ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഇനി ഐപിഎല്ലില്‍ കളിച്ചേക്കില്ല?; ബിസിസിഐയ്ക്ക് തിരിച്ചടി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഐപിഎല്ലില്‍ ഓസ്‌ട്രേലിയന്‍ താരങ്ങളില്ലാത്ത മത്സരങ്ങളാണോ അടുത്ത സീസണ്‍ മുതല്‍ കാണാനാകുക. ഓസ്‌ട്രേലിയയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം അതിനുള്ള സാധ്യത ഏറെയാണ്. താരങ്ങള്‍ മറ്റു രാജ്യങ്ങളിലെ ക്രിക്കറ്റ് ലീഗുകളില്‍ കളിക്കുന്നത് ഒഴിവാക്കിക്കൊണ്ടുള്ള കരാര്‍ നിയമ പരിഷ്‌കരണത്തിന് ഒരുങ്ങുകയാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ്.

സിഡ്‌നി മോര്‍ണിങ് ആണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. കളിക്കാരുടെ പ്രതിഫലം സംബന്ധിച്ചും കരാറില്‍ മാറ്റമുണ്ടാകും. ഐപിഎല്ലിലെ വന്‍ പ്രതിഫലം ഓസീസ് കളിക്കാരെ ഇതിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. ഇത് ഒഴിവാക്കാനാണ് ഓസീസ് ക്രിക്കറ്റിന്റെ ശ്രമം. അതേസമയം, ദേശീയ ടീമില്‍ കളിക്കുന്ന താരങ്ങള്‍ക്കായിരിക്കും നിയന്ത്രണം.

stevesmith

ഓഫ് സീസണ്‍ ആയ ഏപ്രില്‍ മെയ് മാസത്തില്‍ കളിക്കാരുടെ ശാരീരിക ക്ഷമത നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് ഓസീസ് അധികൃതര്‍ പറയുന്നു. കരാര്‍ നിലവില്‍ വരികയാണെങ്കില്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ സ്റ്റാര്‍ക്, ഹസല്‍വുഡ്, പാറ്റ് കമ്മിന്‍സ് തുടങ്ങിയ താരങ്ങള്‍ അടുത്ത സീസണില്‍ ഇന്ത്യയിലെത്തില്ല.

രണ്ട് മില്യണ്‍ ആണ് ഓസീസ് വാര്‍ണര്‍ക്ക് നല്‍കുന്ന പ്രതിഫലം. എന്നാല്‍, രണ്ടുമാസത്തിനിള്ളില്‍ 10 മില്യണ്‍ ഡോളറാണ് വാര്‍ണര്‍ക്ക് ഐപിഎല്ലില്‍ ലഭിക്കുക. കളിക്കാരുടെ പരിക്ക് ഒഴിവാക്കാനും ദേശീയടീമിനുവേണ്ടി കൂടുതല്‍ ശാരീരിക ക്ഷമതയോടെ കളിക്കാനും പുതിയ കരാര്‍ പ്രകാരം കഴിയുമെന്നാണ് ഓസീസ് അധികൃതര്‍ കണക്കുകൂട്ടുന്നതെങ്കിലും കളിക്കാരുടെ പ്രതികണം ഇതുവരെ പുറത്തുവന്നിട്ടില്ല. അതേസമയം, ഓസീസ് താരങ്ങള്‍ ഐപിഎല്ലില്‍ കളിക്കാതിരുന്നാല്‍ ബിസിസിഐയ്ക്ക് കനത്ത തിരിച്ചടിയാകും അത്.

English summary
David Warner, Steve Smith may not play in IPL again
Please Wait while comments are loading...