സുരേഷ് റെയ്നയും ഭാര്യയും മോദിക്കൊപ്പം നെതർലാൻഡ്സിൽ.. മോദിയെപ്പറ്റി റെയ്ന പറഞ്ഞത്..!!

  • Posted By:
Subscribe to Oneindia Malayalam

ആംസ്റ്റർഡാം: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ക്രിക്കറ്റ് താരം സുരേഷ് റെയ്ന. ഫോമൗട്ടിനെ തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഇടം നഷ്ടമായ റെയ്ന നെതർലൻഡ്സിൽ അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു. റെയ്നയുടെ ഭാര്യ പ്രിയങ്ക ചൗധരി നെതർലൻഡ്സിലാണ്, റെയ്ന - പ്രിയങ്ക ദമ്പതികൾക്ക് ഒരു മകളുണ്ട്, ഒരു വയസ്സുകാരിയായ ഗ്രേഷ്യ.

ആംസ്റ്റർഡാമില്‍ വെച്ചാണ് സുരേഷ് റെയ്ന നരേന്ദ്ര മോദിയെ കണ്ടത്. ഭാര്യ പ്രിയങ്കയും റെയ്നയ്ക്കൊപ്പം ഉണ്ടായിരുന്നു. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെയാണ് റെയ്ന മോദിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. ഗോൾഡൻ വിഷനുള്ള നേതാവ് എന്നാണ് റെയ്ന മോദിയെ വിളിക്കുന്നത്. ക്രിയാത്മകമായ സന്ദർശനത്തിന് വേണ്ടി നെതർലൻഡ്സിൽ എത്തിയ മോദിയെ കാണാൻ സാധിച്ചതിൽ സന്തോഷം - റെയ്ന എഴുതി.

raina-with-pm

നരേന്ദ്രമോദിയുടെ നാടായ ഗുജറാത്തിൽ നിന്നുള്ള ഐ പി എൽ ടീം ലയൺസിന്റെ ക്യാപ്റ്റനാണ് സുരേഷ് റെയ്ന. ഫോമൗട്ട് കാരണം സുരേഷ് റെയ്നയ്ക്ക് ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ ഇടം പിടിക്കാൻ പറ്റിയിരുന്നില്ല. ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലാണ് റെയ്ന ഇപ്പോൾ. 223 ഏകദിനത്തിൽ നിന്നായി 5568 റൺസും 161 ഐ പി എൽ മത്സരങ്ങളിൽ നിന്നായി 4560 റൺസും റെയ്നയുടെ അക്കൗണ്ടിലുണ്ട്.

പോർച്ചുഗൽ, യു എസ് എന്നീ രാജ്യങ്ങൾ സന്ദർശിച്ച ശേഷമാണ് നരേന്ദ്ര മോദി ഹ്വസ്വ സന്ദർശനത്തിനായി നെതർലൻഡ്സിൽ എത്തിയത്. ഹിന്ദിയിൽ ട്വീറ്റ് ചെയ്താണ് നെതർലൻഡ്സ് പ്രധാനമന്ത്രി മാർക്ക് റൂത്ത് മോദിയെ സ്വീകരിച്ചത്. റൂത്തിന്റെ ഹിന്ദി ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. നെതർലൻഡ്സിലെ ഇന്ത്യക്കാരെ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.

English summary
Senior India cricketer Suresh Raina on Tuesday (June 27) met Prime Minister Narendra Modi in the Netherlands. Raina, who is holidaying with his wife Priyanka, met PM Modi in Amsterdam along with his wife.
Please Wait while comments are loading...