്റംപറയാന്‍ കഴിയില്ല. നന്നായി കളിച്ചില്ലെന്നത് നേരാണ്. കളിക്കാരില്‍ സ്ഥിരതയുണ്ടാകുമ്പോള്‍ മികച്ച പ്രകടനം നടത്താന്‍ കഴിയും. എന്നാല്‍, പുതിയ കളിക്കാര്‍ ഓരോ കളിയിലും വന്നുകൊണ്ടിരിക്കുമ്പോള്‍ കോച്ചുമാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമല്ലെന്നും നിക് സൂചിപ്പിച്ചു.

ഇന്ത്യയ്‌ക്കെതിരെ ശേഷിക്കുന്ന ഏകദിനങ്ങളിലും തോല്‍വിയാണ് ഫലമെങ്കില്‍ ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യതയുണ്ട്. സങ്കക്കാരയും, ദില്‍ഷനും, ജയവര്‍ധനയും ഒഴിച്ചിട്ട ഇടങ്ങളില്‍ പുതിയ കളിക്കാരെത്താത്തതാണ് ശ്രീലങ്കന്‍ ടീമിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് പ്രധാന കാരണം. ബൗളര്‍മാര്‍ മികവു കാണിക്കാത്തതും ടീമിന്റെ തുടര്‍തോല്‍വിക്ക് കാരണമായി പറയുന്നുണ്ട്.

Story first published: Tuesday, August 22, 2017, 9:16 [IST]
Other articles published on Aug 22, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X