സ്റ്റീവ് സ്മിത്തിനും ബ്രാഡ്മാനും ഇടയില്‍ വെറും 20 പോയിന്റ്, സച്ചിനും കോലിയുമൊന്നും ചിത്രത്തിലേ ഇല്ല!

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: ഐ സിസി ടെസ്റ്റ് റാങ്കിംഗിൽ ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ചോദ്യം ചെയ്യാൻ ആളില്ലാതെ തുടരുന്നു. വെറുതെ ഒന്നാം സ്ഥാനത്ത് തുടരുകയല്ല തന്റെ കരിയറിലെ ഏറ്റവും മികച്ച റേറ്റിങ്ങിലാണ് സ്മിത്ത്. ഇത് കൊണ്ടും കഴിഞ്ഞില്ല, സർവ്വകാല റേറ്റിങിൽ സാക്ഷാൽ ഡോൺ ബ്രാഡ്മാന് അടുത്തെത്തി നിൽക്കുകയാണ് സ്മിത്ത്. വെറും 20 റേറ്റിങ് പോയിന്റുകളുടെ വ്യത്യാസമേ ബ്രാഡ്മാനുമായി സ്മിത്തിന് ഉള്ളൂ.

1472 ദിവസങ്ങൾക്ക് ശേഷം ഒരു സെഞ്ചുറി.. ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര കളിക്കാന്‍ രോഹിത് ശർമ വേണോ?

വർത്തമാന ക്രിക്കറ്റിൽ സ്റ്റീവ് സ്മിത്തുമായി മത്സരിക്കുന്ന ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി സർവ്വകാല റേറ്റിങിന്റെ കാര്യം നോക്കിയാല്‍ ആദ്യ പത്തിലൊന്നും ഇല്ല. ഇക്കാര്യത്തിൽ കോലിയെ മാത്രം പറയേണ്ട കാര്യമില്ല, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ, വൻമതിൽ രാഹുൽ ദ്രാവിഡ്, ഗാവ്സകർ തുടങ്ങിയ ഒരൊറ്റ ഇന്ത്യക്കാരൻ പോലും ടോപ് ടെൻ പട്ടികയിൽ ഇടം പിടിച്ചിട്ടില്ല.

stevesmith-

ഡോൺ ബ്രാഡ്മാൻറെ കരിയര്‍ ബെസ്റ്റ് റേറ്റിങ് 961 ആണ്. സ്മിത്തിന്റേത് 941 ഉം. ഇംഗ്ലണ്ടിന്റെ ഹട്ടൻ (945), ഇംഗ്ലണ്ടിന്റെ തന്നെ ഹോബ്സ്(942), ഓസ്ട്രേലിയയുടെ റിക്കി പോണ്ടിങ് (942), ഇംഗ്ലണ്ടിന്റെ പി ബി എച്ച് മേ (941), എന്നിവരാണ് സ്റ്റീവ് സ്മിത്തിന്റെ മുന്നിലുള്ളത്. സ്മിത്തിനെ കൂടാതെ ഇപ്പോൾ കളിക്കുന്നവരിൽ ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലിയേഴ്സ് മാത്രമേ ടോപ് ടെന്നിലുള്ളൂ.

English summary
Steve Smith consolidates top spot with career best rating points.
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്