ബിസിസിഐയുടെ ഇന്ത്യയെ പൊളിച്ചടുക്കി പാകിസ്താൻ.. സോഡ പെരേരയ്ക്ക്.. താരങ്ങൾ ട്വിറ്ററിൽ പറയുന്നത്...!!

  • Posted By:
Subscribe to Oneindia Malayalam

ലണ്ടൻ: ചരിത്രത്തിലേക്കുള്ള ഒരു ചുവടുവെപ്പായിരുന്നു പാകിസ്താൻ ക്രിക്കറ്റ് ജൂൺ 18 ഞായറാഴ്ച നടത്തിയത്. ആദ്യമായി ഐ സി സി ചാന്പ്യൻസ് ട്രോഫി കിരീടം. ഇതോടെ ഏകദിന ലോകകപ്പ്, ട്വന്റി 20 ലോകകപ്പ് എന്നിവയ്ക്കൊപ്പം ഐ സി സി ചാമ്പ്യൻസ് ട്രോഫിയും പാകിസ്താന്റെ ഷെൽഫിലെത്തി. അത്യപൂർവ്വ ട്രിപ്പിൾ. ഫൈനലിൽ തോറ്റ ഇന്ത്യയും മോശക്കാരല്ല, രണ്ട് ഏകദിന ലോകകപ്പും രണ്ട് ചാമ്പ്യൻസ് ട്രോഫിയും ഒരു ടി ട്വന്റി ലോകകപ്പും ഇന്ത്യയ്ക്കുമുണ്ട്.

സോ സെൽഫിഷ്... 'ഇന്ത്യൻ പൊള്ളാർഡ്' പാണ്ഡ്യയെ റണ്ണൗട്ടാക്കിയ സർ ജഡേജയെ വലിച്ചുകീറി സോഷ്യൽ മീഡിയ... ട്രോൾ ചെയ്ത് കൊല്ലുന്നു!!

pakistan

ഫൈനലിൽ പാകിസ്താനെതിരെ ഇന്ത്യ ജയിക്കുമെന്നായിരുന്നു എല്ലാവരുടെയും കണക്കുകൂട്ടൽ. എന്നാൽ പേടിക്കാതെ കളിച്ച് പാകിസ്താൻ ഇന്ത്യയെ തോൽപിച്ചു. വെറുതെ തോൽപിച്ചു എന്ന് പറഞ്ഞാൽ പോര തോൽപിച്ച് നാണം കെടുത്തിവിട്ടു. ബി സി സി ഐയുടെ പണക്കൊഴുപ്പിനേറ്റ അടി കൂടിയായി ഇത്. പാകിസ്താനോ, തിസാര പെരേര സർഫറാസ് ഖാന്റെ ഈസി ക്യാച്ച് നിലത്തിട്ട വകയിൽ കിട്ടിയ ട്രോഫിയും. കാണാം, താരങ്ങളുടെ പ്രതികരണങ്ങൾ.

English summary
Twitter Reactions: Pakistan thump India in final
Please Wait while comments are loading...