ഇന്ത്യ സന്ദര്‍ശനം; ഓസ്‌ട്രേലിയ തോറ്റ് തൊപ്പിയിടുമെന്ന ഗാംഗുലിയുടെ പരാമര്‍ശത്തിനെതിരെ സ്റ്റീവ് വോ

  • Posted By:
Subscribe to Oneindia Malayalam

സിഡ്‌നി: കളിക്കളത്തിലുള്ള കാലത്ത് സൗരവ് ഗാംഗുലിയുടെ സ്റ്റീവ് വോയും കടുത്ത എതിരാളികളായിരുന്നു. തന്ത്രത്തിലും കളിയിലും മികവുകാട്ടിയ ഇവര്‍ വിരമിച്ചശേഷവും പോര് തുടരുകയാണ്. ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തുന്ന ഓസ്‌ട്രേലിയന്‍ ടീം എല്ലാ ടെസ്റ്റുകളിലും തോല്‍ക്കുമെന്ന മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ പരാമര്‍ശത്തിനെതിരെ മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനായ സ്റ്റീവ് വോ പ്രതികരിച്ചു.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഗാംഗുലിയുടെ പരാമര്‍ശം ശരിയല്ലെന്ന് സ്റ്റീവ് വോ പറഞ്ഞു. ഓസ്‌ട്രേലിയയെ എഴുതിത്തള്ളുന്നത് വിഡ്ഡിത്തമാണ്. ഇപ്പോഴത്തെ ടീമിനെ എനിക്ക് നന്നായി അറിയാം. ടീമില്‍ മികച്ച കളിക്കാരുണ്ട്. ഒറ്റയ്ക്ക് കളിയെ മാറ്റിമറിക്കുന്നവരും ടീമിലുണ്ടെന്ന് സ്റ്റീവ് വോ പറഞ്ഞു. ഇന്ത്യാ ഓസ്‌ട്രേലിയ പരമ്പരയില്‍ എന്തും സംഭവിക്കാം. അതൊരിക്കലും ഏകപക്ഷീയമായിരിക്കില്ലെന്നും വോ വിലയിരുത്തി.

stevewaugh

കളിയുടെ വിജയം തീരുമാനിക്കാന്‍ പല കാരണങ്ങളുമുണ്ടാകും. ഓവര്‍സീസിലെ പിച്ചുകള്‍ കളിയുടെ ഗതി വിലയിരുത്തും. അമ്പയര്‍മാരുടെ തീരുമാനങ്ങളും മാനസികമായ മുന്‍തൂക്കവുമെല്ലാം കളിയെ ബാധിക്കുന്നതാണെന്നും സ്റ്റീവോ പറയുന്നു. ആദ്യത്തെ ടെസ്റ്റ് ഏറെ നിര്‍ണായകമായിരിക്കും. ഇതില്‍ ജയിക്കുന്നവര്‍ക്ക് പരമ്പരയില്‍ മേധാവിത്വം ലഭിക്കുകയും ചെയ്യും. ടീമില്‍ ചില സര്‍പ്രൈസുകളുണ്ടെങ്കിലും മുതിര്‍ന്ന താരങ്ങള്‍ ഉത്തരവാദിത്വം കാണിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഡേവിഡ് വാര്‍ണര്‍ കരിയറിലെ മികച്ച ഫോമിലാണ്. ഓസ്‌ട്രേലിയ തോറ്റാലും ജയിച്ചാലും വാര്‍ണറുടെ ബാറ്റില്‍ നിന്നും റണ്ണൊഴുമെന്ന കാര്യത്തില്‍ സംശയമില്ല. ഇന്ത്യ ഓസ്‌ട്രേലിയ പരമ്പരയെ താന്‍ ആകാംഷാപൂര്‍വം കാത്തിരിക്കുകയാണെന്നും സ്റ്റീവ് വോ പറഞ്ഞു.


English summary
Steve Waugh spars with Sourav Ganguly over Australia’s fate in India
Please Wait while comments are loading...