ഇന്ത്യന്‍ കോച്ചാകാന്‍ മത്സരം മുറുകുന്നു; അപേക്ഷയുമായി വെങ്കിടേഷ് പ്രസാദും

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യന്‍ കോച്ചിനായുള്ള അപേക്ഷകരില്‍ യോഗ്യതയുള്ളവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. നേരത്തെ ഇന്ത്യന്‍ ടീം ഡയറക്ടറായിരുന്ന രവിശാസ്ത്രിക്ക് പിന്നാലെ മുന്‍ ഇന്ത്യന്‍ താരവും ബൗളിങ് കോച്ചുമായിരുന്ന വെങ്കിടേഷ് പ്രസാദും കോച്ചിന്റെ സ്ഥാനത്തിനായി അപേക്ഷിച്ചു. നിലവില്‍ ദേശീയ ജൂനിയര്‍ ടീമിന്റെ ചീഫ് സെലക്ടറാണ് വെങ്കിടേഷ് പ്രസാദ്.

2007ലെ ലോകകപ്പിന് മുന്നോടിയായാണ് വെങ്കിടേഷ് പ്രസാദ് ഇന്ത്യന്‍ ടീമിന്റെ ബൗളിങ് കോച്ച് ആയത്. ഈ കാലയളവില്‍ ടീം ഇന്ത്യയുടെ ബൗളര്‍മാര്‍ നിലവാരമുള്ള പ്രകടനം കാഴ്ചവെച്ചിരുന്നു. പ്രസാദിന് കൂടുതല്‍കാലം അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പിന്നീട് മറ്റു സ്ഥാനങ്ങളിലേക്ക് നിയമിക്കുകയായിരുന്നു.

venkatesh-prasad

മുന്‍ ഇന്ത്യന്‍ താരം ലാല്ചന്ദ് രജപുത്, ദോഡ ഗണേഷ്, വിരേന്ദര്‍ സെവാഗ്, റിച്ചാര്‍ട് പൈബസ്, ടോം മൂഡി, രവിശാസ്ത്രി തുടങ്ങിയ പ്രമുഖരാണ് കോച്ചിന്റെ സ്ഥാനത്തിനായി അപേക്ഷിച്ചിരിക്കുന്നത്. ഏതാണ്ട് ഏഴുകോടിയോളം രൂപ വാര്‍ഷിക പ്രതിഫലമുള്ളതാണ് ഇന്ത്യന്‍ കോച്ചിന്റെ സ്ഥാനമെന്നതുകൊണ്ടുതന്നെ ഗ്ലാമര്‍ പദവിയായാണ് ഇതിനെ പലരും കാണുന്നത്. ലക്ഷ്മണ്‍, ഗാംഗുലി, സച്ചിന്‍ തുടങ്ങിയവരാണ് പുതിയ കോച്ചിനെ തീരുമാനിക്കുന്ന പാനലിലുള്ളത്. ഇവര്‍ നിര്‍ദ്ദേശിക്കുന്നയാളെ കോച്ചായി ബിസിസിഐ നിയമിക്കും.


English summary
Venkatesh Prasad applies for post of Indian cricket team’s head coach
Please Wait while comments are loading...