ക്യാപ്റ്റൻ വിരാട് കോലിയും കോച്ച് കുംബ്ലെയും സംസാരിച്ചിട്ട് 6 മാസമായി! ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ!

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയും ഹെഡ് കോച്ചായിരുന്ന അനിൽ കുംബ്ലെയും സംസാരിച്ചിട്ട് ആറ് മാസമായി എന്ന് റിപ്പോർട്ട്. ബി സി സി ഐയിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം പുറത്ത് വിട്ടത്. ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനും കോച്ചും എന്ന സുപ്രധാന സ്ഥാനങ്ങളിൽ ഇരിക്കുമ്പോഴാണ് കോലിയും കുംബ്ലെയും ഇങ്ങനെ പെരുമാറിയത് എന്നതാണ് അവിശ്വസനീയമായ കാര്യം.

ഇന്ത്യ - പാകിസ്താൻ തലേന്ന് വിരാട് കോലി അനിൽ കുംബ്ലെയെ അസഭ്യം പറഞ്ഞു.. പെട്ടെന്നുള്ള രാജിക്ക് കാരണം!!

വിരാട് കോലിക്ക് സേവാഗിനെയും വേണ്ട!! അപേക്ഷ പോലും കൊടുക്കാത്തവർക്ക് പിന്നാലെ ബിസിസിഐ!! കളി രവി ശാസ്ത്രിക്ക് വേണ്ടി??

കോലിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് അനിൽ കുംബ്ലെ കഴിഞ്ഞ ദിവസം പരിശീലക സ്ഥാനം രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുംബ്ലെ - കോലി ബന്ധത്തിലെ വിള്ളലുകൾ വെളിപ്പെടുത്തി പല റിപ്പോർട്ടുകളും പുറത്ത് വന്നത്. ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യ പാകിസ്താൻ മത്സരത്തിന്റെ തലേ ദിവസം വിട് കോലി അനിൽ കുംബ്ലെയെ ആക്ഷേപിച്ചതായും റിപ്പോർട്ടുണ്ട്. ഫൈനലിൽ ഇന്ത്യ പാകിസ്താനോട് തോറ്റിരുന്നു.

kohli-kumble-

സച്ചിൻ തെണ്ടുൽക്കർ, സൗരവ് ഗാംഗുലി, വി വി എസ് ലക്ഷ്മൺ എന്നിവരടങ്ങിയ ഉപദേശക സമിതി അനിൽ കുംബ്ലെയുടെ കാലാവധി നീട്ടി നൽകാതിരുന്നത് ആരാധകരിൽ അത്ഭുതം ഉണ്ടാക്കിയിരുന്നു. പരിശീലക സ്ഥാനത്തേക്ക് പുതിയ അപേക്ഷ ക്ഷണിച്ച് ബി സി സി ഐ വെസ്റ്റ് ഇൻഡീസ് പര്യടനം വരെ തുടരാൻ കുംബ്ലെയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വെസ്റ്റ് ഇൻഡീസിലേക്ക് ടീം പുറപ്പെട്ടതിന് ശേഷം നാടകീയമായി കുംബ്ലെ രാജി പ്രഖ്യാപനം നടത്തുകയായിരുന്നു.

English summary
In a latest chapter to the rift saga between India skipper Virat Kohli and former head coach Anil Kumble, reports now claim that the two were not in talking terms for the last six months.
Please Wait while comments are loading...