സച്ചിൻ, രോഹിത് ശർമ ലാറ... വിരാട് കോലിക്ക് ഒരിക്കലും എത്തിപ്പിടിക്കാൻ പറ്റാത്ത 5 റെക്കോർഡുകൾ!

  • Posted By:
Subscribe to Oneindia Malayalam

വർത്തമാന ക്രിക്കറ്റിലെ ഏറ്റവും പ്രതിഭാശാലിയായ ബാറ്റ്സ്മാനാണ് ഇന്ത്യൻ ക്യാപ്റ്റന്‍ വിരാട് കോലി. ടെസ്റ്റാകട്ടെ ഏകദിനമാകട്ടെ ട്വന്റി 20 ആകട്ടെ.. 50 മേലെയാണ് വിരാടിന്‌റെ ശരാശരി. ഈ നേട്ടം സ്വന്തമായുള്ള ലോകത്തെ ഏക ബാറ്റ്സ്മാനും കോലിയാണ്.

ഈ പോക്ക് പോയാല്‌‍ ടെസ്റ്റിലും ഏകദിനത്തിലും ഏതാണ്ട് എല്ലാ റെക്കോർഡുകളും കോലിക്ക് സ്വന്തമാകും. അപ്പോഴും കോലിക്ക് തകർക്കാൻ പറ്റാത്ത 5 റെക്കോർഡുകൾ ഇവയായിരിക്കും, നോക്കൂ...

200 ടെസ്റ്റുകൾ

200 ടെസ്റ്റുകൾ

സച്ചിൻ തെണ്ടുല്‍ക്കറുടെ പേരിലാണ് ഈ റെക്കോർഡ്. ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ എന്ന റെക്കോർഡ്. 24 വർഷം കൊണ്ടാണ് സച്ചിൻ അത്രയും മത്സരങ്ങൾ കളിച്ചത്. എന്നാൽ 29ലെത്തിനിൽക്കുന്ന കോലിയുടെ പേരിൽ ഇപ്പോൾ 58 ടെസ്റ്റുകൾ മാത്രമേ ഉള്ളൂ. ലിമിറ്റഡ് ഓവർ ക്രിക്കറ്റിന് പ്രാധാന്യം കൂടുന്ന വരും വർഷങ്ങളിൽ കോലി ഇനി 142 ടെസ്റ്റ് കൂടി കളിക്കാൻ സാധ്യതയില്ല.

15921 റൺസ്

15921 റൺസ്

ഏകദിനത്തിൽ ഒരുപക്ഷേ സച്ചിന്റെ സെഞ്ചുറികൾ വിരാട് കോലി മറികടന്നേക്കും. എന്നാൽ ടെസ്റ്റിൽ 15921 റൺസ് എന്ന സച്ചിന്റെ റെക്കോർഡ് അതങ്ങനെ തന്നെ നിൽക്കാനാണ് സാധ്യത. കാരണം മേൽപറഞ്ഞത് തന്നെ.

264 റൺസ്

264 റൺസ്

ഏകദിനത്തിലെ ടോപ് സ്കോർ ഇന്ത്യൻ താരം രോഹിത് ശർമയുടെ പേരിലാണ്. വൺ ഡൗണായി ക്രീസിലെത്തുന്ന കോലിക്ക് ഇത്രയും നീണ്ട ഒരു ഇന്നിംഗ്സ് കളിക്കാൻ അവസരം കിട്ടാൻ പ്രയാസമാണ്. അത് മാത്രമല്ല, വന്നയുടെ അടിച്ചുകളിക്കുന്ന ശൈലയും അല്ല കോലിയുടേത്. ക്രീസിൽ നിലയുറപ്പിച്ച് മാത്രമേ കോലി ബിഗ് ഷോട്ടുകൾ കളിക്കാറുള്ളൂ

ലാറയുടെ 400 റൺസ്

ലാറയുടെ 400 റൺസ്

ഏകദിനത്തിലെന്ന പോലെ തന്നെ ടെസ്റ്റിലും ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറെന്ന നേട്ടം കോലിക്ക് കൈവരിക്കാൻ പ്രയാസമായിരിക്കും. ലാറയുടെ പേരിലാണ് ഇപ്പോൾ ഈ റെക്കോർഡ്. 400 റണ്‍സ്. കരുത്തരായ ബാറ്റിംഗ് നിരയുള്ള ഇന്ത്യയ്ക്ക് ഒരു ബാറ്റ്സ്മാൻ 400 റൺസെടുക്കുന്നത്ര നേരം ഇന്നിംഗ്സ് നീണ്ടുപോകാനുള്ള സാധ്യത കുറവാണ്.

18428 റൺസ്

18428 റൺസ്

സച്ചിന്റെ പേരിലുള്ള ഏകദിനത്തിലെ റെക്കോർഡ് റൺസായ 18428 മറികടക്കാനും വിരാട് കോലിക്ക് കഷ്ടപ്പെടേണ്ടിവരും. നിലവിൽ 189 ഏകദിനം കളിച്ചുകഴിഞ്ഞ കോലിക്ക് സച്ചിന്റെ പാതി റൺസ് പോലും ആയിട്ടില്ല എന്നതാണ് സത്യം.

English summary
Indian captain Virat Kohli has broken many records but there are few records which are beyond his reach despite playing at the peak of his power for some time now. Lets have a look at those records which Virat Kohli can never break.
Please Wait while comments are loading...