ഷീ ഈസ് ബ്യൂട്ടിഫുള്‍... തന്റെ വാലന്റൈന്റെ ചിത്രവുമായി മലയാളി ക്രിക്കറ്റര്‍ കരുണ്‍ നായര്‍!

  • By: Kishor
Subscribe to Oneindia Malayalam

ബെംഗളൂരു: ക്രിക്കറ്റ് താരങ്ങളുടെ പ്രണയവും വിവാഹവും ഒന്നും പുതുമയുള്ള കാര്യങ്ങളല്ല. ചിലര്‍ പറ്റുന്നത്ര കാലം തങ്ങളുടെ പ്രണയം ഒളിച്ചുവെക്കും. മറ്റ് ചിലര്‍ തുടക്കം മുതലേ അത് പറയും. പണി പാളിയാല്‍ ചിലപ്പോള്‍ ഒറ്റാന്തടിയായി നടക്കും ചിലപ്പോള്‍ വേറെ ബന്ധത്തിലാകും. ഇത്രേയുള്ളൂ.

Read Also: തന്നെയും ഭാര്യയെയും മോശമായി ചിത്രീകരിച്ചു.. പ്രമുഖ ചാനലിനെതിരെ ആശുപത്രിക്കിടക്കയില്‍ വികാരാധീനനായി നടന്‍ ബാബുരാജ്!

എന്നാല്‍ ചിലര്‍ക്കെങ്കിലും പ്രണയമെന്നാല്‍ അതൊരു പെണ്‍കുട്ടിയോട് മാത്രം ആകണമെന്നില്ല. ഉദാഹരണത്തിന് സച്ചിന്‍. വിലകൂടിയ കാറുകളോടാണ് സച്ചിന് പ്രിയം. എം എസ് ധോണി - ബൈക്കുകളോടാണ് ധോണിക്ക് പ്രണയം. അങ്ങനെ എങ്കില്‍ ട്രിപ്പിള്‍ സെഞ്ചുറി ബാറ്റ്‌സ്മാന്‍ മലയാളി താരം കരുണ്‍ നായര്‍ക്ക് ആരോടായിരിക്കും പ്രണയം. കാണൂ, കരുണ്‍ തന്നെ തന്റെ വാലന്റൈനെ പരിചയപ്പെടുത്തുന്നു.

ഇതാണ് കരുണിന്റെ വാലന്റൈന്‍

മൈ വാലന്റൈന്‍ എന്ന കാപ്ഷനോടെ കരുണ്‍ നായര്‍ ട്വിറ്ററില്‍ പങ്കുവെച്ച ചിത്രം ഇതാണ്. ആരാധകരോട് കരുണ്‍ പറയുന്നത് ഇങ്ങനെ - ഷീ ഈസ് ബ്യൂട്ടിഫുള്‍. വാഹനപ്രേമികളുടെ പ്രിയപ്പെട്ട ഫോര്‍ഡ് മസ്റ്റാങ് ആണ് മലയാളി ബാറ്റ്‌സ്മാന്‍ കരുണിന്റെ വാലന്റൈന്‍.

 രസകരമായ നമ്പര്‍

രസകരമായ നമ്പര്‍

കെഎ 03 എന്‍എ 303 - ഇതാണ് കരുണ്‍ നായരുടെ പുതിയ വണ്ടിയുടെ നമ്പര്‍. 303 കരുണ്‍ നായരുടെ ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോറാണ്. എന്‍എ എന്ന സര്‍നെയിമായ നായരുടെ ആദ്യത്തെ രണ്ട് അക്ഷരങ്ങളും. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരെയാണ് കരുണ്‍ ആദ്യത്തെ ട്രിപ്പിള്‍ സെഞ്ചുറി അടിച്ചത്.

 എത്ര കൊടുത്തുകാണും

എത്ര കൊടുത്തുകാണും

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ ബാറ്റ്‌സ്മാനാണ് 25കാരനായ കരുണ്‍ നായര്‍. രസകരമായ ഈ ഫാന്‍സി നമ്പറിന് വലിയ വില വരും. ഒരു ലക്ഷത്തോളം രൂപയാണ് ഈ നമ്പറിന് വേണ്ടി മാത്രം കരുണ്‍ നായര്‍ ചെലവഴിച്ചത്. ബെംഗളൂരുവിലെ ഇന്ദിരാനഗര്‍ ആര്‍ ടി ഓയിലാണ് രജിസ്‌ട്രേഷന്‍.

ട്രിപ്പിള്‍ കൊണ്ടും ഫലമില്ലാതെ കരുണ്‍

ട്രിപ്പിള്‍ കൊണ്ടും ഫലമില്ലാതെ കരുണ്‍

ഇംഗ്ലണ്ടിനെതിരെ ട്രിപ്പിള്‍ സെഞ്ചുറി നേടിയ ശേഷം നടന്ന ടെസ്റ്റില്‍ കരുണ്‍ നായര്‍ക്ക് കളിക്കാന്‍ അവസരം കിട്ടിയിരുന്നില്ല. ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ കരുണിന് പകരം അജിന്‍ക്യ രഹാനെയാണ് കളിച്ചത്. ട്രിപ്പിള്‍ സെഞ്ചുറി നേടിയിട്ടും തൊട്ടടുത്ത കളിയില്‍ ടീമില്‍ ഇടംകിട്ടാതെ പോകുന്ന ലോകത്തെ രണ്ടാമത്തെ മാത്രം ബാറ്റ്‌സ്മാനാണ് കരുണ്‍.

 ഇപ്പോഴും ടീമിലുണ്ട്

ഇപ്പോഴും ടീമിലുണ്ട്

ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കുന്ന നാല് മത്സരങ്ങളുടെ പരമ്പരരയ്ക്കുള്ള ഇന്ത്യന്‍ ടീമിലും കരുണ്‍ നായര്‍ ഇടം പിടിച്ചിട്ടുണ്ട്. നാട്ടില്‍ നടക്കുന്ന ഈ പരമ്പരയില്‍ മികവ് തെളിയിച്ച് ടീമില്‍ സ്ഥിര സാന്നിധ്യമാകാനാകും എന്ന പ്രതീക്ഷയിലാണ് കരുണ്‍. മലയാളിയാണെങ്കിലും കരുണ്‍ നായര്‍ രഞ്ജി ട്രോഫി കളിക്കുന്നത് കര്‍ണാടകയ്ക്ക് വേണ്ടിയാണ്.

English summary
India's second Test triple centurion Karun Nair has revealed his "Valentine" and for his fans "she is beautiful".
Please Wait while comments are loading...