പരസ്യത്തില്‍ വിഷ്ണുരൂപം; ധോണിക്കെതിരായ പരാതി സുപ്രീംകോടതി തള്ളി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: പരസ്യത്തില്‍ വിഷ്ണുരൂപത്തിലെത്തി മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം.എസ് ധോണിക്കെതിരായ പരാതി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ദീപക് മിശ്ര, എഎം ഖാന്‍വില്‍കര്‍, എംഎം ശന്താനഗൗഡര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ധോണിക്കെതിരായ കേസ് തള്ളിയത്.

ഒരു മാഗസിന്റെ കവര്‍ പേജില്‍ ഹിന്ദു ദേവനായ വിഷ്ണുവിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ട ധോണി ഷൂസ് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കൈയ്യിലേന്തിയതാണ് വിവാദമായത്. ഇതേ തുടര്‍ന്ന് ആന്ധ്രാ പ്രദേശ് സ്വദേശിയാണ് പരാതിയുമായി രംഗത്തെത്തിയത്. മതവികാരം വ്രണപ്പെടുത്തിയതിന് ഐ.പി.സി സെക്ഷന്‍ 295 എ പ്രകാരം മാസികയുടെ എഡിറ്റര്‍ക്കെതിരെയും കേസ് എടുക്കുകയും ചെയ്തു.

dhoni

എന്നാല്‍, പരാതിക്കാരന്റെ മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ എഡിറ്റര്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. സമാനമായി കര്‍ണാടകത്തിലുണ്ടായിരുന്ന കേസ് കഴിഞ്ഞ സെപ്തംബറില്‍ കോടതി റദ്ദാക്കിയിരുന്നു. ഇതോടെ ഈ കേസുമായി ബന്ധപ്പെട്ട് ധോണിക്കെതിരായ എല്ലാ നടപടികളും അവസാനിച്ചു.


English summary
Supreme Court Quashes Criminal Case Against MS Dhoni
Please Wait while comments are loading...