ഉമേഷ് യാദവ് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ് മാനേജർ.. അച്ഛൻറെ സ്വപ്നം പൂവണിഞ്ഞത് ഇപ്പോൾ!!

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സൂപ്പർ ഫാസ്റ്റ് ബൗളർ ഉമേഷ് യാദവിന് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി. അസിസ്റ്റന്റ് മാനേജരായിട്ടാണ് ഉമേഷിന്റെ നിയമനം. ഇന്ത്യയ്ക്ക് വേണ്ടിയും ഐ പി എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടിയും കളിച്ച് പണം വാരുന്ന താരമാണ് ഉമേഷ് യാദവ്. പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം, ഉമേഷ് യാദവിന്റെ അച്ഛന് ഇപ്പോഴാണ് സമാധാനം ആയത് എന്ന് മാത്രം.

സീരിയൽ നടി അനിത നായരെ പൊളിച്ചടുക്കി രശ്മി നായർ.. രശ്മി ഒറ്റക്കല്ല സോഷ്യൽ മീഡിയ മുഴുവനും ഒപ്പമുണ്ട്!!

മകന് സ്ഥിരവരുമാനമുള്ള ഒരു സര്‌ക്കാർ ജോലി ആയിരുന്നത്രെ ഉമേഷ് യാദവിന്റെ അച്ഛൻ കണ്ട സ്വപ്നം. 29കാരനായ ഉമേഷ് യാദവ് ഇന്ന് ഇന്ത്യൻ ടീമിലെ ഏറ്റവും വേഗം കൂടിയ ബൗളര്‍മാരിൽ ഒരാളാണ്. വലം കൈയൻ ഫാസ്റ്റ് ബൗളറായ ഉമേഷിന് സ്ഥിരമായി മണിക്കൂറിൽ 140 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ പന്തെറിയാനുള്ള കഴിവുണ്ട്. ഐ പി എല്ലിലും ഇന്ത്യൻ ടീമിലും മിന്നും താരമാണ് മഹാരാഷ്ട്രക്കാരനായ ഉമേഷ് യാദവ്.

umesh-yadav-

അഞ്ച് ഏകദിനങ്ങളും മൂന്ന് ടെസ്റ്റും ഒരു ട്വൻറി 20 മത്സരവും കളിക്കാനായി ശ്രീലങ്കയിലേക്ക് തിരിക്കും മുമ്പ് ഉമേഷ് യാദവ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജോയിൻ ചെയ്യാനുള്ള ഫോർമാലിറ്റികളെല്ലാം പൂർത്തിയാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു. പത്ത് വർഷം മുമ്പ് ഉമേഷ് പോലിസ് കോൺസ്റ്റബിളാകാൻ അപേക്ഷ നൽകിയിരുന്നെങ്കിലും അന്നത് നടന്നില്ല. 2008 മുതൽ എയർ ഇന്ത്യയിൽ കരാർ ജീവനക്കാരനാണ് ഉമേഷ്.

English summary
India cricketer Umesh Yadav appointed assistant manager at RBI, fulfills father's dream
Please Wait while comments are loading...