സച്ചിന്‍, ഗാംഗുലി, കോലി, ദ്രാവിഡ് എത്ര പേരാ... സെഞ്ചുറിപ്പട്ടികയില്‍ പക്ഷേ ഇന്ത്യയൊന്നും ഒന്നുമല്ല!

  • By: Kishor
Subscribe to Oneindia Malayalam

ലോകത്ത് ഏറ്റവും കൂടുതല്‍ സെഞ്ചുറി അടിച്ചിട്ടുളള കളിക്കാരന്‍ ആരാ. ഉത്തരം സച്ചിന്‍ തെണ്ടുല്‍ക്കര്‍. സച്ചിന്‍ ഏത് നാട്ടുകാരനാ ഇന്ത്യക്കാരന്‍. സംഭവം ശരിയാണ് സച്ചിന്‍ ഒറ്റയ്ക്ക് 100 സെഞ്ചുറികള്‍ അടിച്ചിട്ടുണ്ട്. സച്ചിന്‍ മാത്രമല്ല, സെഞ്ചുറി വീരന്മാരായ ഗാവസ്‌കറും ദ്രാവിഡും ഗാംഗുലിയും എന്തിന് കോലി വരെ ഇന്ത്യക്കാരാണ്.

Read Also: ജയലളിത മരിച്ചപ്പോള്‍ ശശികല ചിരിച്ചു? മരണത്തിന് പിന്നില്‍ ആര്? മോദി മുന്നറിയിപ്പ് നല്‍കി?

പക്ഷേ അതുകൊണ്ടൊന്നും കാര്യമില്ല എന്ന് തെളിയിക്കുന്നതാണ് ഈ പട്ടിക. ലോകത്ത് ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര സെഞ്ചുറികള്‍ അടിച്ചിട്ടുള്ള ടീമുകളുടെ കണക്ക് നോക്കിയാല്‍ ഇന്ത്യയല്ല മുന്നില്‍. ഒന്നാം സ്ഥാനമില്ല എന്നതോ പോട്ടെ, ഇക്കാര്യത്തില്‍ ഇംഗ്ലണ്ടിന് പോലും പിന്നിലാണ് ഇന്ത്യ. ബംഗ്ലാദശ് മുതല്‍ ഓസ്‌ട്രേലിയ വരെ, ഓരോ ടീമിന്റെയും പേരില്‍ എത്ര സെഞ്ചുറികളുണ്ടെന്ന് നോക്കൂ...

ഓസ്‌ട്രേലിയ ഒന്നാം നമ്പര്‍

ഓസ്‌ട്രേലിയ ഒന്നാം നമ്പര്‍

മറ്റ് പല കാര്യങ്ങളിലും എന്ന പോലെ സെഞ്ചുറി നേട്ടത്തിലും ഓസ്‌ട്രേലിയ തന്നെ ഒന്നാം നമ്പര്‍. 1038 അന്താരാഷ്ട്ര സെഞ്ചുറികളാണ് ഓസീസ് താരങ്ങളുടെ പേരിലുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 1000 സെഞ്ചുറി കടന്ന ഏക ടീമും ഓസ്‌ട്രേലിയയാണ്. ഉസ്മാന്‍ ഖ്വാജയുടെ വകയായിരുന്നു ഓസീസിന്റെ ആയിരാമത്തെ സെഞ്ചുറി. വെറുതെയാണോ ഓസ്‌ട്രേലില ലോകക്രിക്കറ്റിലെ കിരീടം വെച്ച രാജാക്കന്മാരായി വിലസുന്നത്.

ഇംഗ്ലണ്ട് രണ്ടാമത്

ഇംഗ്ലണ്ട് രണ്ടാമത്

ഇംഗ്ലണ്ടുകാര്‍ക്ക് സമാധാനം തോന്നുന്ന ഒരു പട്ടികയാണ് ഇത്. 989 സെഞ്ചുറികളുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഇംഗ്ലണ്ട്. ക്രിക്കറ്റ് കണ്ടുപിടിച്ച ഇംഗ്ലീഷ് ടീമിന് പക്ഷേ ഇത് വരെ ഒരു ഏകദിന ലോകകപ്പ് സ്വന്തമാക്കാന്‍ പറ്റിയിട്ടില്ല എന്നതാണ് രസകരം. അടുത്തിടെ ഇന്ത്യയില്‍ പര്യടനം നടത്തിയ ഇംഗ്ലണ്ട് ടീം ടെസ്റ്റ്, ഏകദിന, ട്വന്റി 20 പരമ്പരകള്‍ തോറ്റിരുന്നു.

ഇന്ത്യ മൂന്നാം സ്ഥാനത്ത്

ഇന്ത്യ മൂന്നാം സ്ഥാനത്ത്

722 അന്താരാഷ്ട്ര സെഞ്ചുറികളുണ്ട് ഇന്ത്യയ്ക്ക്. ഇതില്‍ നൂറെണ്ണം ഒരാള്‍ ഒറ്റക്ക് അടിച്ചതാണ്. സച്ചിന്‍ തെണ്ടുല്‍ക്കര്‍. സച്ചിന്‍ കഴിഞ്ഞാല്‍ പിന്നെ ദ്രാവിഡ്, വിരാട് കോലി, ഗാവസ്‌കര്‍, ഗാംഗുലി, അസ്ഹര്‍ എന്നിങ്ങനെയുള്ള സെഞ്ചുറി വീരന്മാരും ഇന്ത്യയ്ക്കുണ്ട്.

വെസ്റ്റ് ഇന്‍ഡീസ്

വെസ്റ്റ് ഇന്‍ഡീസ്

ഒരു കാലത്ത് ക്രിക്കറ്റ് ലോകം അടക്കി വാണിരുന്ന കരീബിയന്‍ കരുത്ത് ഇന്നും ആര്‍ക്കും തോല്‍പിക്കാവുന്ന ടീമായി മാറിപ്പോയിരിക്കുന്നു. വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെയും ബ്രയാന്‍ ലാറയുടെയും ടീമായ വെസ്റ്റ് ഇന്‍ഡീസാണ് സെഞ്ചുറി പട്ടികയില്‍ നാലാം സ്ഥാനത്ത്. 638 സെഞ്ചുറികളുണ്ട് വിന്‍ഡീസ് ടീമിനൊപ്പം.

പാകിസ്താന്‍

പാകിസ്താന്‍

ബൗളര്‍മാരുടെ ടീമായിട്ടാണ് പൊതുവെ പാകിസ്താന്‍ അറിയപ്പെടുന്നത്. ഇമ്രാന്‍ ഖാന്‍, വസിം അക്രം, വഖാര്‍ യൂനിസ്, അക്തര്‍ ഇങ്ങനെ പോകുന്നു ഈ നിര. എന്നാല്‍ ബാറ്റിംഗിലും പാകിസ്താന്‍ മോശമൊന്നും അല്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 559 സെഞ്ചുറികളുമായി അഞ്ചാം സ്ഥാനത്താണ് പാകിസ്താന്‍.

ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്ക

നിര്‍ഭാഗ്യം എന്ന വാക്കിന്റെ ക്രിക്കറ്റ് പര്യായമാണ് ദക്ഷിണാഫ്രിക്ക. എത്ര ടാലന്റഡ് ആയ കളിക്കാരും ടീമുമാണ്. എന്നിട്ടും പറയത്തക്ക ഒരു നേട്ടമില്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 533 സെഞ്ചുറികളുണ്ട് ദക്ഷിണാഫ്രിക്കയ്ക്ക്.

ശ്രീലങ്ക

ശ്രീലങ്ക

ജയസൂര്യ, അട്ടപ്പട്ടു, ഡിസില്‍വ തുടങ്ങിയവരില്‍ നിന്നും മഹേള, സങ്കക്കാര എന്നിവരിലേക്ക് എത്തിയതോടെ ശ്രീലങ്ക സെഞ്ചുറിയടിക്കുന്നതിന്റെ വേഗവും കൂടി. ശ്രീലങ്കയ്ക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ 406 സെഞ്ചുറികളുണ്ട്.

ന്യൂസിലന്‍ഡ്

ന്യൂസിലന്‍ഡ്

മുന്നോട്ട് മാത്രം കുതിക്കുന്ന ടീമാണ് ന്യൂസിലന്‍ഡ്. ഒരര്‍ഥത്തില്‍ സ്ഥിരമായ പ്രകടനം കാഴ്ചവെക്കുന്ന, മിനിമം ഗാരണ്ടി ഉറപ്പുള്ള ടീം. നിലവിലെ ഏകദിന ലോകകപ്പ് റണ്ണറപ്പ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 394 സെഞ്ചുറികളാണ് കീവികളുടെ പേരിലുള്ളത്.

സിംബാബ്വെ

സിംബാബ്വെ

ഒരുകാലത്ത് മികച്ച ടീമായിരുന്നു സിംബാബ്വെ. എന്നാല്‍ കളത്തിന് അകത്തും പുറത്തുമുള്ള കാരണങ്ങള്‍ അവരെ തളര്‍ത്തി. ഇന്ന് ഒന്നുമല്ലാത്ത ടീമായി. 111 സെഞ്ചുറികളാണ് സിംബാബ്വെ താരങ്ങള്‍ ഇത് വരെ അടിച്ചിട്ടുള്ളത്.

ബംഗ്ലാദേശ്

ബംഗ്ലാദേശ്

വൈകി കളി തുടങ്ങിയവരാണ്. എന്നാലും നല്ല പുരോഗതിയുണ്ട്. 83 സെഞ്ചുറികളുമായി പട്ടികയില്‍ പത്താം സ്ഥാനത്താണ് ടീം.

English summary
Top 10 teams with most number of International Centuries
Please Wait while comments are loading...