ധോണി, ലാറ, സച്ചിൻ, ഗാംഗുലി, ഡിവില്ലിയേഴ്സ്... എല്ലാവരെയും പിന്നിലാക്കി കിംഗ് കോലി, ഏതാണാ റെക്കോർഡ്??

  • Posted By:
Subscribe to Oneindia Malayalam

ഏകദിന ക്രിക്കറ്റിൽ റെക്കോർഡ് വേഗത്തിൽ സ്കോർ ചെയ്യുന്നതിൽ പേര് കേട്ട അഞ്ച് പേരുകൾ. രണ്ട് തലമുറകളിലായി കളിച്ച ഈ അഞ്ച് പേരെയും ഒറ്റയടിക്ക് പിന്നിലാക്കിയിരിക്കുകയാണ് കിംഗ് കോലി എന്ന ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. മറ്റൊന്നുമല്ല, ഏറ്റവും വേഗത്തിൽ എട്ടായിരം റൺസ് അടിക്കുന്ന എന്ന റെക്കോർഡ് തന്നെ. ഒരുപക്ഷേ ഹാഷിം അംല മാത്രം തകർക്കാൻ സാധ്യതയുള്ള റെക്കോർഡ്. കാണാം കോലിയുടെ റെക്കോർഡ് വേഗത.

കട്ട്, പുൾ, ഡ്രൈവ്.. ഓൾ ക്ലാസ്! രോഹിതും കോലിയും അടിച്ച് ബംഗ്ലാദേശിന്റെ അണ്ണാക്കിൽ കയറ്റിയത് ഇങ്ങനെ!! സെമിഫൈനൽ ഹൈലൈറ്റ്സ് കാണാം!!

എം എസ് ധോണി

എം എസ് ധോണി

മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയാണ് അതിവേഗക്കാരുടെ ഈ സൂപ്പർ സിക്സ് പട്ടികയിൽ ഏറ്റവും അവസാനക്കാരൻ. 214 കളികൾ വേണ്ടിവന്നു ധോണിക്ക് 9000 റൺസ് കടക്കാൻ.

ബ്രയാൻ ലാറ

ബ്രയാൻ ലാറ

വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറ 211 ഇന്നിംഗ്സുകളിൽ നിന്നാണ് ഒമ്പതിനായിരം എന്ന മാജിക് നമ്പർ തികച്ചത്.

സച്ചിൻ തെണ്ടുൽക്കർ

സച്ചിൻ തെണ്ടുൽക്കർ

ക്രിക്കറ്റ് ഇതിഹാസമായ സച്ചിന്‍ ലാറയെക്കാൾ മെച്ചമാണ് ഇക്കാര്യത്തിൽ. 210 കളിയിൽ സച്ചിൻ 9000 റൺസിലെത്തി. അക്കാലത്ത് ഇതൊരു റെക്കോർഡായിരുന്നു

സൗരവ് ഗാംഗുലി

സൗരവ് ഗാംഗുലി

എന്നാൽ സച്ചിൻറെ റെക്കോർഡ് ഓപ്പണിങ് പാർട്ണറായ ഗാംഗുലി തകർത്തു. 200 കളിയിൽ ഗാംഗുലി 9000 റൺസെത്തി. സച്ചിനെക്കാൾ 11 ഇന്നിംഗ്സ് കുറവ്.

എ ബി ഡിവില്ലിയേഴ്സ്

എ ബി ഡിവില്ലിയേഴ്സ്

വെറും 182 ഇന്നിംഗ്സ് മാത്രമേ വേണ്ടിവന്നുളളൂ എ ബി ഡിവില്ലിയേഴ്സിന് 9000 എന്ന നാഴികക്കല്ല് മറികടക്കാൻ. ഇപ്പോഴും കളിക്കുന്നവരിൽ മുന്നിലുള്ള റൺവേട്ടക്കാരിൽ ഒരാൾ കൂടിയാണ് എ ബി ഡി

കിംഗ് കോലി

കിംഗ് കോലി

എന്നാൽ ഇവരിൽ എല്ലാവരെക്കാളും വേഗത്തിൽ വിരാട് കോലി 9000 റൺസെത്തി. വെറും 175 ഇന്നിംഗ്സിൽ.

English summary
India's batting mainstay Virat Kohli touched another milestone by becoming the fastest to score 8000 ODI runs
Please Wait while comments are loading...