തുടരെ നാല് ഡബിള്‍ സെഞ്ച്വറികള്‍; കോലി അടിച്ചത് ആകെ ഒരു സിക്‌സര്‍ മാത്രം

  • Posted By:
Subscribe to Oneindia Malayalam

ഹൈദരാബാദ്: ഇന്ത്യന്‍ നായകന്‍ വിരാട് കോലി തുടര്‍ച്ചയായ നാല ടെസ്റ്റ് പരമ്പരകളില്‍ ഇരട്ട സെഞ്ച്വറി നേടിയത് ക്രിക്കറ്റ് ലോകത്ത് സംസാരമായിക്കഴിഞ്ഞു. സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാനെയും രാഹുല്‍ ദ്രാവിഡിനെയും മറികടന്ന് ഒറ്റയ്ക്ക് റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയ കോലിക്ക് അഭിനന്ദന പ്രവാഹമാണ്.

ഇതിനിടയിലാണ് നാല് ഇരട്ട സെഞ്ച്വറികള്‍ നേടിയ കോലിയുടെ മറ്റൊരു പ്രത്യേകത പുറത്തുവരുന്നത്. തന്റെ നാല് ഇരട്ട സെഞ്ച്വറികള്‍ക്കിടയില്‍ കോലി നേടിയത് ആകെ ഒരു സിക്‌സര്‍ മാത്രം. ഇംഗ്ലണ്ടിനെതിരെ വാംഖണ്ഡെ സ്‌റ്റേഡിയത്തില്‍ നടന്ന ടെസ്റ്റ് മത്സരത്തിലാണ് കോലി സിക്‌സറടിച്ചത്. അന്ന് 235 റണ്‍സെടുത്തു. സിക്‌സറടിച്ചതാകട്ടെ 225 റണ്‍സ് പൂര്‍ത്തിയായ ശേഷവും.

kohli

താനൊരു ബിഗ് ഹിറ്ററല്ലെന്ന് കോലി നേരത്തതെന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഫോറുകളും സിംഗിളുകളുമാണ് കോലിയുടെ പ്രധാന സ്‌കോറിങ് മാര്‍ഗം. ടെസ്റ്റില്‍ സിക്‌സറിന് വലിയ സ്ഥാനമില്ലെന്നാണ് കോലിയുടെ അഭിപ്രായമെന്ന് മെന്ററും കോച്ചുമായ രാജ്കുമാര്‍ ശര്‍മ പറയുന്നു. ടെസ്റ്റില്‍ സിക്‌സറടിച്ച് റിസ്‌കെടുക്കാന്‍ കോലിക്ക് താത്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നാല് ഇരട്ട സെഞ്ച്വറികള്‍ക്കിടയില്‍ കോലി ഒരു തവണമാത്രമേ ക്യാച്ച് ഔട്ട് ആയിട്ടുള്ളൂ, ഇംഗ്ലണ്ടിനെതിരെ മുംബൈയില്‍. വെസ്റ്റിന്റീസിനെതിരായ മത്സരത്തില്‍ കോലി ബൗള്‍ഡ് ആയി. ന്യൂസിലന്‍ഡിനെതിരെയും ബംഗ്ലാദേശിനെതിരെയും വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. ക്രീസിലെ ക്ഷമാപൂര്‍വമായ കാത്തിരിപ്പാണ് കോലിയെ വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ പ്രാപ്തനാക്കുന്നത്. ബൗണ്ടിറികളില്ലെങ്കിലും കോലി അസ്വസ്ഥനാകുന്നില്ല. സിംഗിലുകളും ഡബിളുകളും ഓടി കോലി തന്റെ സ്‌ട്രൈക്ക്‌റേറ്റ് സജീവമാക്കും.


English summary
Did you know Virat Kohli hit just one six in his four double centuries
Please Wait while comments are loading...